ഹിമാചൽ ബലൂൺ സ്ലീവ് സ്ലിറ്റ് ഡ്രസ്സ്....! റിമ ധരിച്ച ഈ ഡ്രസ്സിന്റെ വില എത്രയെന്ന് അറിയാമോ? ഇത് എന്താ കൂൺ മുളച്ചത് ആണോ...പപ്പടം കാച്ചിയ പോലുണ്ടല്ലോ...എന്നൊക്കെ പറയാൻ വരട്ടേ....!
തന്റെ നിലപാടുകളിലെന്നപോലെ വസ്ത്രത്തിലും ഒരു ബോള്‍ഡ് ലുക്ക് കൊണ്ടുവരുവാന്‍ താൽപ്പര്യപ്പെടുന്ന നടിയാണ് റിമ കല്ലിങ്കൽ. അടുത്തിടെ റിമ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.
രാഹുൽ മിശ്ര ഡിസൈൻ ചെയ്ത ഈ ഡ്രസ്സ് ആദ്യ കാഴ്ചയിൽ തന്നെ ആരുടെയും ശ്രദ്ധ കവരുന്നതാണ്.ഹാൻഡ് എബ്രോയിഡറി വർക്ക് ചെയ്ത ഹിമാചൽ ബലൂൺ സ്ലീവ് സ്ലിറ്റ് ഡ്രസ്സായിരുന്നു ഷൂട്ടിനായി റിമ അണിഞ്ഞത്.
ഒരുലക്ഷത്തിലധികമാണ് ഈ ഡ്രസ്സിന്റെ വില കൃത്യമായി പറഞ്ഞാൽ 119,500 രൂപയാണ് രാഹുൽ മിശ്ര ഡിസൈൻ ചെയ്ത ഈ വസ്ത്രത്തിന്റെ വില. പേസ്റ്റല്‍ ബ്ലൂ കളറില്‍ നിറഞ്ഞു നില്ക്കുന്ന വസ്ത്രത്തില്‍ പിങ്ക് ബ്ലൂ ഷേയ്ഡുകളിലൂടെ തീര്‍ത്തിരിക്കുന്ന മനോഹരമായ ആര്‍ട്ട് വര്‍ക്കും കാണാം.
താരത്തിന്റെ കുറേനാളുകള്‍ക്കുശേഷം ഇറങ്ങിയ പുതിയ ലുക്കിനെ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.ചിലർ പരിഹസിച്ചുകൊണ്ട് കമന്റുകളും ഇട്ടിട്ടുണ്ട്.
ഇത് എന്താ കൂൺ മുളച്ചത് ആണോ, ഫാഷന്റെ പേരിൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ. അല്ലാതെന്തു പറയാനാ,പപ്പടം കാച്ചിയ പോലുണ്ടല്ലോ,എയർബാഗ് ഒക്കെയുണ്ടല്ലോ എന്നു തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha