കാഞ്ചനമാല മൊയ്‌ദീനെ പ്രണയിച്ചതു പോലെ ഞാൻ നിത്യ മേനോനെ പ്രണയിക്കുന്നു; മോഹന്‍ലാലിനേക്കാളും ഇഷ്ടമായിരുന്നു; കല്യാണം കഴിക്കണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു; ഒരു കാലത്ത് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ചു; കോളാമ്പി എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് നിത്യയോട് ഇക്കാര്യത്തെ കുറിച്ച് പത്ത് പതിനഞ്ച് മിനിറ്റോളം സംസാരിച്ചു; അന്ന് നിത്യ നൽകിയ മറുപടി ഇങ്ങനെ! നിത്യയുടെ മാതാപിതാക്കൾ പറഞ്ഞത് ആ ഒരൊറ്റ കാര്യം; പ്രണയം തുറന്ന് പറഞ്ഞ് സന്തോഷ് വർക്കി

ആറാടുകയാണ് എന്ന ഒരൊറ്റ വാക്കു മതി സന്തോഷ് വർക്കി എന്ന മനുഷ്യനെ മലയാളികൾക്ക് ഓർത്തെടുക്കാൻ. ട്രോളുകളിലൂടെയും മീമുകളിലൂടെയും സന്തോഷ് വർക്കി ഇപ്പോൾ താരമായി മാറിയിരിക്കുകയാണ്. ഇപ്പോളിതാ താൻ നടി നിത്യാ മേനോനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എന്നും അത് നടിയോട് തുറന്നു പറഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സന്തോഷ് വർക്കി.
കാഞ്ചനമാല മൊയ്‌ദീനെ പ്രണയിച്ചതു പോലെ ഞാൻ നിത്യ മേനോനെ പ്രണയിക്കുന്നു തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. മോഹന്‍ലാലിനേക്കാളും ഇഷ്ടമായിരുന്നു നിത്യ മേനോനെ. കല്യാണം കഴിക്കണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു. ഒരു കാലത്ത് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ചു.
കല്യാണം കഴിക്കാന്‍ പറ്റില്ലെങ്കില്‍ ഒരു ഫ്രണ്ടായിട്ടോ ഫാനായിട്ടോ ഒരു ഫോണ്‍ കോണ്ടാക്ടായിട്ടോ കാണണമെന്ന് പോലും നേരിട്ട് പറയുകയുണ്ടായി. നടിയുടെ മാതാപിതാക്കളോടും സംസാരിക്കുകയും ചെയ്തു. എന്നാൽ മാതാപിതാക്കൾ അതൊന്നും പറ്റില്ലെന്ന് പറഞ്ഞു. കോളാമ്പി എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് നിത്യ മേനോനോട് ഇക്കാര്യമൊക്കെ പറഞ്ഞത്.
പത്ത് പതിനഞ്ച് മിനിറ്റോളം സംസാരിച്ചു. എന്നാൽ നിത്യ നൽകിയ മറുപടി ഇങ്ങനെയാണ്. ''നിങ്ങള്‍ വെറുതെ സമയം കളയണ്ടാ'' മോഹന്‍ലാലിന്റെ ‘ആറാട്ട്’ എന്ന സിനിമ ഇറങ്ങിയതോടെയാണ് സന്തോഷ് വര്‍ക്കി വൈറലായത്. സിനിമയെ കുറിച്ച് ഓടി നടന്ന് റിവ്യൂ പറഞ്ഞതാണ് അദ്ദേഹത്തെ വൈറലാക്കിയത്. ‘ലാലേട്ടന്‍ ആറാടുകയാണ്’ എന്ന ഒറ്റ ഡയലോഗിലൂടെയാണ് സന്തോഷ് വൈറലായത്. ഫിലോസഫിയില്‍ പി.എച്ച്.ഡി ചെയ്യുകയാണ് എറണാകുളം സ്വദേശിയായ സന്തോഷ് വര്‍ക്കി.
https://www.facebook.com/Malayalivartha



























