കേരളത്തിലെ സെലിബ്രിറ്റികളെ മയക്കുമരുന്നിന് അടിമകളാക്കി രാസലഹരി ഗ്രൂപ്പ്: അവസാന സിനിമയുടെ വിജയത്തിന് ശേഷം ലഹരിക്ക് അടിമയായ ചലച്ചിത്ര പ്രവർത്തകൻ മതിഭ്രമം സംഭവിച്ച് വീടിന് സമീപത്തെ പറമ്പ് മുഴുവൻ കുഴിച്ച് കുഴഞ്ഞുവീണു:- സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ച യുവാവ് ചികിത്സയിൽ:- ഡാര്‍ക്ക് വെബിലെ ലഹരി പോര്‍ട്ടലുകള്‍ വഴി സെലിബ്രിറ്റികളുടെ ലഹരി കാര്‍ട്ടല്‍...

കേരളത്തിലെ സെലിബ്രിറ്റികളെ പ്രത്യേക മയക്കുമരുന്ന് ഉപയോഗത്തിലേക്ക് തള്ളിവിട്ട് മയക്കുമരുന്ന് മാഫിയ. ഇതിനായി പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം കൊച്ചിയില്‍ രാസലഹരിയും മദ്യവും കലര്‍ത്തി ഉപയോഗിച്ച രണ്ട് യുവാക്കള്‍ മരിച്ചതായി സുഹൃത്തിന്റെ മൊഴി പുറത്ത് വന്നു. മൂന്നാമതൊരാള്‍ വാഹനം ഇടിച്ച് മറ്റൊരാളെ കൊലപ്പെടുത്തിയതായും വെളിപ്പെടുത്തിയിട്ടുണ്ട്. രാസലഹരി ഉപയോഗത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളിലേയ്ക്കാണ് ഈ വിഷയം വിരൽചൂണ്ടുന്നത്.
കാസര്‍കോട് സ്വദേശിയായ യുവാവിനെ ഗോവയിലെ ലഹരി പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് ഡാന്‍സ് ഫ്‌ളോറില്‍ കുഴഞ്ഞു വീണ് മരിച്ചത്. കോഴിക്കോട് സ്വദേശിയായ രണ്ടാമൻ ലഹരി കോക്ടെയ്ൽ ഉപയോഗിച്ച ശേഷം പുഴയിലേക്ക് ഇറങ്ങി മുങ്ങിമരിക്കുകയായിരുന്നു. ‘ബീച്ചിലൂടെ നടന്നിട്ടു വരാമെന്നു’ പറഞ്ഞാണു സുഹൃത്ത് പുഴയിലേക്കു ഇറങ്ങിയതെന്നും ലഹരിമുക്തി ചികിത്സയ്ക്കെത്തിയ യുവാവ് മൊഴി നൽകി.
ഇവരുടെ സംഘത്തിലുണ്ടായിരുന്ന കണ്ണൂർ സ്വദേശിയാണ് രാസലഹരി ഉപയോഗിച്ച ശേഷം കാർ മറ്റൊരു വാഹനത്തിലേക്ക് ഇടിച്ചു കയറ്റി അതിലെ ഡ്രൈവറെ കൊലപ്പെടുത്തിയതെന്നും മൊഴിയിലുണ്ട്. പരുക്കേറ്റ് ആശുപത്രിയിലായ യുവാവിനെ കണ്ടപ്പോൾ തന്റെ ‘മൈൻഡ് കുറച്ചു നേരം കട്ടായി’ എന്നാണ് അയാൾ പറഞ്ഞതെന്നും മൊഴിയിൽ പറയുന്നു.
ഇത്തരം ലഹരിക്ക് അടിമയായ മലയാളി ചലച്ചിത്ര പ്രവർത്തകനെ അടുത്ത സുഹൃത്തുക്കൾ ചേർന്നു മാസങ്ങൾക്കു മുൻപ് ആശുപത്രിയിലാക്കി. അവസാന സിനിമയുടെ വിജയത്തിനു ശേഷമാണ് ഇദ്ദേഹം ഇതിന് അടിമയായത്. പുതിയ സിനിമയുടെ ചർച്ചയ്ക്കു വേണ്ടി താമസ സ്ഥലത്തെത്തിയ സുഹൃത്തുക്കളാണ് അവശനിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ആശുപത്രിയിലാക്കിയത്. തലേന്നു രാത്രി ലഹരി ഉപയോഗിച്ചു മതിഭ്രമമുണ്ടായ യുവാവ് വീടിനു സമീപത്തെ പറമ്പു മുഴുവൻ മൺവെട്ടി ഉപയോഗിച്ചു കുഴിച്ചിരുന്നു. ചികിത്സയോടു സഹകരിച്ചാൽ ഏതാനും മാസങ്ങൾ കൊണ്ടു യുവാവിനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ കഴിയുമെന്നാണു മാനസികാരോഗ്യ വിദഗ്ധരുടെ അഭിപ്രായം.
അതേ സമയം, രാസലഹരി ഗ്രൂപ്പ് ചില്ലറക്കാരല്ലെന്നാണ് വിവരങ്ങള്‍. ഇവര്‍ക്ക് സെലിബ്രിറ്റികളെ വീഴ്ത്താന്‍ പ്രത്യേകം ഏജന്റുമാരുണ്ട്. അതിനായി ലഹരി കാര്‍ട്ടല്‍ തന്നെ കേരളത്തിലുണ്ട്. ഇവരാണ് രാസ ലഹരി പ്രചരിപ്പിക്കുന്നത്. സിനിമാ താരങ്ങള്‍ക്കിടയില്‍ ഈ ലഹരിയുടെ ഉപയോഗം വര്‍ധിച്ച് വരുന്നതായും കണ്ടെത്തലുണ്ട്. സെലിബ്രിറ്റികള്‍ ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലെ അധോലോകമായ ഡാര്‍ക്ക് വെബിലെ ലഹരി പോര്‍ട്ടലുകള്‍ വഴി കാര്‍ട്ടലുകള്‍ പ്രചരിപ്പിക്കാറുണ്ട്. ഇത്തരം താരങ്ങള്‍ക്ക് വേണ്ടി മാത്രം പ്രത്യേകം സമൂഹ മാധ്യമ ഗ്രൂപ്പുകളുണ്ടാക്കി, ഇവരുടെ ലഹരി അനുഭവങ്ങള്‍ അതില്‍ പങ്കുവെപ്പിക്കാറുമുണ്ട്. കനത്ത പ്രതിഫലവും ലഹരി മരുന്ന് സൗജന്യമായും നല്‍കും.
https://www.facebook.com/Malayalivartha