Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സോറി അമ്മ, ജീവൻ തിരിച്ചുകിട്ടിയപ്പോൾ അവൻ ആദ്യം പറഞ്ഞു! ആ 48 മണിക്കൂർ എങ്ങനെ തള്ളിനീക്കിയെന്നറിയില്ല! കൂടുതല്‍ ഇഷ്ടപ്പെടുന്നവര്‍ക്കാണ് ദൈവം കൂടുതല്‍ വേദനകള്‍ നല്‍കുന്നത് എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. അതോണ്ടായിരിക്കും ഈ പരീക്ഷണങ്ങള്‍.... ഇടയ്ക്കിടെ അവർ പൊട്ടിക്കരഞ്ഞു!!! താൻ നേരിട്ട അഗ്നിപരീക്ഷണത്തെക്കുറിച്ച് കെപിഎസി ലളിത അന്ന് പറഞ്ഞത്....

26 FEBRUARY 2022 02:12 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയുടെ മുഖച്ഛായ ആയ കെപിഎസി ലളിത നമ്മെ വിട്ട് പോയെന്ന് ഇപ്പോഴും ആരാധകർക്ക് ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. മലയാള സിനിമാ ലോകത്തിന് തീരാവേദന നല്‍കി കൊണ്ടാണ് കെപിഎസി ലളിത ഓര്‍മ്മയായത്. അസുഖബാധിതയായി കഴിഞ്ഞിരുന്ന നടി ഫെബ്രുവരി 22ന് രാത്രിയാണ് അന്തരിച്ചത്. നടിയുടെ വേര്‍പാടുണ്ടാക്കിയ വേദനയിലാണ് സഹപ്രവര്‍ത്തകരും ആരാധകരും. ലളിതാമ്മയുമായുള്ള അടുപ്പത്തെക്കുറിച്ചും ആ വിയോഗം സൃഷ്ടിച്ച ശൂന്യതയെക്കുറിച്ചും പ്രിയപ്പെട്ടവര്‍ ഇപ്പോഴും പറഞ്ഞ് കൊണ്ടിരിക്കുകയാണ്. അതോടൊപ്പം തന്നെ ലളിതാമ്മയുടെ അനുഭവങ്ങളും ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുകയാണ്.

വ്യക്തി ജീവിതത്തില്‍ വലിയൊരു അഗ്നിപരീക്ഷണത്തെ കുറിച്ച് മുൻപ് ഒരു അഭിമുഖത്തിൽ കെ പി എ സി ലളിത തുറന്ന് പറഞ്ഞത് ഇങ്ങനെയിരുന്നു....


എന്റെ ജീവിതം തകര്‍ത്ത സാധനമാണ് മദ്യം. എനിക്ക് അതിന്റെ മണം പോലും പറ്റില്ല. പെട്ടെന്ന് മനസിലാവുകയും ചെയ്യും. മകനൊക്കെ ഉപദേശം കൊടുത്തിട്ടില്ലേയെന്ന് ജോണ്‍ ബ്രിട്ടാസ് ചോദിച്ചപ്പോള്‍ ഉപദേശമൊക്കെ കൊടുത്തിട്ടുണ്ടെന്നായിരുന്നു കെപിഎസി ലളിത പറഞ്ഞത്. ഇടയ്ക്ക് ചെറുതായിട്ട് വഴിതെറ്റിയിരുന്നു, ഈശ്വരനൊരു കൊട്ടുകൊടുത്ത് നേര്‍വഴിയിലേക്ക് തിരിച്ചിട്ടുണ്ട്.

അപകടം സംഭവിച്ച അന്ന് അവന്‍ കഴിച്ചിട്ടില്ലായിരുന്നു. അതാണ് ഏറ്റവും വലിയ രസം. പിറ്റേ ദിവസം അമ്മയുടെ ശ്രാദ്ധമാണ്, നേരത്തെ വീട്ടില്‍ വരണമെന്നും നോണ്‍വെജ് കഴിക്കരുതെന്നും രാവിലെ പോയി ബലി ഇടേണ്ടതാണെന്നും പറഞ്ഞിരുന്നു. അതിന് വേണ്ടി വന്നതാണ്. അന്നത്തെ ദിവസമാണ് അത് സംഭവിച്ചത്. അതൊരു വല്ലാത്ത അഗ്നിപരീക്ഷണമായിരുന്നു. ഇതുവരെയുള്ള ജീവിതത്തില്‍ സുഖത്തേക്കാള്‍ കൂടുതല്‍ ദു:ഖമാണ് ഞാന്‍ അനുഭവിച്ചിട്ടുള്ളതെന്നും അവർ പറഞ്ഞിരുന്നു.

കൂടുതല്‍ ഇഷ്ടപ്പെടുന്നവര്‍ക്കാണ് ദൈവം കൂടുതല്‍ വേദനകള്‍ നല്‍കുന്നത് എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. അതോണ്ടായിരിക്കും ഈ പരീക്ഷണങ്ങള്‍. 48 മണിക്കൂര്‍ കഴിഞ്ഞ് പറയാമെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ എനിക്ക് ബോധമുണ്ടായിരുന്നോ, ഞാന്‍ എങ്ങനെ അവിടെ ഇരുന്നു, ആരൊക്കെ വന്നു, ആരൊക്കെ പോയി, എന്തൊക്കെ സംസാരിച്ചു ഒന്നും എനിക്കോര്‍മ്മയില്ല. ഇപ്പോഴും എനിക്കത് സ്വപ്‌നം പോലെയാണ് തോന്നുന്നതെന്നുമായിരുന്നു അന്നത്തെ അഭിമുഖത്തില്‍ കെപിഎസി ലളിത പറഞ്ഞത്.

ആരോ വന്ന് ഡോക്ടര്‍ വിളിക്കുന്നു എന്ന് പറഞ്ഞിരുന്നു, പോയി അവനെ കണ്ടപ്പോള്‍ സോറി അമ്മാ എന്നൊരു വാക്ക് പറഞ്ഞു. ഇനി ഞാന്‍ രക്ഷപ്പെട്ടു എന്ന് ഡോക്ടര്‍ പറഞ്ഞു. 10ാമത്തെ വയസിലാണ് അച്ഛന്‍ എന്നെ ഡാന്‍സ് പഠിക്കാന്‍ വിട്ടത്. എന്റെ 16ാമത്തെ വയസിലാണ് അച്ഛന് അസുഖമായത്. ഇനി ഡാര്‍ക്ക് റൂമില്‍ കയറ്റരുത് എന്നായിരുന്നു അന്ന് ഡോക്ടര്‍ പറഞ്ഞത്. ചേച്ചിയുടെ ചിരിച്ച മുഖം കാണാനാണ് ഇഷ്ടമെന്ന് പറഞ്ഞായിരുന്നു ബ്രിട്ടാസ് ആശ്വസിപ്പിച്ചത്.

 

 

അതേസമയം മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെപിഎസി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്. വ്യത്യസ്ത തലമുറകളുടെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവര്‍ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറി. നാടകങ്ങളില്‍ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയ ജീവിതം. സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകള്‍ കൊണ്ടും അവര്‍ മനുഷ്യ മനസ്സുകളില്‍ ഇടം നേടി. കെ പി എ സി ലളിത ചെയ്തുവെച്ച കഥാപാത്രത്തിലൂടെ അവർ ഇനിയും മലയാളികളുട മനസ്സിൽ ജീവിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (7 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (8 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (8 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (10 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (10 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (12 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (13 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 hours ago)

Malayali Vartha Recommends