Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

കണ്ടത് 2 മുടിനാരുകൾ, എന്നിട്ടും ഇസ്ലാം മതം അവളെ ചവിട്ടികൊന്നു ; തല മറച്ചില്ല എങ്കിൽ നരകം, തീയിൽ ഇട്ടു പൊരിക്കൽ; ഹിജാബ് ഈസ് എ ചോയ്സ് എന്നാണ് ആർക്കാണ് ഇപ്പോൾ പറയേണ്ടത്? ; ഇറാനിൽ കത്തിപ്പടരുന്ന പ്രതിഷേധം; എന്താണ് ഇസ്ലാമിലെ നിയമം?; അറിയാം കൂടുതലായി!

24 SEPTEMBER 2022 03:42 PM IST
മലയാളി വാര്‍ത്ത

22 കാരിയായ ഇറാനിയന്‍ യുവതി മഹ്സ അമിനി എന്ന സുന്ദരിക്കുട്ടി .. ...ഏതൊരു പെൺകുട്ടിയെ പോലെയും സ്വപ്നം കണ്ടും സൗന്ദര്യം ആസ്വദിച്ചും നടക്കുന്ന പ്രായം ..കുർദിസ്ഥാൻ പ്രവിശ്യയിലെ പടിഞ്ഞാറൻ നഗരമായ സാക്കസിൽ നിന്നുള്ള കുർദ് വംശജയായ മിസ് അമിനി..

കഴിഞ്ഞ ചൊവ്വാഴ്ച ടെഹ്‌റാനിലെ ഒരു മെട്രോ സ്റ്റേഷന് പുറത്ത് ഇസ്ലാമിക് ഗൈഡൻസ് പട്രോൾ എന്ന് വിളിക്കപ്പെടുന്ന സദാചാര പോലീസ് അവളെ തടഞ്ഞുവച്ചു. സ്ത്രീകൾ തലമുടി ശിരോവസ്ത്രം കൊണ്ടും കൈകാലുകൾ അയഞ്ഞ വസ്ത്രം കൊണ്ടും മറയ്ക്കണമെന്ന നിയമം ലംഘിച്ചു എന്ന കുറ്റം ആരോപിച്ചു അവളെ കസ്റ്റയിലെടുത്തു ..

 

അവളുടെ ജന്മനാടായ സക്വസിൽ നിന്ന് കുടുംബത്തോടൊപ്പം ടെഹ്‌റാനിലേക്ക് പോകുകയായിരുന്നു അവൾ.. തികഞ്ഞ മത വിശ്വാസികളായ കുടുംബത്തോടൊപ്പം ഇസ്ലാമിക മര്യാദകൾ ക്ക് അനുസരിച്ച വേഷം ധരിച്ചിരുന്നു അവൾ..എന്നിട്ടും ഹിജാബിന്റെ ഉള്ളിൽ നിന്നും രണ്ട് മുടി ഇഴകൾ പാറിപ്പറന്നത് അവൾ അറിഞ്ഞിരിക്കില്ല, പക്ഷെ ഇസ്ലാം മതം കാത്ത് സംരക്ഷിക്കാൻ ഇറങ്ങിത്തിരിച്ചവർ അത് കണ്ടു... പിന്നെ നടന്നതെല്ലാം മനഃസാക്ഷിയുള്ള ഒരു ഇസ്ലാമിന് പോലും പൊറുക്കാനാകാത്തതാണ് ...

 

അവൾ തലയ്ക്ക് കൈകൊടുത്തു പുറകോട്ട് മറിഞ്ഞു വീഴുന്നത് cctv വിശ്വവൽസിൽ വ്യക്തമായി കാണാം.. പോലീസ് വാനിൽ വെച്ചും ക്രൂരമർദ്ദനം തുടരുന്നത് കണ്ട സഹിക്കാനാവാതെ നിലവിളിച്ച പിതാവ്.. ഇസ്ലാം മത തത്വങ്ങൾ നന്നായി പഠിപ്പിക്കാൻ "പുനർവിദ്യാഭ്യാസ പാഠത്തിനായി കൊണ്ടുപോയി" അവസാനം മരിച്ചനിലയിൽ കാണുമ്പോൾ അവളുടെ ദേഹമാസകലം പരിക്ക്...


