കിയാണി വിവാഹം ഉടൻ പ്രകാശന്റെ പതനവും; സത്യങ്ങൾ രൂപ തിരിച്ചറിയുന്നു...?? ഇനിയും വലിച്ചു നീട്ടിയാൽ പ്രേക്ഷകർ മടുക്കും: ബിഗ്‌ബോസ് ആരംഭിക്കുന്നതോടുകൂടി ക്‌ളൈമാക്‌സിലേക്ക് കടക്കുമെന്ന് സൂചനകൾ

കഴിഞ്ഞ വർഷം മുതൽ സീരിയൽ പ്രേക്ഷകർ കാത്തിരിക്കാൻ തുടങ്ങിയ ആ ദിവസത്തിന് ഈ വർഷം വിരാമം ഇടാൻ പോകുകയാണ്. ഒരുപാട് തവണ പ്രൊമോ കാണിച്ച് പ്രേക്ഷകരെ പറ്റിച്ചത് പോലെയല്ല, ഇത്തവണ രണ്ടും കൽപിച്ച് ഇറങ്ങിയിരിക്കുന്നത് പോലെയാണ് പ്രോമോ കാണിച്ചിരിക്കുന്നത്. അത്, വെറുതെ ആകാതിരുന്നാൽ ഭാഗ്യം. അച്ഛൻ എത്തിയതുമുതൽ എന്തെങ്കിലുമൊക്കെ നടക്കുമെന്ന് എല്ലാവരും ആഗ്രഹിച്ചതാണ്. പക്ഷെ, പെട്ടെന്ന് എല്ലാം നടന്നില്ലെങ്കിലും ഏകദേശമൊക്കെ അച്ചന്റെ കഥാപാത്രത്തിന് സാധിച്ചു.
ഇന്നലത്തെ എപ്പിസോഡിലും കല്യാണത്തെ കുറിച്ചുള്ള ചർച്ചകളൊക്കെ നല്ലതുപോലെ നടന്നു. അത്, എവിടെയാണ് അവസാനിക്കുന്നത് എന്നതിനെക്കുറിച്ച് മാത്രം ഒരു സൂചനയുമില്ല. സി എസും കല്യാണിയും തമ്മിൽ എത്രയും വേഗം വിവാഹം കഴിക്കണം അതാണ് പ്രകാശന്റെ ആവശ്യം. അതിനുവേണ്ടി, ഏതറ്റം വരെയും പോകാൻ ഒരുക്കമാണ്. അതിനുള്ള കാരണം പണമാണല്ലോ... കല്യാണം നടക്കുന്നതുവരെയും സി എസ് പണം വാരി കോരി കൊടുക്കും. അത് കഴിയുമ്പോഴാണ് പിടിമുറുകാൻ പോകുന്നത്.
ഏതോ, സ്കെറ്റ്ച്ചൊക്കെ ഒരുക്കിയിട്ടുണ്ടെന്നാണ് സി എസ് പറഞ്ഞത്. രൂപയെ കൈയിലാക്കാൻ വേണ്ടിയാണ്, ഇതൊക്കെ എന്നാണ് സോണിയോട് പറഞ്ഞത്. രൂപയുടെ സമ്മതമില്ലാതെ, കിരണും സോണിയുമൊന്നും കല്യാണത്തിന് കൂട്ടുനിൽക്കില്ല, അപ്പോൾ പുതിയ വഴി കണ്ടെത്തണം... രാഹുലിന്റെ കൊടും ചതി എന്താണെന്ന് പുറത്തറിയിച്ചാൽ, മാത്രമേ... കിയാണി വിവാഹം നമുക്ക് കാണാൻ കഴിയൂ....
അതേസമയം, പുതിയ ജനറൽ പ്രൊമോയിൽ ഉടൻ കല്യാണ എപ്പിസോഡ് കാണാൻ കഴിയുമെന്ന രീതിയിലാണ്, കല്യാണം എപ്പോൾ, കാണും എന്നതിന് മാത്രം യാതൊരുവിധ ഉറപ്പുമില്ല. പിന്നെ ആൾറെഡി ഇതിന്റെ ഷൂട്ടോക്കെ കഴിഞ്ഞു എന്ന രീതിയിലെ ചെറിയ സൂചനകളും ചില സോഷ്യൽമീഡിയ പേജുകളിൽ നിന്നും കാണാൻ കഴിഞ്ഞിട്ടുണ്ട്.
കിയാണി വിവാഹത്തിനോടൊപ്പം തന്നെ, പ്രാകാശന്റെ പതനവും കാണാൻ കഴിയും മിക്കവാറും അതോടുകൂടി സീരിയലും കൂടി ഒന്ന് അവസാനിച്ചിരുന്നെങ്കിൽ, നല്ലതായേനെ.. അതിനും ചെറിയ സാധ്യത ഉണ്ട്, കേട്ടോ.. കാരണം വേറൊന്നുമല്ല.. മാർച്ചിൽ ബിഗ്‌ബോസ് തുടങ്ങും എന്ന രീതിയിൽ ചെറിയ സൂചനകളൊക്കെയുണ്ടല്ലോ.. അങ്ങനെ വരുമ്പോൾ മൗനരാഗം അവസാനിപ്പിക്കുമായിരിക്കും.
അതിന് മുൻപ്, രൂപ എല്ലാ സത്യങ്ങളുമറിഞ്ഞ് വീട്ടിൽ നിന്നും രാഹുലിനെയും ശാരിയെയും സരയുവിനെയും പുറത്താക്കിയിട്ട്, ഭർത്താവിനെയും മക്കളെയും, മരുമകളായി കല്യാണിയേയും സ്വീകരിച്ചാൽ കൊള്ളാമായിരുന്നു. ഏതൊക്കെ ആയാലും കഥയുടെ അവസാന ഭാഗം അങ്ങനെ തന്നെയാകും. അടുത്തമാസം തന്നെ അത് സംഭവിച്ചാൽ പ്രേക്ഷകരും ഹാപ്പി ആകുമായിരുന്നു
https://www.facebook.com/Malayalivartha


























