Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

സിനിമാലോകത്തെ വിറപ്പിച്ച് ദിലീപ്: കൊടും ചെയ്തികൾ അവസാനിക്കുന്നില്ല:- വിനയന് പിന്നാലെ മറ്റൊരു വെളിപ്പെടുത്തൽ

15 SEPTEMBER 2022 11:15 AM IST
മലയാളി വാര്‍ത്ത

ദിലീപിന്റെ ഇടപെടലുകൾ കാരണം പല അവസരങ്ങളും നഷ്ടപ്പെട്ടെന്ന് സംവിധായകൻ വിനയൻ അടക്കം മറ്റുപലരും വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. ഇവർക്ക് പിന്നാലെ ഇപ്പോഴിതാ ദിലീപ് തന്നെ സിനിമയിൽ നിന്നും മാറ്റി നിർത്തിയതിനെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു തുറന്നുപറച്ചിൽ. ദിലീപ്, പൃഥ്വിരാജ് അടക്കമുള്ള താരങ്ങളെ കൈപത്രം രൂക്ഷമായി വിമർശിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ....

ദിലീപ് തന്നെ ഒരു പാട്ടിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. വേറൊരു നമ്പൂതിരി പാട്ടെഴുതും എന്നായിരുന്നു അയാൾ പറഞ്ഞത്. എന്നിട്ട് ഹരിയെ കൊണ്ട് പാട്ടെഴുതിച്ചു. എന്റെ വരികളൊന്നും പോരാന്നാണ് പുള്ളിക്ക്, അതാണ് അയാളുടെ ഗുരുത്വക്കേട്. ആ ഗുരുത്വക്കേട് മാറുമെന്ന് ഞാൻ വിശ്വസിക്കുന്നു, പ്രതീക്ഷിക്കുന്നു.

ദിലീപിന് ഇപ്പോഴും ഈ പുഴയും കടന്നുവെന്ന പാട്ടിലാണ്. അത് നല്ല പാട്ടുകളാണ്. പക്ഷേ അയാൾ പലതും മറന്നു. എത്രയോ പാട്ടുകൾ ദിലീപിന് വേണ്ടി ചെയ്തതാണ്. ഇഷ്ടം എന്ന ദിലീപ് സിനിമയ്ക്ക് വേണ്ടി താൻ പാട്ടുകൾ എഴുതിയിരുന്നു. എന്നാൽ അയാൾ അതും മറന്നു. എല്ലാ പടങ്ങളും മറന്നിട്ട് അയാൾ എന്നെ ഒരു സിനിമയിൽ നിന്ന് മാറ്റി.

എന്നെ അതൊന്നും ബാധിക്കില്ല. ഞാൻ 460 സിനിമകൾ ചെയ്തിട്ടുണ്ട്. ഇതാണ് സിനിമക്കാരുടെ വിഡ്ഢിത്തങ്ങൾ. അത് വലിയ ഗുരുത്വക്കേട് ഉണ്ടാക്കും. അത് പൃഥ്വിരാജിനും ഉണ്ട്. അതിനെ കുറിച്ച് ഞാൻ പറയുന്നില്ല. ഈ പിള്ളേർക്ക് ഇതൊന്നും അറിയില്ല. എഴുത്തിന്റെ പിന്നിൽ വലിയൊരു തപസുണ്ട്. 72 വർഷത്തെ ജീവിത അനുഭവമുണ്ട്. ഇപ്പോൾ ഉണ്ടാക്കിയെടുത്ത് എഴുതുന്നതല്ല. ജീവിത്തതിന്റെ പിന്നോട്ട് നോക്കണം. ആ അനുഭവങ്ങളാണ് ഞാൻ എഴുതുന്നത്. അതിനെയൊക്കെ തള്ളിപ്പറഞ്ഞാൽ പാപമുണ്ടാകും. അതൊന്നും ഇവർക്കൊന്നും മനസിലാകാൻ പോകുന്നില്ല. എനിക്കൊന്നും പ്രശ്നമില്ല. ഞാൻ പടത്തിൽ നിന്നും ഇറങ്ങി വന്നു.

ദീപക് ദേവിന്റെ സ്റ്റുഡിയോയുടെ രണ്ടാം നിലയുടെ മുകളിലേക്ക് ഈ പ്രായത്തിൽ മുടന്തി മുടന്തി കേറി പോയി എഴുതിയതാണ്. എന്നെ അയാൾ പറഞ്ഞയക്കുമ്പോ എന്റെ വേദന എത്രയാണെന്ന് ആലോചിച്ച് നോക്കൂ. വേദനയല്ല അയാളെ ആലോചിച്ചിട്ടാണ്. എന്റെ വിഷമം ഇത്രയും മണ്ടനാണല്ലോ പൃഥ്വിരാജ് എന്നാണ്. അത്തരത്തിലുള്ള ആൾക്കാരും ഉണ്ട്. സൂപ്പർതാരങ്ങൾക്ക് തന്നെ ഞാൻ പോരെന്നതാണ് ഇപ്പോൾ. ഹിസ് ഹൈനസ്സ് അബ്ദുള്ളയും കമലദളവും ഭരതവും കണ്ണീർപ്പൂവും ഒക്കെയാണ് സൂപ്പർ താരത്തെ താരമാക്കിയത്. ആരേയും വിമർശിക്കുന്നതല്ല. പക്ഷേ അവർ ഇതൊക്കെ മറക്കുന്നുവന്നതാണ്. എനിക്ക് ഇതൊന്നും മറക്കാൻ കഴിയുന്നതല്ല.

എനിക്ക് എൻറെ അമ്മയും അച്ഛനേയും മറക്കാൻ കഴിയില്ല. മമ്മൂട്ടിയേയും മോഹൻലാലിനേയും ജയരാജനേയും ലോഹിതാദാസിനേയും ദിലീപിനേയും ദീപക് ദേവിനേയുമൊന്നും എനിക്ക് മറക്കാൻ പറ്റില്ല. ഞാൻ എല്ലാവരേയും ഓർമ്മിക്കുന്നവരാണ്. ആ ഓർമ്മയാണ് എന്റെ ശക്തി. എന്നെ കണ്ടിട്ട് വേണമെങ്കിൽ അവർ പഠിക്കട്ടെ എന്നും കൈതപ്രം പറയുന്നു.

എന്നെ ആരെങ്കിലും വിളിക്കണമെന്ന് മോഹമില്ല. എന്നെ വിളിക്കുന്നവർ വിളിക്കട്ടെ, ഞാൻ പോകാൻ തയ്യാറാണ്. എന്റെ ഇടതുകൈയ്യേ തളർന്നിട്ടുള്ളൂ. വലതുകൈക്ക് മാത്രമേ അൽപം പ്രശ്നമുള്ളൂ. എന്റെ പ്രതിഭക്ക് യാതൊരു പ്രശ്നവുമില്ല. ഇപ്പോഴും എന്നെ വിളിക്കുന്നവർ ഉണ്ട്. എനിക്ക് അത് മതി. ഞാൻ ചെയ്തതിനെ കുറിച്ച് എനിക്ക് ഇപ്പോഴും ആത്മവിശ്വാസമുണ്ട്. ചെയ്യുന്നതിനെ കുറിച്ചും ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (1 hour ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (1 hour ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (1 hour ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (2 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (2 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (2 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (2 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (2 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (2 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (5 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (6 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (6 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (6 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (6 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (7 hours ago)

Malayali Vartha Recommends