Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

"അമേരിക്കൻ ട്രിപ്പ് പോയപ്പോൾ എന്റെ കൈയ്യിൽ നിന്നും ഒരബദ്ധം പറ്റിയെന്ന് ദിലീപ് നിങ്ങളോട് പറഞ്ഞതായി എഴുതി തരണം"; രാഹുൽ ഈശ്വർ ഇതൊക്കെ എങ്ങനെ അറിയുന്നാവോ ?; രാഹുലിനെ പൊളിച്ചടുക്കിയ ആ മറുപടി!

19 FEBRUARY 2022 04:45 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷയെ ചോദ്യം ചെയ്തുവെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത് . കേസുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലെ കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് സൂചന. നേരത്തെ നടി ആക്രമിക്കപ്പെട്ട കേസിലും നാദിർഷയെ പോലീസ് ദീർഘ നേരം ചോദ്യം ചെയ്തിരുന്നു.

 

ഇതിനിടയിലാണ് നേരത്തെ നാദിർഷയെ സ്വാധീനിക്കാന്‍ പൊലീസ് ശ്രമം നടത്തിയെന്ന ആരോപണവുമായി രാഹുല്‍ ഈശ്വർ രംഗത്ത് എത്തിയത്. റിപ്പോർട്ടർ ടിവിയുടെ ഇന്നലത്തെ ചർച്ചയ്ക്ക് ഇടയില്‍ തന്നെയായിരുന്നു ഇത്തരമൊരു ആരോപണം അദ്ദേഹം ഉന്നയിച്ചത് . ഉടൻ തന്നെ കൃത്യമായ മറുപടി നികേഷ് കുമാർ നല്‍കുകയായിരുന്നു.

ദിലീപിന്റെ സുഹൃത്തായ വ്യക്തിയോട് ദിലീപിനെതിരായി മൊഴി നൽകാൻ പോലീസ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നായിരുന്നു ചർച്ചയില്‍ പങ്കെടുത്ത രാഹുല്‍ ഈശ്വർ അഭിഭ്രായപ്പെട്ടത്. നാദിർഷയെയാണ് ഉദ്ദേശിച്ചതെങ്കിലും അദ്ദേഹത്തിന്റെ പേര് താൻ പറയുന്നില്ലെന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ നിലപാട്.

അമേരിക്കൻ ട്രിപ്പ് പോയപ്പോൾ എന്റെ കൈയ്യിൽ നിന്നും ഒരബദ്ധം പറ്റിയെന്ന് ദിലീപ് നിങ്ങളോട് പറഞ്ഞതായി എഴുതി തന്നാൽ അദ്ദേഹത്തെ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ വിടുമെന്ന് പറഞ്ഞിട്ടുണ്ടെന്നാണ് പോലീസ് അദ്ദേഹത്തോട് പറഞ്ഞത്. ഇതോടെയാണ് വിഷയത്തില്‍ അവതാരകനായ നികേഷ് കുമാർ ഇടപെട്ടു സംസാരിച്ചത്.

 

 

 

നാദിർഷയെ ചോദ്യം ചെയ്തപ്പോൾ , അദ്ദേഹം എന്ത് അങ്ങോട്ട് പറയണം എന്ന് പോലീസ് പറഞ്ഞുവെന്നാണോ താങ്കൾ പറയുന്നതെന്നായിരുന്നു നികേഷ് ചോദിച്ചത്. അങ്ങനെ പൊലീസ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് പുറത്ത് പറയാന്‍ നാദിർഷയ്ക്ക് പേടിയാണോയെന്നും നികേഷ് കുമാർ രാഹുല്‍ ഈശ്വറിനോട് ചോദിക്കുന്നു.


അതേസമയം, ദിലീപിന്റ മൊബൈലിന്‍റെ ഫോറന്‍സിക് റിപ്പോർട്ട് കിട്ടിയാല്‍ കോടതിയില്‍ റിപ്പോർട്ട് കൊടുക്കുന്നതിന് മുമ്പ് ചെയ്യേണ്ടതായിട്ടുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ നിരവധിയുണ്ടെന്ന് മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ മോഹന്‍ദാസ് ചർച്ചയ്ക്കിടയിൽ പറഞ്ഞു. റിപ്പോർട്ട് പരിശോധിച്ചിട്ട് അതിലെ ക്രിമിനല്‍ ആക്ഷന്റെ ഗ്രാവിറ്റി അനുസരിച്ച് അതുമായി ബന്ധപ്പെട്ട ആളുകളെ വിളിച്ച് ഏത് സാഹചര്യത്തിലാണ് ഇങ്ങനെ ഉപയോഗിക്കേണ്ടി വന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ ചോദിച്ച് കൃത്യമായ സ്റ്റേറ്റ്മെന്റ് എടുക്കണം.

 

ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമില്ലാത്തത് കളയുകയും ഉള്‍പ്പെടുത്തേണ്ട് കൃത്യമായി ഉള്‍പ്പെടുത്തുകയും വേണം. വളരെ ശക്തമായ ഒരു റിപ്പോർട്ടായിരിക്കും കോടതിയില്‍ കൊടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ദിലീപിനെ ചോദ്യം ചെയ്യുന്നതിന് മുമ്പായി മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്ന വിദഗ്ധനും അന്വേഷണ ഉദ്യോഗസ്ഥനും തമ്മില്‍ ഒരു കൂടിക്കാഴ്ച നടക്കും.

 

 

 

സാങ്കേതികപരമായ വളരെ വലിയ ടേമുകളുണ്ട്. അതൊക്കെ എന്തൊക്കെയാണെന്ന് ചോദിച്ച് മനസ്സിലാക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ ക്രിമിനാലിറ്റിയുടെ ഗ്രാവിറ്റി എത്രത്തോളമാണെന്ന് ക്ലിയറായി മനസ്സിലാക്കിയ ശേഷമാവും ദിലീപിനെ പോലുള്ളവരെ വിളിച്ച് സ്റ്റേറ്റ്മെന്റ് എടുക്കുക. എല്ലാ കാര്യങ്ങളും ക്രോഡീകരിച്ചിട്ടുള്ള ഒരു റിപ്പോർട്ടാകും അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടായി കോടതിയില്‍ കൊടുക്കുക.

 

നടി ആക്രമിക്കപ്പെട്ട കേസിലേയും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച കേസിലേയും തെളിവുകള്‍ ഫോണ്‍ പരിശോധനയിലൂടെ കിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. ആ തെളിവുകള്‍ എന്തൊക്കെ ആയിരിക്കുമെന്ന് നമുക്ക് പറയാന്‍ കഴിയില്ല. സാധ്യത കൂടുതലായിരിക്കുമെന്ന് മാത്രമേ തനിക്ക് പറയാന്‍ കഴിയുമെന്നും മോഹന്‍ദാസ് കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (9 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (9 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (11 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (14 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends