Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...


സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...


നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...


കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...


പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...

മമ്മൂട്ടിക്ക് തന്നോട് അസൂയയാണെന്ന് ബാലചന്ദ്രമേനോന്‍, മമ്മൂട്ടിക്ക് ആരോടെങ്കിലും അസൂയ ഉണ്ടെങ്കില്‍ അത് തന്നോടാണ്

14 SEPTEMBER 2015 05:26 PM IST
മലയാളി വാര്‍ത്ത.

എന്തിനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് നടനും സംവിധായകനുമായ ബാലചന്ദ്രമേനോനോട് അസൂയ. മമ്മൂട്ടിയെക്കുറിച്ച് ബാലചന്ദ്രമേനോന്‍ പറയുന്നതിങ്ങനെ. മമ്മൂട്ടിയോട് പലര്‍ക്കും അസൂയ തോന്നാറുണ്ട്, എന്നാല്‍ മമ്മൂട്ടിക്ക് ആരോടെങ്കിലും അസൂയ ഉണ്ടെങ്കില്‍ അത് തന്നോടാണെന്നാണ് ബാലചന്ദ്രമേനോന്‍ പറയുന്നത്.
നടന്മാരുടെ ഡേറ്റിനു വേണ്ടി അലഞ്ഞു തിരിഞ്ഞ് സമയം കളയേണ്ടെന്നാണ് മമ്മൂട്ടി ഉപദേശിച്ചത്. നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചാണ് മമ്മൂട്ടി ഇങ്ങനെ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെ ഒട്ടേറെ സംവിധായകരുണ്ട്, നിങ്ങളെപ്പോലൊരു ഫിലിംമേക്കര്‍ നടന്മാരുടെ ഡേറ്റിനുവേണ്ടി അലയുന്നതു ശരിയല്ലെന്നാണ് മമ്മൂട്ടി പറഞ്ഞത്.
അഭിനയത്തിന്റെയും ലുക്കിന്റെയും കാര്യത്തില്‍ മമ്മൂട്ടി കഴിഞ്ഞിട്ടേ മറ്റാരും ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തന്റെ ജീവിതത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടായപ്പോള്‍ മമ്മൂട്ടി സഹായത്തിനായും പ്രോത്സാഹനത്തിനായും കൂടെ ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കുമുന്‍പ് ബിസിനസ് നടത്തി നഷ്ടം വന്നപ്പോഴും മമ്മൂട്ടി രക്ഷകനായി വന്നു. മമ്മൂട്ടിയുമായുള്ള ഒരു ചിത്രമായിരുന്നു രക്ഷപ്പെടാനുള്ള ഏകവഴി.
അങ്ങനെ നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തില്‍ ഞങ്ങള്‍ ഒരുമിച്ചു. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്യുന്ന ഞാന്‍ സംവിധാനം ചെയ്യും എന്ന ചിത്രത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് ഇങ്ങനെയൊരു കാര്യം വളരെ രസകരമായി അദ്ദേഹം പറഞ്ഞത്. മമ്മൂട്ടിയും ഉടനെ സംവിധാന രംഗത്തേക്ക് വരുമെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏകദിനത്തിൽ അതിവേഗ ഇരട്ടസെഞ്ച്വറി; ചരിത്രം കുറിച്ച് ഹാരി ബ്രൂക്ക്‌  (24 seconds ago)

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് ആദ്യമായി എത്തിച്ചേർന്നതിൽ അതിയായ സന്തോഷം:.നിയുക്ത ഗവർണർ  (8 minutes ago)

പുരാവസ്തു വകുപ്പിൽ വാക് ഇൻ ഇന്റർവ്യു  (11 minutes ago)

ആരോഗ്യരംഗത്ത് വലിയ തകർച്ച’: മുരളീധരനെതിരെ മുൻ ആരോഗ്യ മന്ത്രിമാര്‍  (18 minutes ago)

തന്റെ സെലിബ്രിറ്റി ക്രഷിനെ കുറിച്ച് തുറന്നുപറഞ്ഞ് അനുപമ പരമേശ്വരന്‍  (20 minutes ago)

ഇറാൻ യുദ്ധ പ്രതിസന്ധി കാരണം ഊർജ വിപണിയിൽ 300 കോടി ബാരൽ എണ്ണയുടെ വിതരണനഷ്ടമെന്ന് അരാംകോ  (22 minutes ago)

പാകിസ്താനുമായി നല്ല ബന്ധം ഇന്ത്യ ആഗ്രഹിക്കുന്നു, പക്ഷേ ഭീകരവാദം അവഗണിക്കാനാകില്ല- എസ്. ജയ്ശങ്കർ  (29 minutes ago)

മിനിറ്റുകളുടെ വ്യത്യാസത്തിൽ ടിബറ്റിനെ കുലുക്കി ഭൂചലനങ്ങൾ  (38 minutes ago)

ലോക്ഭവന്‍റെ അടുക്കള ഇനി വെജിറ്റേറിയൻ; നിയുക്ത ഗവർണർ നിർദേശം നൽകി  (42 minutes ago)

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് യാത്രയയപ്പ് നല്‍കി മുഖ്യമന്ത്രിയും മന്ത്രിമാരും  (45 minutes ago)

ഹോർമുസിൽ ഏഴ് കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണം, ഒരുകപ്പലിൽ 21 ഇന്ത്യക്കാർ  (52 minutes ago)

ഇസ്രയേലിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മോദിയെ ക്ഷണിച്ച് നെതന്യാഹു,​ സ്മിത്ത് മച്ചാറിനും ക്ഷണം  (1 hour ago)

ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വിമാനത്തിൽ മിന്നലടിച്ചു,​ ഭയന്നുവിറച്ച് യാത്രക്കാർ  (1 hour ago)

സി.എം.ആർ.എൽ എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഇതുസംബന്ധിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് കത്ത് നൽകി  (1 hour ago)

മരിച്ചയാളുടെ രേഖ ഉപയോഗിച്ച് വീട് കൈവശപ്പെടുത്താൻ ശ്രമം, പൊലീസുകാരന്‍ അറസ്റ്റിൽ  (1 hour ago)

Malayali Vartha Recommends