ഇബ്രാഹിം നെയ്സി സര്‍ക്കാര്‍ നിയമം കര്‍ശനമായി പാലിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് സദാചാര പോലീസ് എന്ന അവിടുത്തെ മത പോലീസ് പിടികൂടിയ 22 വയസുകാരി മഹ്സ അമിനിയുടെ കൊലപാതകത്തെ കുറിച്ചാണ് ഞാൻ പറയുന്നത്.

 

 

 

 

ഇപ്പോൾ ഇറാനിലെമ്പാടും സ്ത്രീകള്‍ തെരുവിലിറങ്ങി ശക്തമായി പ്രതിഷേധിക്കുകയാണ്. നിരവധി പേര്‍ തങ്ങളുടെ മുടി മുറിക്കുന്നതും ഹിജാബ് വലിച്ച് കീറി തീയിടുന്നതുമായ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞു. ഈ കാഴ്ച കണ്ടിട്ടും ഇവിടെയുള്ള പുരോഗമന വാദികളെന്നു വിശേഷിപ്പിക്കുന്ന മതജീവികൾക്ക് ഇപ്പോൾ ഒന്നും പറയാനില്ല എന്ന് തോന്നുന്നു. ഓ, അതങ്ങ് ഇറാനിൽ അല്ലെ,,എന്ന് പറഞ്ഞ് തട്ടത്തിൻ മറയത്തിലെ പാട്ടും മൂളി അയലോക്കത്തെ മുസ്ലിം മക്കളാരെങ്കിലും ഹിജാബ് ഇടാതെ പുറത്തേയ്ക്ക് ഇറങ്ങുന്നുണ്ടോ എന്ന് നോക്കി ഇരിക്ക്യവും അല്ലെ...

 

മുല്ലപൂ വിപ്ലവത്തിന് ശേഷം പശ്ചിമേഷ്യയില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ പുതിയൊരു പ്രതിഷേധമുഖം തുറക്കുകയാണ്. വെറുതെയെങ്കിലും അതിനൊരു സപ്പോർട്ട് പറഞ്ഞുകൂടേ ...

എന്തുകൊണ്ടോ നമ്മുടെ പ്രമുഖ ചാനലുകളിലൊന്നും ഒന്നും അന്തി ചർച്ചകൾ പോയിട്ട് ഒരു സാദാ ചർച്ച പോലും കണ്ടില്ല... . നമ്മുടെ ഇന്ത്യയിലും ഹിജാബ് ഒരു വിഷയം ആയതാണ്. ഹിജാബിനെ ചൊല്ലി ഇവിടെയും ലഹളകൾ നടന്നതാണ്. അന്ന് പലരും പറഞ്ഞത് അത് ഇസ്ലാമോഫോബിയ ആണെന്നാണ്.. അതോടൊപ്പം ഹിജാബ് ഈസ് എ ചോയ്‌സ് എന്നാണ് പറഞ്ഞത്.

ഇസ്ലാമിൽ ഹിജാബ് ഒരു ചോയിസ് ആണോ.. ഇഷ്ടമുണ്ടെങ്കിൽ മാത്രം ധരിക്കാവുന്ന വെറും ഒന്നാണോ...? അല്ല, ഇസ്ലാമിൽ സ്ത്രീകൾ മുടി കാണിക്കരുത് എന്നത് നിർബന്ധമാണ്.. പിന്നെ എങ്ങനെ ആണ് ഇത് ചോയിസ് ആകുന്നത്?

 

ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ , അമിനിയുടെ വിഷയത്തിൽ പ്രതികരിച്ച് പറഞ്ഞ വാക്കുകൾ വായിക്കാം....

