Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

എന്തുകൊണ്ടാണ് പിന്മാറിയതെന്ന് തങ്ങള്‍ക്ക് അറിയില്ല! വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല, സ്റ്റാര്‍ മാജിക്കിൽ ഇനി കാണില്ല..??സിനിമയില്‍ അവസരം കിട്ടിയത് കൊണ്ടും, ഗള്‍ഫില്‍ പോയത് കൊണ്ടും അല്ല; തങ്കു പുതിയ വേദിയിലേക്ക്

17 FEBRUARY 2022 08:22 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയപ്പെട്ട പരിപാടിയാണ് സ്റ്റാര്‍ മാജിക്ക്. സ്റ്റാര്‍ മാജിക്കിലൂടെ താരമായി മാറിയ കലാകാരനാണ് തങ്കച്ചന്‍ വിതുര. സ്റ്റാര്‍ മാജിക്ക് എന്നാല്‍ തങ്കച്ചന്‍ എന്നായിരുന്നു പലര്‍ക്കും. പാട്ടും തമാശകളുമൊക്കെയായി നിറഞ്ഞു നില്‍ക്കുകയായിരുന്നു ആരാധകരുടെ തങ്കു.

എന്നാല്‍ ഒരുനാള്‍ തീര്‍ത്തും അപ്രതീക്ഷിതമായി തങ്കച്ചന്‍ സ്റ്റാര്‍ മാജിക്കില്‍ നിന്നും പിന്മാറുകയായിരുന്നു. താരത്തിന്റെ തിരിച്ചുവരവിനായുള്ള ആരാധകരുടെ കാത്തിരിപ്പ് ഇപ്പോഴും അവസാനിച്ചിട്ടില്ല. തങ്കച്ചന്‍ സ്റ്റാര്‍ മാജിക്കില്‍ നിന്നും എന്നന്നേക്കുമായി പിന്മാറിയെന്നാണ് പിന്നീട് അറിയുന്നത്. എന്നാല്‍ എന്താണ് ആ പിന്മാറ്റത്തിനുള്ള കാരണം എന്നത് ഇപ്പോഴും വ്യക്തമല്ല.

തങ്കച്ചന്‍ ഇനി സ്റ്റാര്‍ മാജിക്കിലേക്കില്ല എന്ന് തന്നെയാണ് താരത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇന്‍സ്റ്റഗ്രാം പോസ്റ്റും വ്യക്തമാക്കുന്നത്. കോമഡി സ്റ്റാര്‍സിന്റെ വേദിയില്‍ നിന്നുമുള്ള തന്റെ ചിത്രങ്ങളാണ് തങ്കു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

നേരത്തെ താരം മഴവില്‍ മനോരമയിലെ ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി എ്ന്ന പരിപാടിയിലും എത്തിയിരുന്നു. പിന്നാലെ അവിടെ നിന്നും കോമഡി സ്റ്റാര്‍സിലേക്ക് എത്തുമ്പോള്‍ സ്റ്റാര്‍ മാജിക്കിലേക്ക് ഒരു തിരിച്ചുവരവുണ്ടാകില്ലെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.

നേരത്തെ ഗള്‍ഫില്‍ ചില പരിപാടികള്‍ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് സ്റ്റാര്‍ മാജിക്കില്‍ നിന്നും തങ്കച്ചന്‍ വിതുര മാറി നിന്നത് എന്നായിരുന്നു പ്രചരണം. താരം ഗള്‍ഫില്‍ എത്തിയതിന്റെ ഫോട്ടോകളും മറ്റുമെല്ലാം സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു. എന്നാല്‍ ഗള്‍ഫില്‍ നിന്ന് മടങ്ങി എത്തിയ ശേഷവും തങ്കു സ്റ്റാര്‍ മാജിക്കിലേക്ക് മടങ്ങി വന്നില്ല. തങ്കച്ചന്‍ എന്തുകൊണ്ടാണ് പിന്മാറിയതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നാണ് സ്റ്റാര്‍ മാജിക്കിലെ മറ്റ് താരങ്ങളും പറയുന്നത്. തങ്കച്ചന്‍ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കുന്നില്ലെന്നും എന്താണ് വരാത്തത് എന്ന് ചോദിക്കുമ്പോള്‍ കൃതമായ മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുകയാണെന്നും സ്റ്റാര്‍ മാജിക്ക് താരം അനു പറഞ്ഞിരുന്നു.

നേരത്തെ, ഗള്‍ഫ് ഷോ കഴിഞ്ഞ് വന്നപ്പോള്‍ തങ്കച്ചന് ചില സിനിമകള്‍ വന്നു എന്നും, സിനിമ തിരക്കുകള്‍ കാരണമാണ് തങ്കച്ചന്‍ വിട്ടു നില്‍ക്കുന്നത് എന്നും അസീസ് പറഞ്ഞിരുന്നു. തങ്കുവിനെ പുറത്താക്കിയതാണോ എന്ന് ചിലര്‍ ചോദിച്ചിരുന്നു. എന്നാല്‍ തങ്കച്ചനെ പുറത്താക്കിയതല്ല എന്നും, അങ്ങനെ ഒരു സംഭവം ഞങ്ങളുടെ അറിവില്‍ ഇല്ല എന്നും ബിനീഷ് ബാസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു. തങ്കച്ചന്‍ ചേട്ടനെ സ്റ്റാര്‍ മാജിക്കില്‍ നിന്നും എല്ലാവരും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു എന്നും, എന്നാല്‍ അദ്ദേഹം വരുന്നില്ല, വാരാത്തതിന്റെ കാരണം അറിയില്ല എന്നുമാണ് അനു പറഞ്ഞത്.

അതേസമയം തങ്കുവിന്റെ പോസ്റ്റില്‍ കമെന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. അണ്ണന്‍ ഇതില്‍ GUEST ആയിട്ടു വരാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു.. അതിപ്പോള്‍ യഥാര്‍ഥ്യമായി, സ്റ്റാര്‍ മാജിക്കില്‍ എന്നാണ് വരുന്നത്? തങ്കു സ്റ്റാര്‍ മാജിക്കില്‍ എന്താ വരാത്തത്? സ്റ്റാര്‍ മാജിക്കിലേക്ക് തിരികെ വായോ എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (9 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (10 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (12 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (12 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (15 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (16 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (16 hours ago)

Malayali Vartha Recommends