Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എപ്പോഴാണ് ഡൈവോഴ്‌സ്, എന്തിന് ഇയാളെ കെട്ടി ?? കുട്ടിയുള്ളയാളെ വിവാഹം ചെയ്‌തോ, രണ്ടാം കെട്ടാണോ എന്നൊക്കെ ചോദിക്കേണ്ട ആവശ്യമുണ്ടോ!! വ്യക്തിപരമായ സ്വാതന്ത്ര്യമാണ് വിവാഹം, മറ്റുള്ളവർ അതിൽ അഭിപ്രായം പറയേണ്ട ആവശ്യമില്ല: തുറന്നടിച്ച് സ്വാതി നിത്യാനന്ദ്

31 JANUARY 2022 08:31 PM IST
മലയാളി വാര്‍ത്ത

ഭ്രമരം എന്ന സീരിയലിലൂടെ മലയാള പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് സ്വാതി നിത്യാനന്ദ്. ചെമ്പട്ട് എന്ന പരമ്പരയിലൂടെയാണ് മിനിസ്ക്രീനിൽ എത്തുന്നത്. പിന്നീട് ഭ്രമണം, നാമം ജപിക്കുന്ന വീട് തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ചിരുന്നു. ഇപ്പോൾ സീ കേരളം സംപ്രേക്ഷണ ചെയ്യുന്ന പ്രണയവർണ്ണങ്ങൾ എന്ന പരമ്പരയിലാണ് നടി അഭിനയിക്കുന്നത്.അപർണ്ണ എന്ന കഥാപാത്രയാണ് അവതരിപ്പിക്കുന്നത്. റിച്ചാർഡ് ആണ് നായികനായി എത്തുന്നത്.

ലോക്ക് ഡൗൺ സമയത്തായിരുന്നു സ്വാതിയുടേയും ക്യാമറമാൻ പ്രതീഷിന്റേയും വിവാഹം. പ്രണയ വിവാഹമായിരുന്നു. ഇവരുടെ കല്യാണം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. നിരവധി വിമർശനങ്ങളും കേട്ടിരുന്നു. ഇപ്പോഴിത വിവാഹത്തെ കുറിച്ച് പറയുകയാണ് താരം. വിവാഹം ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്നും അതില്‍ മറ്റുള്ളവര്‍ അഭിപ്രായം പറയേണ്ട ആവശ്യമില്ല എന്നാണ് സ്വാതി പറയുന്നത്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.


സ്വാതിയുടെ വാക്കുകൾ ഇങ്ങനെ... '' സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് താരം ആരംഭിക്കുന്നത് . പ്രത്യേകിച്ചും വിവാഹ ശേഷമാണ് പലതരത്തിലുള്ള കമന്റുകളും കേട്ടത്. ആദ്യമൊക്കെ വിഷമം തോന്നിയിരുന്നു. ഇപ്പോള്‍ കണ്ട ഭാവം നടിക്കാറില്ല, പറയുന്നവര്‍ പറഞ്ഞോട്ടെ എന്നാണ്. സമീപകാലത്ത് നടന്ന പല നടിമാരുടെയും വിവാഹത്തെ കുറിച്ച് പലരും അഭിപ്രായം പറയുന്നത് കണ്ടു. ഒരു നടി അവരുടെ വിവാഹത്തെ കുറിച്ചുള്ള വീഡിയോ സ്വന്തം യൂട്യൂബില്‍ പങ്കുവച്ചപ്പോള്‍ അതിന് താഴെ വന്ന കമന്റുകള്‍ വളരെ മോശമായിരുന്നു. എപ്പോഴാണ് ഡൈവോഴ്‌സ്, എന്തിന് ഇയാളെ കെട്ടി എന്നൊക്കെയായിരുന്നു കമന്റ്.

എവിടെയെങ്കിലും ഒന്ന് പറയണം എന്ന് കരുതി ഇരിക്കുകയായിരുന്നു ഞാൻ. കുട്ടിയുള്ളയാളെ വിവാഹം ചെയ്‌തോ, രണ്ടാം കെട്ടാണോ എന്നൊക്കെ (കമൻറുകൾ) ചോദിക്കേണ്ട ആവശ്യം എന്താണ്. രണ്ടാം വിവാഹം ചെയ്താലും, വിവാഹം ചെയ്യുന്നത് ആരെ ആയാലും അത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. അത് അവരുടെ അവകാശവും സ്വാതന്ത്രവുമാണ്. അതില്‍ മറ്റുള്ളവര്‍ അഭിപ്രായം പറയേണ്ട ആവശ്യമില്ല.

ആദ്യമൊക്കെ ഇത്തരത്തിലുള്ള കമന്റുകള്‍ കാണുമ്പോള്‍ ഞാന്‍ പ്രതികരിക്കുമായിരുന്നു. എന്നാല്‍ അതിന്റെ ആവശ്യം ഇല്ല എന്ന് പിന്നീട് തോന്നി. പറയുന്നവരുടെ വാ അടപ്പിക്കാന്‍ കഴിയില്ല. നമ്മള്‍ എന്തൊക്കയോ ആയത് കൊണ്ടല്ലേ അവര്‍ കുറ്റം പറയുന്നത്. ഒന്നും അല്ലെങ്കില്‍ മൈന്റ് ചെയ്യില്ലല്ലോ. അപ്പോള്‍ പിന്നെ അതൊരു അഹങ്കാരമായി എടുത്ത് പ്രതികരിക്കാതെയായി - സ്വാതി പറഞ്ഞു.

2020 ല്‍ ആയിരുന്നു സ്വാതിയുടെയും പ്രതീഷിന്റെയും വിവാഹം. സീരിയല്‍ പിന്നണി പ്രവര്‍ത്തകനാണ് പ്രതീഷ്. രണ്ട് വര്‍ഷത്തോളമുള്ള പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. പ്രതീഷിന്റെ വീട്ടുകാര്‍ക്ക് വിവാഹത്തില്‍ വിയോജിപ്പ് ഇല്ലായിരുന്നുവെങ്കിലും സ്വാതിയുടെ കുടുംബം പൂര്‍ണമായും പിന്തുണച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ പ്രശ്നങ്ങളൊക്കെ മാറിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (6 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (31 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (40 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (47 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (54 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends