Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമയിൽ എന്തും ആകാം സീരിയലിലാണെങ്കിലോ പറ്റില്ല!! സീരിയലിനെ ജനങ്ങൾ കുറ്റം പറയുന്നതിന്റെ കാരണക്കാരൻ സംവിധായകനും അണിയറപ്രവർത്തകരും; നായികമാർക്ക് അധികം മേക്കപ്പ്, ഇതിന്റെയൊക്കെ ആവശ്യമുണ്ടോ: തുറന്ന് പറച്ചിലുമായി റിച്ചാർഡ് ജോസ്

31 JANUARY 2022 10:06 PM IST
മലയാളി വാര്‍ത്ത

വില്ലനായി വന്ന് മലയാള ടെലിവിഷന്‍ ലോകത്തെ നായക നിരയിലേക്ക് എത്തിയ നടനാണ് റിച്ചാര്‍ഡ് ജോസ്. പട്ടുസാരി എന്ന സീരിയലിലൂടെ തുടങ്ങിയ റിച്ചാര്‍ഡ് ഇതിനോടകം പത്തിനടുത്ത് സീരിയലുകള്‍ ചെയ്തു കഴിഞ്ഞു. തന്റേതല്ലാത്ത കാരണത്താല്‍ എന്ന ഹ്രസ്വ ചിത്രം എഴുതി സംവിധാനം ചെയ്തു എന്ന ക്രഡിറ്റും റിച്ചാര്‍ഡിനുണ്ട്.

സീരിയലുകാർക്കിടയിലെ വിജയ് ദേവരഗൊണ്ട എന്നാണ് താരത്തെ ആരാധകർ പറയുന്നത്. നിലവിൽ, സീ കേരളത്തിലെ പ്രണയവർണങ്ങൾ സീരിയലിലാണ് താരം അഭിനയിക്കുന്നത്‌.

ഒരു സീരിയല്‍ നടന്‍ ആയത് കൊണ്ട് അഭിമാനക്കുറവ് ഇല്ല എന്നും, സീരിയലിനെ തരംതാഴ്ത്തി പറയുന്ന പ്രേക്ഷകരെ ഒരിക്കലും കുറ്റം പറയില്ല എന്നും സമീപകാലത്ത് താരം നൽകിയ ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്..

സീരിയല്‍ നടി, സീരിയല്‍ നടന്‍ എന്നൊക്കെ പറയുമ്പോള്‍ പലര്‍ക്കും പുച്ഛമാണ്. എന്നാല്‍ സീരിയലിനെയും സീരിയല്‍ താരങ്ങളെയും ജനങ്ങള്‍ തരംതാഴ്ത്തി പറയുന്നതില്‍ ഒരിക്കലും അവരെ കുറ്റം പറയില്ല. അങ്ങനെ പറയുന്നുണ്ട് എങ്കില്‍ അത് സീരിയലിന്റെ സാങ്കേതിക പ്രവര്‍ത്തകരുടെയും സംവിധായകന്റെയും കുഴപ്പം തന്നെയാണ്- റിച്ചാര്‍ഡ് പറഞ്ഞു.

എന്തെങ്കിലും സ്വാഭാവികമായി ചെയ്യാം എന്ന് വിചാരിച്ചാല്‍ സാങ്കേതിക പ്രവര്‍ത്തകരോ സംവിധായകരോ സമ്മതിക്കില്ല. അത്രമതി, സീരിയല്‍ അല്ലേ എന്നാവും അവരുടെ പ്രതികരണം. നായികമാര്‍ക്ക് ആണെങ്കില്‍ മേക്കപ്പുകള്‍ അധികം ഉപയോഗിക്കും. അവര്‍ ആവശ്യപ്പെട്ടിട്ടും ആയിരിക്കില്ല. പക്ഷെ അത് അങ്ങനെയാണ്.

ഒരു റൊമാന്റിക് രംഗം ചെയ്യുകയാണങ്കില്‍ തന്നെ ചിലപ്പോള്‍ ചില നായികമാര്‍ക്ക് പറ്റില്ല. സിനിമയില്‍ ആണെങ്കില്‍ അവര്‍ ഓകെയാണ്. സീരിയലില്‍ ആണെങ്കില്‍ പറ്റില്ല എന്ന് പറയും. അതെന്താ അങ്ങനെ. രണ്ടിലും പൈസ അല്ലേ വാങ്ങുന്നത്. ഈ പണിയ്ക്ക് പറ്റാത്തവര്‍ അതിന് വരേണ്ട ആവശ്യമുണ്ടോ എന്നാണ് റിച്ചാര്‍ഡിന്റെ ചോദ്യം.

അതേ സമയം ചെയ്ത കഥാപാത്രങ്ങളുടെ പേരിലോ, അല്ലാതെയോ സോഷ്യല്‍ മീഡിയയില്‍ യാതൊരു ആക്രമണങ്ങള്‍ക്കും താന്‍ ഇരയായിട്ടില്ല എന്ന് റിച്ചാര്‍ഡ് പറയുന്നു. എനിക്ക് നേരെ ഇതുവരെ ഒരു അതിക്രമങ്ങളും ഉണ്ടായിട്ടില്ല എന്നും താരം കൂട്ടിച്ചേർത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (7 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (32 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (41 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (48 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (55 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends