Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദിസാർ ഇല്ലാത്തത് ഈ കാരണത്താൽ ; ലക്ഷ്മി ആന്റിയുടെ ഊഹങ്ങൾ ശരിയാകുന്നോ?; അതിഥി ടീച്ചറുടെ ഗതിയാകില്ല എന്ന ഉറപ്പ് സൂര്യയ്ക്ക് കൊടുത്ത് ഋഷി; പ്രേക്ഷകരുടെ ആ പ്രിയപ്പെട്ട താരം തിരിച്ചു വരുന്നുണ്ട് ; കൂടെവിടെയിൽ പുത്തൻ ട്വിസ്റ്റ് !

01 FEBRUARY 2022 03:22 PM IST
മലയാളി വാര്‍ത്ത

എന്തോ ഒരു ട്വിസ്റ്റ് ഒളിച്ചുവച്ചാണ് ഇന്ന് മലയാളികളുടെ ജനപ്രിയ പരമ്പര കൂടെവിടെ മുന്നോട്ട് പോകുന്നത്. ഇന്നത്തെ എപ്പിസോഡ് നൂറ് ശതമാനം തൃപ്പടിപ്പെടുത്തിയിട്ടുണ്ട്. എന്നാലും ഒരു പ്രശ്നമുണ്ടല്ലോ? അതെ ഒരു പ്രശ്നമുണ്ട്... ഈ വീക്കിലെ ജനറൽ; പ്രൊമോയിൽ കാണിച്ച എല്ലാ രംഗങ്ങളും ഇന്നത്തെ എപ്പിസോഡിൽ വന്നിട്ടുണ്ട്. അപ്പോൾ പിന്നെ വരുന്ന ദിവസങ്ങളിൽ എന്താകും എന്നുള്ളത് കാത്തിരുന്നു കാണാം...

ഇനി ഇന്നലത്തെ എപ്പിസോഡിനെ കുറിച്ചും എല്ലാവര്ക്കും നല്ല അഭിപ്രായമായിരുന്നില്ലേ? തുടക്കത്തിലേ ദേവമ്മയുടെ ഒരു മുറുമുറുക്കൽ കെട്ടായിരുന്നല്ലോ...

വീട് വലിയ കുഴപ്പമില്ല പക്ഷെ ശേഖരന്റെ വീടിന്റെ അത്രയും വരില്ല എന്ന്. പിന്നെ ഇന്നലെ ലക്ഷ്മി ആന്റിയ്ക്കും കുഞ്ഞിക്കും നല്ലൊരു സ്‌ക്രീൻ സ്പെയ്സ് കിട്ടി. അതിലും ഞാനും കുഞ്ഞിയുടെ പെരുമാറ്റമാണ് ശ്രദ്ധിച്ചത്. അയാൾ ശരിക്കും ഒരു പാവമല്ലേ... റാണിയമ്മ അറിഞ്ഞാൽ പ്രശ്നം ആകും എന്നുള്ള പേടിയിലാണ്, റാണിയമ്മയെ പേടിച്ചാണ് കുഞ്ഞി ഇങ്ങനെ ഒക്കെ പെരുമാറേണ്ടി വരുന്നത്..

അപ്പോൾ ഈ കുഞ്ഞിയുടെ കഥയും കൂടെവിടെയിൽ കാണിക്കണം.. പിന്നെ അവരുടെ വീട്ടിലേക്ക് കടക്കുന്ന സീൻ എല്ലാം സൂപർ ആയിരുന്നു. ആ ഒരു ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും എല്ലാം സീൻ കാണാൻ സൂപ്പർ ആക്കി..

പിന്നെ മിത്ര, മിത്രയിലും റാണിയമ്മ വിഷം കുത്തിക്കയറ്റുകയാണ്. ഒരുകണക്കിന് ജഗനെക്കാൾ റാണിയമ്മയാണ് കഥയിൽ വില്ലത്തി. മിത്ര എല്ലാം മറന്ന് നന്നാവാൻ തീരുമാനിക്കുമ്പോൾ റാണിയമ്മ ,,,

"അയ്യോ.. അങ്ങനെ പറയരുത് , അങ്ങനെ അല്ല ഞാൻ പ്ലാൻ ചെയ്തിരിക്കുന്നത്... "

അവർക്ക് വാക്കല്ല കൊടുത്തത് പ്രതീക്ഷ ആണ് കൊടുത്തത് എന്ന് റാണിയമ്മ .

പിന്നെ മിത്ര പറയുന്നുണ്ട്....

"ലോകത്ത് ഒരാൾക്കും ഇനി അവരെ തമ്മിൽ പിരിക്കാൻ കഴിയില്ല... സൂര്യ അന്ന് ഋഷിയെയും കൂട്ടി വീട്ടിലേക്ക് വന്ന ദിവസം അത് ബോധ്യപ്പെട്ടു എന്നും ഋഷിയുടെ ഉള്ളിൽ നിന്നും സൂര്യയെ പറിച്ചെറിയാൻ നോക്കേണ്ട എന്നും മിത്ര റാണിയമ്മയോട് പറയുന്നുണ്ട്...

 

 

 

ഇതുതന്നെയായിരുന്നു സൂര്യ ഉദ്ദേശിച്ചത്.. അന്ന് മിത്രയുടെ വീട്ടിൽ പോകാൻ പ്ലാൻ ചെയ്തപ്പോൾ സൂര്യ പറഞ്ഞില്ലേ ഒരു തെറ്റുധാരണ മാറ്റണം എന്നൊക്കെ. മിത്ര അവരെ ഒന്നിച്ചു കാണുമ്പോൾ അത് അംഗീകരിക്കും എന്നൊക്കെ.. സൂര്യയുടെ ആ ഉദ്ദേശം എന്തെന്ന് ഈ ഒരു ഡയലോഗിലൂടെ പറയുന്നുണ്ട്.

പിന്നെ സൂര്യയും ഋഷിയും തമ്മിലുള്ള സംസാരം..."അതിൽ ഋഷി സൂര്യയോടായിട്ട് പറഞ്ഞ ഒരു കാര്യം ഞാൻ ഇവിടെ ഒന്നും കൂടി ആവർത്തിക്കാം...

" റാണിയമ്മ എന്താ എന്നെ കുറിച്ച് കരുതിയിരിക്കുന്നത്, ഞാൻ അവരെ വിശ്വസിച്ചു എന്നോ ? റാണിയമ്മ മാത്രമല്ല പലരും കരുതിയിരിക്കുന്നത് അങ്ങനെ തന്നെയാകും.... "

ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്... എന്നെ തന്നെ ഉദ്ദേശിച്ചാണ്...

എന്നെ മാത്രമല്ല നിങ്ങളെയും ഉശേഷിച്ചാണ്. എന്തൊക്കെയാണ് ഋഷിയെ കുറിച്ച് നിങ്ങൾ കരുതിയിരിക്കുന്നത്.. സൈക്കോ ആണ് സൈക്കോ...

കഴിഞ്ഞില്ല, |" അമ്മയ്ക്കരികിൽ നിന്നും എന്നെ അടർത്തി മാറ്റിയപ്പോൾ റാണിയമ്മ അനുഭവിച്ച ഒരു സുഖമുണ്ട്... അങ്ങനെ ആരും അത്ര സന്തോഷിക്കേണ്ട... ഹോ സാഡിസ്റ്റ്... അങ്ങനെ ആരും അത്ര സന്തോഷിക്കേണ്ട എന്ന്...

 

ഈ ഋഷിയെയാണ് കാണാൻ കാത്തിരുന്നത്. അതുപോലെ ലക്ഷ്മി ആന്റിയുടെ തോന്നലുകളും ഋഷിയുടെ സംസാരവും.. പക്ഷെ സൂര്യയ്ക്ക് അത്രയ്ക്കൊന്നും മനസിലായില്ല.. ഇത് ഇനി എങ്ങനെ പോയാലും സൂര്യയെയും സൂര്യയുടെ വീട്ടുകാരെയും നാണം കെടുത്താനുള്ളതൊക്കെ റാണിയുടെ കൈയിൽ ഉണ്ട്.

റാണിയമ്മ കൊടുത്ത വീട്ടിൽ താമസിക്കുന്നു എന്നത് വരെ അവർ പറഞ്ഞ് നടക്കും..അപ്പോഴാണ് ആത്മാഭിമാനമുള്ള സൂര്യ കൈമളിനെ ഓർക്കുന്നത്. അപ്പോൾ ഇന്ന് ഒരുപാട് സീനുകൾ വരുന്നുണ്ട്.. എല്ലാം ത്രില്ലിംഗ് ആണ്... 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (7 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (32 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (41 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (48 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (55 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends