Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രണയദിനം ഋഷ്യ ദിനമാക്കി ആഘോഷിക്കാൻ കൂടെവിടെ സീരിയൽ ടീം; ആദ്യമായി പ്രേക്ഷകർക്ക് മത്സരം ഒരുക്കി സീരിയൽ പ്രവർത്തകർ ; ഋഷിയും സൂര്യയും ഉൾപ്പടെയുള്ളവരെ നേരിൽ കാണാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം!

31 JANUARY 2022 03:39 PM IST
മലയാളി വാര്‍ത്ത

ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകപ്രീതി നേടിയ ഏഷ്യാനെറ്റ് പരമ്പരയാണ് 'കൂടെവിടെ'. പരമ്പരയിലെ നായിക-നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിൻ ജോസും അൻഷിത അഞ്ജിയുമാണ്. നായികാ നായകന്മാർക്കൊപ്പം കൂടെവിടെയിലെ സഹതാരങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്.

 

വില്ലത്തി വേഷത്തിലാണ് റാണിയമ്മ എത്തുന്നതെങ്കിലും നിഷാ മാത്യുവിനു കൂടെവിടെ പ്രേക്ഷകർക്കിടയിൽ വലിയ പിന്തുണയാണുള്ളത്. പ്രണയ നൈരാശ്യത്തിൽ സൂര്യയെ വകവരുത്താൻ നടക്കുന്ന മിത്ര, റിയൽ ലൈഫ് മാൻവി ആകുമ്പോൾ അൻഷിദയുടെ ഏറ്റവും അടുത്ത കൂടുകാരിയാണ്. അതിഥി ടീച്ചറായി ശ്രീധന്യയും മലയാളികളുടെ ഹൃദയം കവർന്ന താരമാണ്.

ഋഷ്യ ജോഡികൾ തന്നെയാണ് കൂടെവിടെയെ ഇത്രയധികം പ്രശസ്തിയിൽ എത്തിച്ചത്. കുടുംബപ്രേക്ഷകർക്കൊപ്പം യൂത്തും മിനിസ്ക്രീൻ കാഴ്ചക്കാരായപ്പോൾ ഋഷ്യ മാജിക്കൽ ജോഡി യൂത്തിനിടയിൽ ഹരമായിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരുടെ ഋഷ്യ ആരാധന വളരെ പ്രകടമായിരുന്നു.

നൂറിലധികം ഫാൻ പേജസ് ഋഷ്യ കൂടെവിടെ ടീമിനുണ്ട്. അതുപോലെ കൂടെവിടെയിലെ ഓരോ താരങ്ങൾക്കും ഫാൻ പേജസ് ഉണ്ട്. ഫാൻ പേജസും സീരിയൽ ഫാൻ ഫൈറ്റും സർവ സാധാരണമാണ്. എന്നാൽ ഇതൊന്നും പൊതുവെ സീരിയൽ താരങ്ങളോ അണിയറപ്രവർത്തകരോ ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. ഏഷ്യാനെറ്റ് സീരിയലുകളിൽ മികച്ച സീരിയൽ വർഷങ്ങളായി പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്. എന്നാൽ ഇതാദ്യമായി പ്രേക്ഷകർക്ക് ഒപ്പം നിൽക്കുന്ന ഒരു പരമ്പര എത്തിയിരിക്കുകയാണ്.

 

കഴിഞ്ഞ ദിവസം കൂടെവിടെ താരങ്ങളായ ബിപിൻ ജോസ്, അൻഷിദ അഞ്ചി, നിഷാ മാത്യു, മാൻവി സുരേന്ദ്രൻ എന്നിവർ ചേർന്ന് ഒരു വമ്പൻ സർപ്രൈസ് ആണ് കൂടെവിടെ പ്രേക്ഷകരിലേക്ക് എത്തിച്ചത്. സർപ്രൈസ്ഡ് എന്തെന്ന് പറയുന്നതിന് മുന്നേ തന്നെ എന്തുകൊണ്ട് ഇങ്ങനെ ഒരു സർപ്രൈസ് എന്നാണ് ഇവർ പറഞ്ഞത്...

 

പ്രേക്ഷകർ തരുന്ന സപ്പോർട്ടും കൂടെവിടെ താരങ്ങൾക്കായി പ്രേക്ഷകർ മാറ്റിവെക്കുന്ന വിലപ്പെട്ട സമയവും നിസാരമായി കാണുന്നില്ല എന്നതുതന്നെയാണ് ഈ ഒരു സ്പെഷ്യൽ സർപ്രൈസ് ഇവന്റിന് കാരണം. ഇതിനോടകം തന്നെ എല്ലാവരിലും വീഡിയോ എത്തിക്കാണണം. ബിബി ജോസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് താരങ്ങൾ അടിപൊളി സമ്മാനവുമായി പ്രേക്ഷകരെ കാണാനെത്തിയത്.

ഇനി എന്താണ് ഈ സമ്മാനം...? നിങ്ങൾ എന്താണ് ചെയ്യേണ്ടത് ? എന്തൊക്കെ ചെയ്യാൻ പാടില്ല.. എന്നതാണ് ആദ്യം ഞാൻ നിങ്ങളോട് പറയുക..

 

 

 

ഇതിൽ ഋഷ്യ ജോടികളോടുള്ള നിങ്ങളുടെ സ്നേഹം അത് നിങ്ങൾ പൊതുവെ കാണിക്കുന്നത് അവരുടെ നല്ല നിമിഷങ്ങളെ കോർത്തിണക്കിക്കൊണ്ടുള്ള ഷോർട്ട് വിഡിയോസിലൂടെയാണ്.. അല്ലെ...?

 

പലർക്കും അത് സാധിക്കാറില്ല.. അപ്പോൾ അവർ വന്നു കമന്റ് ചെയ്യും ... നിങ്ങൾ കുറിക്കുന്ന ആ കമെന്റുകളും നിസാരമൊന്നുമല്ല ... നിങ്ങളുടെ സ്നേഹം അത് ഋഷി സൂര്യ... അങ്ങനെ പറയുന്നതിലും നല്ലത് ബിബിൻ ജോസും അൻഷിദയും കാണാറുണ്ട്... നിങ്ങളുടെ കമെന്റിനു താരങ്ങൾ റിപ്ലൈ തരാറുണ്ട്... നിങ്ങൾ പല ഫാൻ പേജുകളിലായി... നിങ്ങളുടെ പേർസണൽ അക്കൗണ്ടിൽ ഒക്കെ പോസ്റ്റ് ചെയ്യുന്ന ഋഷ്യ ലവ് സീൻസ് അതെല്ലാം മാക്സിമം ബിബിൻ ജോസും അൻഷിദയും അവരുടെ പേർസണൽ , മീൻസ് ഒഫിഷ്യൽ പേജിൽ ഷെയർ ചെയ്യാറുണ്ട്... അപ്പോൾ നിങ്ങൾക്കുണ്ടാകുന്ന സന്തോഷം എന്താകും എന്ന് ഊഹിക്കാൻ സാധിക്കും... കാരണം ഒരു കൊച്ചു മിടുക്കി ഇക്കൂട്ടത്തിൽ എന്നോട് സംസാരിക്കാറുണ്ട്..

നിങ്ങൾ പ്രേക്ഷകർ ഇത്രത്തോളം പ്രാധാന്യം നിങ്ങളുടെ ജീവിതത്തിൽ ഋഷ്യ ജോഡികൾക്കായി കൊടുക്കുന്നുണ്ട് എന്ന് അറിയുമ്പോൾ അത്ഭുതം തോന്നിയിട്ടുണ്ട്.. അപ്പോൾ നിങ്ങളുടെ കഴിവിനെ.. ആ ഒരു എഫോർട്ടിനെയാണ് ഇവിടെ കൂടെവിടെ താരങ്ങൾ മുന്നോട്ട് കൊണ്ട് വരുന്നത്..

അപ്പോൾ നിങ്ങൾ സാധാരണ ചെയ്യും പോലെ വീഡിയോ എഡിറ്റ് ചെയ്യുക എന്നതാണ് ഇതിന്റെ ആദ്യ പടി.. എന്നാൽ ഒരു കാരണവശാലും 30 സെക്കന്റിൽ കൂടരുത്... കൂടെവിടെയിലെ നിങ്ങൾക്കിഷ്ട്ടപ്പെട്ട സീനുകൾ കോർത്തിണക്കി ചെയ്യാം...

ഇനി നിങ്ങളുടെ വർക്ക് അയക്കേണ്ടത് 80 89 34 00 83 എന്ന നമ്പറിലേക്കാണ്. ഇത് ഈ പറയുന്ന ഒരു അഭിനേതാക്കളുടെയും നമ്പറല്ല . അതുകൊണ്ട് ഇതിലേക്ക് മറ്റൊരു മെസ്സേജും അയക്കരുത്. ഇനി നിങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട് സംശങ്ങൾ ഉണ്ടെങ്കിൽ മെട്രോ സ്റ്റാറിൽ കമന്റ് ചെയ്യാം. അപ്പോൾ അതിനുള്ള മറുപടി അറിയിക്കാം...

ഇത് നിങ്ങൾ പ്രേക്ഷകർക്ക് തരുന്ന ഒരു അടിപൊളി അവസരമാണ്.. മറ്റൊരു സീരിയൽ ടീമും ഉത്തരം ഒരു എഫോർട്ട് എടുത്തിട്ടില്ല. ഒരുപക്ഷെ ഈ ബുദ്ധി തോന്നിയിട്ടില്ല എന്നുള്ളത് കൊണ്ടാകാം.. ഇവിടെ നമ്മുടെ റാണിയമ്മയുടെ ഒരു ഐഡിയ ആണ് ... അപ്പോൾ അവരുടെ ഈ ഒരു എവെന്റ്റ് നിങ്ങൾ വിജയിപ്പിച്ചു കൊടുക്കണം.. അതിനായി ഞാൻ ഒന്നും കൂടി ഓർമ്മിപ്പിക്കാം ആരും മറ്റൊരു മെസ്സേജും ആ നമ്പറിലേക്ക് അയക്കരുത്. ഒരു അഡ്മിൻ ആയിരിക്കും ഇതെല്ലാം കല്ലെക്ടറ് ചെയ്ത് കൂടെവിടെ ടീമിന് എത്തിക്കുന്നത്. അപ്പോൾ അവരെ ബുദ്ധിമുട്ടിക്കരുത്...

 

 

 

ഇനി വീഡിയോയ്ക്ക് ഒപ്പം നിങ്ങളുടെ പേരും സ്ഥലവും കൊടുക്കുക.

ഒരു ഫോൺ നമ്പറിൽ നിന്നും ഒരു വീഡിയോ മാത്രമാണ് പോസ്റ്റ് ചെയ്യാൻ അനുവാദമുള്ളത് .

അപ്പോൾ മൾട്ടിപ്പിൾ എൻട്രി പാടില്ല.. അതായത് നിങ്ങൾ ഒരു നമ്പറിൽ നിന്നും ഒന്നിൽ കൂടുതൽ അയക്കരുത്.

അതുപോലെ ഫെബ്രുവരി 10 ലാസ്റ്റ് ഡേറ്റ് ആണ്. അതിനു മുന്നേ തന്നെ വീഡിയോ അയച്ചിരിക്കണം.

പത്തിനാലാം തീയതി പ്രണയ ദിനത്തിൽ കൂടെവിടെ പ്രേക്ഷകരുടെ ഋഷ്യ ദിനത്തിൽ ഇതിന്റെ വിജയിയെ പ്രഖ്യാപിക്കും. അന്നുതന്നെയാകില്ല ഡിന്നർ പ്ലാൻ ചെയ്യുന്നത്. എന്നാൽ ആ ദിവസം അല്ലെങ്കിൽ അതുകഴിഞ്ഞുള്ള ദിവസമായിട്ട് എവിടെ വച്ച് നിങ്ങൾക്ക് നിങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാം എന്നത് അറിയിക്കും.

പതിനേഴാം തീയതി ആകട്ടെ എന്നാശംസിക്കാം..അന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട ബിബിൻ ചേട്ടന്റെ പിറന്നാളാണ്. അതുപോലെ പതിനാലാം തീയതി നിശാ മാമിന്റെ പിറന്നാളുമാണ്.. അങ്ങനെ എല്ലാ ആഘോഷങ്ങളും പ്രേക്ഷകർക്കൊപ്പം ആകട്ടെ ... അപ്പോൾ നിങ്ങൾ ചെയ്യേണ്ടത് മനസിലായല്ലോ...


നല്ലൊരു ക്രിയേറ്റിവ് വർക്ക്... സിംപിൾ ആയി ചിന്തിക്കുക... ഒരു മത്സരമായി കാണേണ്ട.. നിങ്ങൾ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തിട്ടുള്ള ഋഷ്യ ലവ് സീൻസ് ഒരുപാട് ഞാൻ കണ്ടിട്ടുണ്ട്., അതൊക്കെ മനോഹരമാണ്.. അതുപോലെ താനെ ഒരെണ്ണം ചെയുന്നു എന്ന് കരുതിയാൽ മതി...

ഇനി ഇതെല്ലാം നിങ്ങളുടെ വർക്ക് എല്ലാം കൂടെവിടെ 2022 എന്ന ഇൻസ്റ്റാഗ്രാം പേജിൽ നിങ്ങൾക്ക് കാണാൻ സാധിക്കും. ഇതിനോടകം തന്നെ 8 എൻട്രിസ് ഞാൻ കണ്ടു.. എല്ലാം നല്ല മനോഹരമായിട്ടുണ്ട്... അപ്പോൾ വേഗം തന്നെ നിങ്ങളും തുടങ്ങുക... ആരാകും ആ അഞ്ചുപേർ എന്ന് നമുക്ക് നോക്കാം... ആൾ ദി ബെസ്റ്റ്...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (5 minutes ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (12 minutes ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (28 minutes ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (48 minutes ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (1 hour ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (1 hour ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (1 hour ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (1 hour ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (2 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (2 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (12 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (12 hours ago)

Malayali Vartha Recommends