Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വേദികയുടെ കള്ളത്തരങ്ങൾ തകർന്നടിയുന്നു!! പൊലീസ് മാമൻ എത്തി മക്കളെ, ഇനി ജയിലിലേക്ക്... ഒന്നും മിണ്ടാനാകാതെ സരസ്വതിയമ്മ

31 JANUARY 2022 09:19 PM IST
മലയാളി വാര്‍ത്ത

അടിച്ചമർത്തപ്പെട്ട ഇടങ്ങളിൽ നിന്നും ഉയർത്തെഴുന്നേറ്റ സ്ത്രീകളുടെ കഥ കേൾക്കാനും അറിയാനും, എല്ലാ സ്ത്രീകൾക്കും ഒരു പ്രത്യേക താല്പര്യം ആയിരിക്കും. അത് തന്നെയാണ്... കുടുംബവിളക്ക് സീരിയൽ റേറ്റിംഗിൽ മുന്നിൽ നിൽക്കാനുള്ള കാരണവും. സീരിയൽ കാണുന്ന ഒട്ടുമിക്കപേരും വീട്ടമ്മമാർ ആയിരിക്കും. അവരുടെ ജീവിതത്തിലെ പ്രശ്നങ്ങളുമായിട്ടും, അല്ലെങ്കിൽ അവർക്കെല്ലാം കേട്ടറിവോ.. കണ്ടിട്ടോ ഉള്ള ഏതെങ്കിലുമൊരാൾ, സുമിത്രയെപോലെ കാണും. ചിലപ്പോൾ... വേദികമാരും അവിടെകാണുമായിരിക്കും.

പക്ഷെ, റിയൽ ലൈഫിൽ വേദികയ്ക്ക് ജയിൽ വാസവും ശിക്ഷകളൊന്നും ലഭിക്കില്ലായിരിക്കും. സീരിയലിൽ എങ്കിലും കിട്ടുന്നത് നല്ലതല്ലേ... അപ്പോൾ, വീണ്ടും വേദികയുടെ പുതിയ കള്ളത്തരമായ ആധാരം മോഷണം കൈയ്യോടെ സുമിത്ര തൂക്കമുള്ള സമയം അടുത്തിരിക്കുകയാണ്.

പുതിയ കാർ എടുക്കാൻ സിദ്ധു കൂടെ പോകില്ല എന്ന് തീർത്ത് പറഞ്ഞ സ്ഥിതിയ്ക്ക് നവീനിനെയും കൂട്ടുപിടിച്ച് പോകുമെന്നുള്ള കാര്യത്തിന് യാതൊരുവിധ സംശയം വേണ്ട. പിന്നെ, വേദികയുടെ എല്ലാ പണികളിലും അവസാനം ഇരയാകുന്നത് നവീനാണല്ലോ.. ഇത്തവണയെങ്കിലും അങ്ങനെ, സംഭവിക്കാതിരുന്നാൽ നന്നായിരുന്നു.

സരസ്വതിയമ്മ ശരണ്യയോട് ആധാരത്തിന്റെ കാര്യം സംസാരിക്കുന്നത് കേട്ടത്‌ മുതൽ മുത്തശ്ശന് ചെറിയ സംശയങ്ങൾ തുടങ്ങിയിട്ടുണ്ട്. അതെന്തായാലും അവസാനിക്കുന്നത് വേദികയുടെ മുന്നിലായിരിക്കും. എങ്ങനെയാണ് ഇതിന് അന്ത്യം കുറിക്കുന്നതൊക്കെ നമുക്ക് കാത്തിരുന്ന തന്നെ കാണാവുന്നതാണ്. പിന്നെ, ഇന്നത്തെ എപ്പിസോഡിൽ വേദികയെ കാണാൻ മഹേന്ദ്രനും ഗുണ്ടകളും എത്തുന്നുണ്ട്...

മിക്കവാറും, പൈസ തിരികെ ചോദിക്കാനായിരിക്കും, അതോ... പണം വേദിക തിരികെ നല്കില്ലെന്നറിഞ്ഞ് വന്നതകുമായിരിക്കുമോ.. എന്നൊക്കെ കണ്ടു തന്നെ അറിയുന്നതാണ് നല്ലത്. മഹേന്ദ്രനെ സുമിത്ര പോയി കാണുന്നതും സംസാരിക്കുന്നതുമെല്ലാം.. മുൻപൊരു ജനറൽ പ്രൊമോയിൽ കാണിച്ചിട്ടുണ്ടായിരുന്നു. ഇനി സത്യങ്ങൾ എല്ലാം അറിഞ്ഞ സുമിത്ര മഹേന്ദ്രനെ കണ്ട്, സത്യാവസ്ഥ ബോധിപ്പിച്ചതിനെ തുടർന്നുള്ള പ്രശ്നങ്ങൾ ആയിരിക്കുമോ... ഇന്ന് സംഭവിക്കുന്നതെന്നും പറയാൻ കഴിയില്ല.

പിന്നെ, ഒരു കാര്യം ഉറപ്പായി വേദികയുടെ കാലൻ തന്നെയാണ് മഹേന്ദ്രനെന്ന് അതുകൊണ്ടല്ലേ... എല്ലാ തവണയും പോലെ, ചെറിയൊരു പൊലീസ് കേസ് മാത്രം ആകാതെ.. ഇത്തവണ വേദിക ശെരിക്കും ജയിലിൽ ആകുന്നത്. നമ്മുടെ മൊട്ട പോലീസ്‌ മാമൻ വീടിനും എത്തുന്ന കാര്യം പ്രൊമോയിലൂടെ കണ്ടപ്പോൾ തന്നെ എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്നുള്ള കാര്യം ഉറപ്പാണ്.

അതൊക്കെ ഇനി എങ്ങനെയാണ് സംഭവിക്കുന്നതെന്നും വേദിക ജയിലിൽ ആകുന്നതും കൂടി അറിഞ്ഞാൽ, പ്രേക്ഷകർക്കൊരു സന്തോഷമാകുമല്ലേ... പക്ഷെ, ജയിലിൽ പോയാലും വേദിക നന്നാകും എന്നുള്ള കാര്യം ഒരിക്കലും പ്രതീക്ഷിക്കരുത. കാരണം, വേദിക നന്നായാൽ സീരിയൽ കാണാൻ ഒരു താല്പര്യം കാണില്ലന്നെ...

സീരിയൽ ഇത്രത്തോളം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതിൽ വേദികയ്ക്കുള്ള പങ്ക് ചെറുതൊന്നുമല്ലലോ.. ആ വിള്ളത്തിയെ പൂർണതയിൽ എത്തിച്ചത് വേദിക തന്നെയാണ്.ബാക്കി എല്ലാ സീരിയലുകളിലും വില്ലൻ, വില്ലത്തികളുണ്ടെങ്കിലും വേദികയുടെ അഭിനയം വെറ ലെവലാണെന്ന് പറയാതിരിക്കാൻ കഴിയില്ല. കാരണം അത്രയ്ക്ക് നന്നായിട്ട് തന്നെ കാര്യങ്ങൾ കാഴ്ച വെക്കുന്നുണ്ട്. അപ്പോൾ, വേദിക ഇന്ന് ജയിലിൽ ആകുമോ ഇല്ലയോ എന്നും, മഹേന്ദ്രൻ ഏത് വഴിയിലൂടെയാണ് വേദികയെ പൂട്ടുന്നതുമൊക്കെ കാത്തിരുന്ന് നമുക്ക് കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (7 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (32 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (41 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (48 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (55 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends