Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇപ്പോൾ നാല് മാസം ഗർഭിണി; അന്ന് വിവാഹത്തിന് എതിർപ്പ് അമ്മയ്ക്കായിരുന്നു, വിഷ്ണുവുമായുള്ള വിവാഹം ബാഹുബലി പോലെ ആയിരുന്നു !! വിശ്വസിക്കാനാകാതെ സ്വാസിക

30 JANUARY 2022 05:59 PM IST
മലയാളി വാര്‍ത്ത

ബാലതാരമായി വെള്ളിത്തിരയിലും പിന്നീട് ടെലിവിഷന്‍ സീരിയലുകളിലുമൊക്കെ സജീവമായ നടിയാണ് അനുശ്രീ. ഹിറ്റ് സീരിയലുകളില്‍ സജീവമായിരുന്ന അനുശ്രീ കഴിഞ്ഞ വര്‍ഷമാണ് വിവാഹിതയാവുന്നത്. നടിയുടെ വിവാഹ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നതും. ലൊക്കേഷനില്‍ നിന്നും കണ്ട് ഇഷ്ടത്തിലായ ക്യാമറമാന്‍ വിഷ്ണുവിനെയാണ് നടി വിവാഹം കഴിച്ചത്. തന്റെ വീട്ടില്‍ നിന്നും എതിര്‍പ്പ് നേരിട്ടത് കൊണ്ടാണ് ഇറങ്ങി പോയി വിവാഹം കഴിക്കേണ്ടി വന്നതെന്നാണ് അനുശ്രീ അന്ന് പറഞ്ഞിരുന്നത്.

വീട്ടില്‍ മറ്റാര്‍ക്കും തന്റെ വിവാഹക്കാര്യത്തില്‍ കുഴപ്പം ഒന്നുമില്ലായിരുന്നു. എന്നാല്‍ അമ്മ അതിനെ ശക്തമായി എതിര്‍ത്തിരുന്നു. പലപ്പോഴായി അമ്മയുടെ നിര്‍ദ്ദേശത്തിന് അനുസരിച്ചായിരുന്നെങ്കിലും ഒരിക്കലും സമ്മതിക്കില്ലെന്ന് വന്നതോടെ ഇറങ്ങി പോയതാണെന്നാണ് അനുശ്രീ ഇപ്പോള്‍ പറയുന്നത്. നടി സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അനുശ്രീ.

സീരിയല്‍ നടനായ റോണ്‍സന്‍ വിന്‍സെന്റും അനുശ്രീയും ആയിരുന്നു പുതിയ അതിഥികളായി റെഡ് കാര്‍പെറ്റില്‍ പങ്കെടുക്കാന്‍ എത്തിയത്. താരങ്ങളോട് വിശേഷങ്ങള്‍ ചോദിക്കുന്നതിനിടയിലാണ് പ്രണയ വിവാഹത്തെ കുറിച്ച് അവതാരക ചോദിച്ചത്. ഒരു യുദ്ധത്തിന് സമാനമായ അവസ്ഥയിലൂടെയാണ് താന്‍ വിവാഹം കഴിച്ചതെന്നാണ് അനുശ്രീ പറഞ്ഞത്. അതിനുള്ള കാരണമെന്താണെന്നും നടി വ്യക്തമാക്കിയിരുന്നു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

'ഒരു ബാഹുബലി യുദ്ധമായിരുന്നു തന്റെ വിവാഹമെന്നാണ് അനു പറഞ്ഞത്. അമ്മയാണ് പ്രധാന പ്രശ്‌നം. അച്ഛനും ബാക്കി കുടുംബത്തില്‍ ആര്‍ക്കും കാര്യമായ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു. എല്ലാവരും നടത്താം എന്ന് പറഞ്ഞെങ്കിലും അമ്മ മാത്രം വേണ്ട എന്ന തീരുമാനത്തിലായി. ഭര്‍ത്താവ് വിഷ്ണുവിന്റെ വീട്ടിലും എതിര്‍പ്പുകളില്ലായിരുന്നു.

ഞങ്ങള്‍ റിലേഷനില്‍ ആയ അടുത്ത മാസം വീട്ടില്‍ പറഞ്ഞു. ഇതോടെ അമ്മ ഫോണ്‍ വാങ്ങി വെക്കുകയും ഷൂട്ടിങ് കഴിഞ്ഞാല്‍ ഉടന്‍ വീട്ടില്‍ വരണം എന്നൊക്കെ പറഞ്ഞ് ബഹളമായി. ഒരുപാട് തവണ അമ്മയോട് പറഞ്ഞ് നോക്കി. ഒരു വര്‍ഷം മിണ്ടാതെ ഇരുന്നാല്‍ നടത്തി തരാം എന്നൊക്കെ പറഞ്ഞു.

അങ്ങനെ ഞങ്ങള്‍ മിണ്ടാതെയും മെസേജ് അയക്കാതെയുമൊക്കെ ഇരുന്നു. അതുകഴിഞ്ഞ് നടത്താം എന്നായി. ജാതകം നോക്കിയപ്പോള്‍ അതില്‍ ഓരോ കുറ്റങ്ങളും പറഞ്ഞ് വന്നു. മനഃപൂര്‍വ്വം കുറ്റങ്ങളൊക്കെ കണ്ടുപിടിക്കാന്‍ തുടങ്ങിയപ്പോഴാണ് ഞാനിങ്ങനെ പോവുമെന്ന് പറഞ്ഞത്.

അങ്ങനെ ഒരീസം വലിയ വഴക്കായി. ഞാനിപ്പോള്‍ ഇറങ്ങി പോവുമെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്. രാത്രി പന്ത്രണ്ട് മണിക്ക് എറണാകുളത്തേക്കാണ് ഞാന്‍ പോയത്. അവിടുന്ന് വിഷ്ണു വന്ന് കൂട്ടി. സുഹൃത്തുക്കള്‍ക്കൊപ്പം പോയിട്ടാണ് വിവാഹം കഴിച്ചതെന്നാണ്' അനുശ്രീ പറയുന്നത്.

അതേ സമയം താനിപ്പോൾ ഗർഭിണിയാണ് എന്ന സന്തോഷം കൂടി അഭിമുഖത്തിൽ അനുശ്രീ പങ്കുവെച്ചിരുന്നു. ഇപ്പോൾ ഭക്ഷണം ഒന്നും കഴിക്കാൻ തോന്നുന്നില്ലെന്ന് പറഞ്ഞപ്പോഴാണ് ഗർഭിണിയാണെന്നുള്ള കാര്യം നടി പറഞ്ഞത്. താനിപ്പോൾ നാല് മാസം ഗർഭിണിയാണെന്ന് അനു പറഞ്ഞപ്പോൾ
ഇക്കാര്യം എനിക്ക് വിശ്വസിക്കാനെ സാധിക്കുന്നില്ലെന്നാണ് സ്വാസിക പറഞ്ഞത്.

കാരണം ചെറുപ്പത്തിലെ അഭിനയിച്ച് തുടങ്ങി. എൻ്റെ കൂടെ അഭിനയിച്ചപ്പോഴും ചെറിയ കുട്ടിയെ പോലെയാണ് തോന്നിയത്. ഇപ്പോൾ വിവാഹം കഴിച്ച്, ഒരു അമ്മയാവാൻ പോവുകയാണല്ലോ എന്നും സ്വാസിക പറയുന്നു.

സീത എന്ന സീരിയലില്‍ അഭിനയിക്കുമ്പോഴാണ് അനുശ്രീയും വിഷ്ണുവും തമ്മില്‍ ആദ്യം കാണുന്നത് അരയന്നങ്ങളുടെ വീട് എന്ന സീരിയലില്‍ എത്തിയതോടെ അത് പ്രണയമായി മാറി. ഇഷ്ടത്തിലായി ഒരു മാസത്തിനുള്ളില്‍ വീട്ടില്‍ കാര്യം അവതരിപ്പിച്ചെങ്കിലും തന്റെ അമ്മ മാത്രമാണ് സമ്മതിക്കാതെ ഇരുന്നത്.

വിവാഹം കഴിക്കുകയാണെങ്കില്‍ വിഷ്ണുവിനെ മാത്രമേ ഉള്ളു എന്ന ശക്തമായ നിലപാടിലായിരുന്നു താനെന്നാണ് അനുശ്രീ മുന്‍പ് പറഞ്ഞിരുന്നത്. അങ്ങനെ എന്റെ മാതാവ് എന്ന സീരിയലില്‍ വിഷ്ണു വര്‍ക്ക് ചെയ്യുമ്പോഴാണ് ഇരുവരും വിവാഹിതരാവുന്നത്. ഈ ലൊക്കേഷനില്‍ വെച്ച് താരങ്ങളുടെ വിവാഹം ആഘോഷമാക്കുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (5 minutes ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (12 minutes ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (28 minutes ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (48 minutes ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (1 hour ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (1 hour ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (1 hour ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (1 hour ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (2 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (2 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (12 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (12 hours ago)

Malayali Vartha Recommends