പ്രകാശന്റെ കഷ്ട്ടകാലം അടുത്തു!! ഇതും സ്വപ്നമാണോ...?? വിക്രം എല്ലാം അറിയുന്നു!! രണ്ടും കല്പിച്ച് ഈ ചിത്രസേനൻ എന്തിനുള്ള പുറപ്പാടാണെന്നാ മനസ്സിലാകാത്തത്

മൗനരാഗത്തിൽ ആരാധകർ കാത്തിരുന്ന ആ ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇതിനി, സത്യമാണോ... അതോ സ്വപ്നമാണോ എന്നുള്ള സംശയം ചിലർക്കെങ്കിലും കാണും. പിന്നെ, പ്രാകാശൻ സമാധാനമില്ലാതെ എത്ര ദിവസമാണ് കഴിയുന്നത്. കിരൺ പറയുന്നതെല്ലാം കേട്ട് ജീവിക്കുകയല്ലേ... ചിലപ്പോൾ എല്ലാത്തിനും ഇന്നത്തോടുകൂടി അവസാനമാകുമായിരിക്കും. ചിലപ്പോൾ, പ്രാകാശന്റെ ഭയം സ്വപ്നമായി മാറിയതാകും. ഏതായാലും ഉടനെ തന്നെ ,ഔനരാഗത്തിൽ ചിലതൊക്കെ സംഭവിക്കുന്നുണ്ട്.
ഇന്നത്തെ, എപ്പിസോഡിലേക്ക് പോയാൽ നിങ്ങളൊക്കെയും പ്രൊമോയിൽ കണ്ടതുപോലെ തന്നെ ചില കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. എപ്പോഴത്തെയും പോലെ പ്രാകാശന്റെ സ്വഭാവം ഇഷ്ടപ്പെടാതെ കിരൺ നല്ലതുപോലെ പറയുന്നുണ്ട്. ഗതികെട്ട പ്രാകാശൻ, സത്യങ്ങളെല്ലാം വിളിച്ചു പറയാനും, എന്റെ മകൻ എന്നെ ഒരിക്കലും വെറുക്കില്ലെന്നൊക്കെ പറയുന്നുണ്ട്. പക്ഷെ, പ്രകാശന്റെ അല്ലെ.. മോൻ. അച്ഛൻ കാരണമാണ് തനിക്കിങ്ങനെയൊക്കെ സംഭവിച്ചതെന്നറിഞ്ഞാൽ അടുത്തവിടെ സംഭവിക്കാൻ പോകുന്നത് എന്താണെന്ന് പറയാൻ പോലും കഴിയില്ല.
പിന്നെ, അപ്പനും മകനും തമ്മിലുള്ള പ്രശ്നം, കൂടാതെ അമ്മയും മകനും തമ്മിലുള്ള പൊരിഞ്ഞ അടി കൂടെ കാണാൻ കഴിയും. മൂങ്ങ മുത്തശ്ശി ചില്ലറക്കാരിയല്ലലോ... ഇതിന്റെ പേടിയെല്ലാം പ്രാകാശന് ഉണ്ടല്ലോ, അതുകൊണ്ടാണ് പലപ്പോഴും കിരൺ എല്ലാ കാര്യങ്ങളും തുറന്ന് പറയുമെന്ന് പറയുമ്പോൾ പ്രാകാശൻ എതിർക്കുന്നത്.
മിക്കവാറും, സി എസും കിരണും കല്യാണിയുമൊക്കെ രൂപയുടെ വീട്ടിലുണ്ടെന്ന് കാര്യം അറിയിച്ചത് പ്രകാശനാണെന്ന് എല്ലാവരും അറിഞ്ഞു കാണും അതുകൊണ്ടാകും, കിരൺ ഇത്തരത്തിലൊരു പ്രവൃത്തി ചെയ്യാൻ തുനിയുന്നതും. പ്രകാശൻ വാശിയോടുകൂടി സംസാരിക്കുന്നതുമൊക്കെ എന്തൊക്കെ ആയാലും പ്രാകാശിന് എട്ടിന്റെ പണികിട്ടാനുള്ള എല്ലാ ലക്ഷണവുമുണ്ട്.
ഇതേസമയം, വീട്ടിൽ നിന്നും പുറത്തിറങ്ങുന്ന സി എസാണ് ഇന്നലത്തെ എപ്പിസോഡിലെ താരം. എന്നാൽ, വീട്ടിൽ നിന്നും പുറത്തിറങ്ങുന്നതിന് മുൻപ് സോണിയും കുഞ്ഞുമായുള്ള ചിത്രമൊക്കെ വരച്ചു കൊടുക്കുന്നുണ്ട്. പക്ഷെ, എങ്ങനെയെങ്കിലും വ്വീട്ടിൽ നിന്നും പുറത്തിറങ്ങാതെ... വീണ്ടും സോണിയുടെ അടുക്കൽ പോയതും, സി എസിന്റെ ചിത്രം അവിടെ വരയ്ക്കാൻ നിന്നുമെല്ലാം വീണ്ടും പ്രശ്നനങ്ങൾക്കുള്ള വഴിയൊരുക്കുകയാണ്.
ഏതായാലും, ഇന്നത്തെ എപ്പിസോഡിൽ എല്ലാവരും കാത്തിരിക്കുന്ന ഒരു ട്വിസ്റ്റ് ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. കുറെയേറെ നാളുകൾക്ക് ശേഷമാണ് മൗനരാഗത്തിൽ ഇങ്ങനൊരു എപ്പിസോഡ് കാണാൻ കഴിയുന്നത്.
https://www.facebook.com/Malayalivartha
























