'ആ സീനിൽ സുധി ഏതു വിരലിലാണു മോതിരം ഇടേണത് എന്ന് സംശയം ചോദിക്കുന്നതും അമ്മ അത് പറഞ്ഞു കൊടുക്കുന്നതും സ്വന്തം മകൻ്റെ നിശ്ചയ സമയത്ത് നടന്നത് ചേച്ചി പറഞ്ഞു എഴുതിയതാണ്...' സംവിധായകൻ രഞ്‍ജിത് ശങ്കര്‍ പറയുന്നു
മലയാളത്തിന്റെ പ്രിയപ്പെട്ട നടി കെപിഎസി ലളിതയുടെ വിയോഗത്തിന്റെ സങ്കടത്തിലാണ് കേരളജനത മുഴുവനും. മലയാളികള്‍ അത്രമേല്‍ സ്‍നേഹിച്ച ഒരു കലാകാരിയാണ് നമ്മെ വിട്ട് വിടപറഞ്ഞിരുന്നു. ഇന്നലെ മുതല്‍ കെപിഎസി ലളിതയെ അവസാന നോക്ക് കാണാൻ ജനങ്ങള്‍ ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ് ജനത. കെപിഎസി ലളിതയ്‍ക്ക് അഭിനയം ജീവനും ജീവനുമായിരുന്നുവെന്ന് സംവിധായകൻ രഞ്‍ജിത് ശങ്കര്‍ വ്യക്തമാക്കുന്നു.
'സു സു സുധി വാത്മീക'ത്തിൽ സുധിയുടെ കല്യാണ നിശ്ചയം ഷൂട്ട് ചെയ്തത് ലളിത ചേച്ചിയുടെ കാർമികത്വത്തിലാണ്. ആ സീനിൽ 'സുധി' ഏതു വിരലിലാണു മോതിരം ഇടേണത് എന്ന് സംശയം ചോദിക്കുന്നതും അമ്മ അത് പറഞ്ഞു കൊടുക്കുന്നതും സ്വന്തം മകന്റെ നിശ്ചയ സമയത്ത് നടന്നത് ചേച്ചി പറഞ്ഞു എഴുതിയതാണ്'. എന്നാണ് രഞ്‍ജിത് ശങ്കര്‍ എഴുതിയിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
സു സു സുധി വാത്മീകത്തിൽ സുധിയുടെ കല്യാണ നിശ്ചയം ഷൂട്ട് ചെയ്തത് ലളിത ചേച്ചിയുടെ കാർമികത്വത്തിലാണ്. ആ സീനിൽ സുധി ഏതു വിരലിലാണു മോതിരം ഇടേണത് എന്ന് സംശയം ചോദിക്കുന്നതും അമ്മ അത് പറഞ്ഞു കൊടുക്കുന്നതും സ്വന്തം മകൻ്റെ നിശ്ചയ സമയത്ത് നടന്നത് ചേച്ചി പറഞ്ഞു എഴുതിയതാണ്. അന്ന് ഗുരുതരമായ ഒരപകടം പറ്റി സിദ്ധു ICU ലാണ്. ആ സിനിമ പൂർത്തിയാക്കാൻ ആശുപത്രിയിൽ നിന്നാണ് ചേച്ചി വന്നത്. മറ്റേത് സിനിമ ആണെങ്കിലും ചേച്ചി അത് തന്നെ ചെയ്യുമായിരുന്നു.കാരണം ചേച്ചിക്ക് അഭിനയം ജീവനും ജീവിതമായിരുന്നു.
ഇനി നമുക്ക് അങ്ങിനെ ഒരു നടിയില്ല.
പ്രണാമം....
https://www.facebook.com/Malayalivartha



























