Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സകലതും തകർക്കാൻ സുമിത്രയുടെ ജീവിതത്തിലേക്ക് അവൻ എത്തുന്നു! ദുബായ് യാത്രയിൽ പ്രണയം പങ്കിടാൻമെന്ന ഉറച്ച തീരുമാനത്തിൽ രോഹിത്, എല്ലാം ഇല്ലാതാക്കാൻ വേണ്ടി കുബുദ്ധികളുമായി ഇന്ദ്രജയും വേദികയും: കുടുംബവിളക്കിൽ വീണ്ടും ട്വിസ്റ്റുകൾ

26 FEBRUARY 2022 08:37 PM IST
മലയാളി വാര്‍ത്ത

കള്ളനും പോലീസും കളിയാണ് കുടുംബവിളക്കിൽ നടക്കുന്നത്. ചെയ്യുന്നത് തെറ്റാണെന്ന് എത്ര തവണ പറഞ്ഞാലും അനുസരിക്കാത്ത വേദിക. കള്ളത്തരങ്ങൾ ചെയ്തിട്ട് അതിൽ നിന്നും നിഷ്പ്രയാസം രക്ഷപ്പെടാനാകും എന്നുള്ള ആത്മ വിശ്വാസത്തിൽ മുന്നോട്ടു പോകുമ്പോൾ സുമിത്രയും സംഘവുമെത്തും. പിന്നെ കള്ളത്തരങ്ങളെല്ലാം, സി ഐ സാർ അറിയുന്നു. വേദികയെ അറസ്റ്റ് ചെയ്യുന്നു.. എങ്ങനെയെങ്കിലും അതിൽ നിന്നും രക്ഷപ്പെട്ടാലും വീണ്ടും കാണിക്കുന്നത് അത് തന്നെയാണ്. ജാമ്യത്തിൽ ഇറങ്ങിയെങ്കിലും സുമിത്രയെ തകർക്കണം എന്നത് തന്നെയാണ് ഉദ്ദേശം.

ആരും കൂട്ടിനില്ലന്നറിഞ്ഞതോടെ ഇപ്പോൾ കൂടെ കൂട്ടിയിരിക്കുന്നത് ഡോക്ടർ ഇന്ദ്രജയെയാണ്. മഹേന്ദ്രനുമായുള്ള കാറിന്റെ കഥകൾ എല്ലാം സിദ്ധു അറിഞ്ഞിട്ടുണ്ട്. അതിന് നല്ലത് കിട്ടുകയും ചെയ്തു. അവിടെയാണ്, വേദികയുടെ ഉള്ളിലെ ദേഷ്യം കൂടിയത്.

താൻ ചെയ്തത് തെറ്റാണെന്ന് സിദ്ധു വീണ്ടും വീണ്ടും പറയുക മാത്രമല്ല ചെയ്തത്. എത്രയും വേഗം പണം കൊടുക്കാനും പറഞ്ഞിട്ടുണ്ട്. പാവം വേദികയ്ക്ക് തട്ടിപ്പും വെട്ടിപ്പും നടത്താൻ അല്ലാതെ വേറെ എന്തെങ്കിലും അറിയുമോ?? ഇതിങ്ങനെ, സീരിയലിന്റെ ക്‌ളൈമാക്‌സ് വരെ പോയികൊണ്ടിരിക്കും.

പിന്നെ, മഹേന്ദ്രനെ തകർക്കാൻ നോക്കിയതോടുകൂടി സുമിത്രയ്ക്ക് സീരിയലിൽ പുതിയൊരു ശത്രു ജനിച്ചിരിക്കുകയാണ്. മുൻപും ഇതുപോലൊരു കിടിലൻ ശത്രു ഉണ്ടായിരുന്നു സഞ്ജനയുടെ അച്ഛൻ. അയാളോടൊപ്പം ചേർന്ന് സുമിത്രയ്ക്കിട്ട് കുറച്ചു പണികളൊക്കെ കൊടുക്കാൻ വേദിക നോക്കിയതാണ്. പക്ഷെ, എല്ലാം പാളിപോകുകയാണ് ചെയ്തത്. ഈ പുതിയ ശത്രുവിനെ വേദികയായിട്ട് കൊണ്ട് വന്നതാണ്, ഇപ്പോൾ സുമിത്രയുടെ മാത്രമല്ല വേദികയുടെ ശത്രുകൂടിയാണ്. പക്ഷെ, ഇയാളെ ഇല്ലാതാക്കാൻ സുമിത്ര ഏതറ്റം വരെയും പോകും.

എന്നാലതൊരിക്കലും വേദികയെ സഹായിക്കാനല്ല, അയ്യപ്പനെ പോലുള്ള നിരവധിപേർക്കൊരു സഹായകമാകാൻ. കൂട്ടത്തിൽ ആ സരസ്വതിയമ്മയുടെ ആധാരം കൂടി തിരികെ വാങ്ങാൻ. അതിനുള്ള ഓരോ പണികളും ഇന്നലെത്തെ എപ്പിസോഡ് മുതൽ തുടങ്ങിയിട്ടുണ്ട്. അവസാനം, പ്രശ്നങ്ങൾ ഒത്തു തീർപ്പാക്കാൻ വേണ്ടിയുള്ള ആദ്യ പടി എന്ന രീതിയിൽ ശ്രീനിലയത്തിലേക്ക് മഹേന്ദ്രൻ വന്നിട്ടിട്ടുമുണ്ട്. ഇനി എങ്ങനെയാണ്, ഒത്തു തീർപ്പാക്കുന്നതെന്നും, തുടർന്നുള്ള സംഭവങ്ങളും അടുത്ത ആഴ്ചയിൽ കാണാൻ കഴിയും.

പക്ഷെ, പ്രശ്നങ്ങളൊക്കെ രമ്യതയിൽ അവസാനിക്കണമെന്നും ഇതൊക്കെയും കഴിഞ്ഞ് സുമിത്ര ഒരുപാട് ഉയരങ്ങളിലേക്ക് എത്തണമെന്നുമാണ് ഓരോ പ്രേക്ഷകരുടെയും ആഗ്രഹം. അതിനുവേണ്ടിയുള്ള ആദ്യത്തെ ചവിട്ടുപടിയാണ്‌, ഈ ദുബായ് യാത്ര.

സുമിത്രാസ് എന്ന സുമിത്രയുടെ കമ്പനിയെ മുംബൈയിലുള്ള മറ്റൊരു കമ്പനി മുഖാന്തരം ഗൾഫിലേക്കും വ്യാപിപ്പിക്കാനുള്ള ഓഫറുമായി വന്നത് സുമിത്രയുടെ സുഹൃത്തായ രോഹിത്താണ്. ഓഫർ ആദ്യം തന്നെ സുമിത്രയോട് പറഞ്ഞിരുന്നുവെങ്കിലും സുമിത്ര അധികം താൽപര്യം കാണിക്കുന്നില്ല. അതുകൊണ്ടുതന്നെ രോഹിത്ത് ശ്രീനിലയത്തിലെത്തി എല്ലാവരോടും കാര്യം പറയുന്നുമുണ്ട്.

ബിസിനസ് വിദേശത്തേക്കും വ്യാപിപ്പിക്കുന്നതിന് സരസ്വതി ഒഴികെയുള്ള വീട്ടിലുള്ളവർ നല്ല സപ്പോർട്ടാണ് കൊടുക്കുന്നതെങ്കിൽ സുമിത്ര ഓഫർ നിരസിക്കുകയാണ് ചെയ്തത്. താൻ വിദേശത്തേക്ക് ബിസിനസ് വ്യാപിപ്പിച്ചാൽ വീട്ടിലെ കാര്യങ്ങൾ അവതാളത്തിലാകുമെന്നും മറ്റുമുള്ള ന്യായങ്ങളാണ് സുമിത്ര പറയുന്നത്. എന്നാൽ എങ്ങനേയും പോകാനാണ് സുമിത്രയോട് സിദ്ധാർത്ഥ് അടക്കമുള്ള ആളുകൾ പറയുന്നത്. ഇപ്പോൾ എല്ലാവരുടേയും നിർബന്ധത്തിന് വഴ​ങ്ങി സുമിത്ര ദുബൈയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്.

സീരിയലിന്റെ പുതിയ വീക്കെൻഡ് പ്രമോയിൽ സുമിത്രയുടെ പുതിയ തുടക്കത്തെ കുറിച്ചാണ് പറയുന്നത്. ​ദുബായ് യാത്രക്കിടെ സുമിത്രയോട് മനസിൽ സൂക്ഷിച്ചിരുന്ന പ്രണയം പറയാനാണ് രോഹിത്ത് തയ്യാറെടുക്കുന്നത്. സുമിത്ര നാട്ടിലായിരിക്കുമ്പോൾ പ്രണയം പറയാൻ സുമിത്രയുടെ കുടുംബാം​ഗങ്ങൾ അടക്കമുള്ളവർ തടസമാണെന്നാണ് രോഹിത്ത് സുഹൃത്തിനോട് പറയുന്നത്. എന്നാൽ സീരിയലിലേക്ക് പുതിയൊരു കഥാപാത്രം കൂടി കടന്നുവരുന്നതായി പുതിയ പ്രമോയിൽ കാണിക്കുന്നുണ്ട്.

പുതിയ കഥാപാത്രം സുമിത്രയ്ക്കും കുടുംബത്തിനും സമ്മാനിക്കുന്നത് കണ്ണീരാണോ കരുതലാണോ എന്നത് കണ്ട് തന്നെ അറിയണം. സുമിത്രയുടെ ദുബായ് ബിസിനസ് നടക്കുമോ, ഏഷ്യാനെറ്റിന്റെ സീരിയൽ സ്‌ക്രീനിൽ ദുബായ് കാണാൻ കഴിയുമോ? പുതിയ കഥാപാത്രം വില്ലനാണോ എന്നൊക്കെയാണ് പ്രേക്ഷകർ ഇപ്പോൾ ഉറ്റുനോക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (7 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (8 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (8 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (10 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (10 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (12 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (13 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 hours ago)

Malayali Vartha Recommends