Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

എന്ത് ഭംഗിയാണ് അധീന ജോഡി; ആഘോഷവും ഒപ്പം അപകടവും; എന്തിനും റെഡിയായി ഗജനി പുറപ്പെട്ടിട്ടുണ്ട്; അഴിഞ്ഞാട്ടക്കാരി പ്രയോഗം അലീന പറഞ്ഞത് ശരിയായില്ല; അമ്മയറിയാതെ പ്രേക്ഷകർ പറയുന്നു; സമൂഹം മാറട്ടെ!

26 FEBRUARY 2022 01:29 PM IST
മലയാളി വാര്‍ത്ത

അങ്ങനെ അധികം കാത്തിരിക്കേണ്ടി വന്നില്ല, ഉടൻ തന്നെ അലീന അമ്പാടി മോതിരമാറ്റച്ചടങ്ങ് നടക്കാൻ പോവുകയാണ്. അവർ രണ്ടാളും ഒരുങ്ങി നിൽക്കുന്നത് കാണുമ്പോൾ തന്നെ ഒരു സന്തോഷം.പിന്നെ കഴിഞ്ഞ ദിവസം ദ്രൗപതിയമ്മയും ശങ്കരൻ മാമയും ചേർന്ന് അമ്പാടിയെ നിർത്തിപ്പൊരിച്ചതാണ് ഇന്നത്തെ പ്രേക്ഷകരുടെ ചർച്ചാ വിഷയം.

 

അതിലേക്ക് വരും മുന്നേ അലീന അപർണ്ണ സംസാരം ഒന്ന് പറയണമല്ലോ?. അലീന ഒരു കുലസ്ത്രീ ആണെന്ന് പറഞ്ഞപ്പോൾ , അങ്ങനെ അല്ല എന്ന് കമന്റ് കണ്ടു. പകരം അപർണ്ണയുടെ രീതി വച്ചിട്ടാണ്.. ശരി ഞാൻ യോജിക്കുന്നു . അപർണ്ണ കാണിക്കുന്നത് കള്ളത്തരമാണ്.. ഇതിനു മുൻപ്പ് അപർണ്ണ ചെയ്ത പ്രവർത്തികൾ വച്ചിട്ടാകണം അലീന ഇത്രയ്ക്ക് സ്ട്രിക്ക്റ്റ് ആകുന്നത്.

എന്നാലും ബൈക്ക് യദുവിന്റേത് എന്ന് കണ്ടയുടനെ യദുവിനെ പോയി ചോദ്യം ചെയ്ത രീതിയൊക്കെയോ? അതൊക്കെ അംഗീകരിക്കാൻ സാധിക്കുമോ? കൂട്ടുകാരൻ കൂട്ടുകാരനെ ചതിച്ചു എന്നതുകൊണ്ടാണെങ്കിൽ ഒരു പ്രാവശ്യം കൂടി അന്വേഷിച്ചിട്ട് ആകാമായിരുന്നു.

പിന്നെ ഇവിടെ അപർണ്ണ ഈ വിനീതിനെ കൂടെക്കൂട്ടാത്തതാണ് നല്ലത്. പ്രണയിക്കാൻ ഒരു ഗട്ട്സ് ഇല്ലാത്ത വിനീത്. അപർണ്ണയെ എല്ലാവര്ക്കും മുന്നിൽ മോശക്കാരിയാക്കി .. അതും പോരാത്തതിന് ആ യദുവിനെ പോലും വിനീത് ഇതിൽ കുരുക്കുകയാണ്.

 

 

 

യദു സംഭവം എല്ലാം പറഞ്ഞപ്പോഴും വിനീത് ആദ്യം ചോദിച്ചത് , " അളിയാ.. നീ സത്യമൊന്നും പറഞ്ഞിട്ടില്ലല്ലോ" എന്നും പറഞ്ഞിട്ട് സ്വയം രക്ഷപെടാൻ നോക്കുകയാണ് .അതിനെയാണ് ഇപ്പോൾ എല്ലാ പ്രേക്ഷകരും കുറ്റപ്പെടുത്തുന്നത്..

 

മിനിക്രീൻ കാമുക ചരിത്രത്തിൽ തന്നെ ഇതുപോലെ ഒരു പാഴ് കാമുകൻ വേറെ ഇല്ല.. പിന്നെ അലീന ടീച്ചർ അപർണ്ണയെയും യദുവിനേയും തമ്മിൽ ചേർത്ത് പ്രണയം ആണെന്നൊക്കെ അങ്ങ് വിധിയെഴുതുകയാണ്. ഏതായാലും അപർണ്ണ കോളേജിലെ ഒരാളുമായിട്ടാണ് ബന്ധമുള്ളത് എന്ന് ഉറപ്പിക്കാം. അത് യദു അല്ലെങ്കിൽ യദുവിന്റെ സുഹൃത്ത് , എന്ന് നോക്കിയാൽ പോരായിരുന്നു.

പിന്നെ അപർണ്ണയോട് അലീന പറഞ്ഞ ഒരു ഡയലോഡ്. ഞാനും അമ്പാടിയും അടുപ്പത്തിലായത് ഇന്നോ ഇന്നലെയോ ഒന്നുമല്ല , പക്ഷെ ഇപ്പോഴാ ഞങ്ങൾ തമ്മിൽ ഇങ്ങനെ ചുറ്റികറങ്ങാൻ തുടങ്ങിയത്...

അത് കേട്ടയുടനെ അപർണ്ണ... " അത് എന്റെ കുഴപ്പമാണോ? ആ പിന്നല്ല ... പ്രേക്ഷകർ വരെ പറഞ്ഞിട്ടുണ്ട്... കുറച്ചൊക്കെ ഫെലിങ്‌സിന് സ്പെയ്സ് കൊടുക്കാം എന്ന്.. അല്ലാതെ മസിൽ പിടിച്ചിരിക്കുകയല്ല വേണ്ടത്.

പിന്നെ അലീന , " കുടുംബത്തിൽ പിറന്ന കുട്ടികൾ പഠിക്കണ്ട കുറെ ശീലങ്ങൾ ഉണ്ട് , അവർ ഒരിക്കലും അഴിഞ്ഞാട്ടക്കാരികൾ ആണെന്ന പേര് സമ്പാദിക്കാൻ പാടില്ല"

ആരെ വാ...

 

 

 

കുടുംബത്തിൽ പിറന്ന എന്ന് പറയുമ്പോൾ , എന്താണ് അച്വലി കവി ഉദ്ദേശിക്കുന്നത്.. കുടുംബവീട്ടിൽ പ്രസവിച്ചുണ്ടായ കുട്ടി എന്നാണോ ? സാധാരണ ആശുപത്രിയിൽ ആണല്ലോ പ്രസവം നടക്കുക.. ഇനി പഠിക്കേണ്ട ശീലങ്ങൾ... ഈ ശീലങ്ങൾ ഒക്കെ എവിടെയാണ് പഠിപ്പിക്കുക.. അതിനു പ്രത്യേകം പള്ളിക്കൂടം ഉണ്ടോ?

 

ഒരു കാര്യത്തിൽ സന്തോഷം ഉണ്ട്.. കുടുംബത്തിൽ പിറന്ന കുട്ടികൾ എന്നാണല്ലോ പറഞ്ഞത് . സാധാരണ കുടുംബത്തിൽ പിറന്ന പെൺകുട്ടികൾ എന്നാണ് പറയുക... പെൺകുട്ടികൾ മാത്രം മര്യാദ പഠിക്കണം ,.... പെൺകുട്ടികൾ മാത്രം അടക്കം ഒതുക്കം എല്ലാം പഠിക്കണം...

പിന്നെ ഈ അഴിഞ്ഞാട്ടക്കാരിയാകാൻ പാടില്ല... എന്തൊക്കെയാണ് അഴിഞ്ഞാട്ടക്കാരികളുടെ ലക്ഷണങ്ങൾ.. അത് ഓരോ കാലത്തിനനുസരിച്ചു പുതുക്കുന്നതുകൊണ്ട് ഏതാണെന്ന് എനിക്കും അറിയില്ല... ഈ പുതുക്കുന്നവർ ആരെന്നു അറിയാൻ സാധിച്ചിരുന്നെങ്കിൽ എനിക്കൊന്നു പോയി കണ്ടു ചോദിച്ചു പഠിക്കാമായിരുന്നു. ഇതിപ്പോൾ സീരിയൽ വിഷയത്തിൽ നിന്നും മാറി എന്ന് തോന്നുന്നെങ്കിൽ അല്ല, മാറിയിട്ടില്ല... സീരിയലുകളിലൂടെ ഇത്തരത്തിലുള്ള പല ആശയങ്ങളും നൈസായിട്ട് കുടുംബത്തെത്തിക്കുന്നുണ്ട്.. ഇതൊക്കെ വീട്ടുകാർ കാണുമ്പോൾ, അവരോട് നിങ്ങൾ തിരുത്തിപ്പറയണം.

 

അല്ലെങ്കിൽ നിങ്ങൾക്കുള്ള ചിറകുകൾ ഭാരം താങ്ങാതെ തളർന്നുകിടക്കും...

പിന്നെ ഇനി വരാൻ പോകുന്ന എപ്പിസോഡിൽ അലീന അമ്പാടി എൻഗേജ്മെന്റ്റ് കാണാം. വരും ആഴ്ച താനെന്ന ആ കാഴ്ച കാണാൻ സാധിക്കട്ടെ.. എന്നാൽ.. ഇവിടെ എന്തൊരു ആഘോഷം നടക്കുമ്പോഴും അവിടെ ഒരു ആപത്ത് സംഭവിക്കുക പതിവാണ്. അപ്പോൾ ഈ മോതിരമാറ്റ ചടങ്ങിൽ ഗജനി എത്തുന്നുണ്ട്. അത് എന്തിനാകും...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (8 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (8 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (9 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (9 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (9 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (9 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (11 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (13 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (14 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (14 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (14 hours ago)

Malayali Vartha Recommends