 

 

 

 

‘ഞാൻ വളരെ സന്തോഷവതിണ്. പ്രതിഷേധ സൂചകമായി അവർ ഹിജാബ് കത്തിക്കുകയും മുടി മുറിക്കുകയും ചെയ്യുന്നത് മനോഹരമായ ദൃശ്യമാണ്. ലോകത്തിന്, എല്ലാ മുസ്ലീം സ്ത്രീകൾക്കും ഇത് വളരെ പ്രധാനമാണ്. കാരണം ഹിജാബ് സ്ത്രീകളെ അടിച്ചമർത്തുന്നതിന്റെയും അപമാനിക്കുന്നവയുടെയും പ്രതീകമാണെന്ന് ഞങ്ങൾക്കറിയാം’ എന്നാണ് തസ്ലീമ നസ്രീൻ പറഞ്ഞത്.

ലോകമെമ്പാടുമുള്ള സ്ത്രീകളും ഹിജാബ് കത്തിച്ച് ഹിജാബ് സമ്പ്രദായത്തിനെതിരെ പ്രതിഷേധിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. ഹിജാബ് ധരിക്കുന്നത് ഒരു ചോയ്‌സ് ആണോ എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു അവരുടെ മറുപടി.

അതേസമയം, ഹിജാബ് ധരിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് അതിനുള്ള അവകാശം ഉണ്ടായിരിക്കണമെന്ന് തസ്ലീമ നസ്രീൻ പറഞ്ഞു. പക്ഷേ, ആഗ്രഹിക്കാത്ത ആളുകൾക്ക് ഹിജാബ് ധരിക്കാതിരിക്കാനുള്ള അവകാശവും ഉണ്ടായിരിക്കണമെന്നാണ് അവർ പറയുന്നത്. എന്നാൽ ഈ അവകാശം ഇസ്ലാം തരുന്നില്ല എന്നതാണ് സത്യം.

 

ചെറുപ്പത്തിൽ തന്നെ പേടിപ്പിച്ച് ഓരോ കഥകളും പറഞ്ഞു കുട്ടികളെ ഹിജാബ് ഇടീക്കുന്നു. തലമുടി പുറത്തുകണ്ടാൽ എന്തോ വലിയ അപരാധം ആണ് എന്ന് പഠിപ്പിക്കുന്നു. ഇങ്ങനെ ചെറുപ്പത്തിൽ തന്നെ നടത്തുന്ന ബ്രെയിൻ വാഷിന്റെ ഫലം ആണ് ഹിജാബ്. മതം പഠിപ്പിക്കുന്നത് തന്നെ ചോയ്സ് ഇല്ലാത്ത ഒരു കാര്യം ആണല്ലോ. തല മറച്ചില്ല എങ്കിൽ നരകം, തീയിൽ ഇട്ടു പൊരിക്കൽ. പെൺകുട്ടികൾക്ക് ഇവിടെ തല മറയ്ക്കുക എന്നത് അല്ലാതെ വേറെ ഒരു വഴിയും ഇല്ല. വേറെ ഒരു ചോയ്സും ഇല്ല. അതായത് തല മറക്കാതെ പുറത്ത് ഇറങ്ങാൻ ഉള്ള ചോയ്സ് ഇല്ല. എന്നിട്ടാണ് കിടന്നു ഹിജാബ് ഇസ് മൈ ചോയ്സ് എന്ന് തള്ളുന്നത്.


ഒന്നും കൂടി ചേർത്ത് പറഞ്ഞാൽ.... ഇറാനിയൻ മ്യൂസിക്കും, സിനിമകളും എല്ലാം വളരെ മികച്ചതായിരുന്നു. എന്നാൽ ഇസ്ലാം മതത്തിൽ ഇത്തരത്തിലുള്ള ഒരു വിനോദങ്ങളും അനുവദനീയമല്ല... അതിനാൽ തന്നെ സെൻസർഷിപ്പുകൾ കൊണ്ടുവന്നു അവയും നശിപ്പിച്ചു. ഇറാനിലെ ആക്ടിവിസ്റ്റുകൾ ഇന്ന് എവിടെ? ഇന്ന് ഭൂരിഭാഗം ആക്ടിവിസ്റ്റുകളും യൂറോപ്പിലും മറ്റുമാണ് താമസിക്കുന്നത് എന്നും പറയപ്പെടുത്തുന്നു!

ഇന്ന് ഇറാനിൽ നടന്നത് ഇനി ഇന്ത്യയിലും നടക്കാം, നാളെ അതൊരു പക്ഷെ കേരളത്തിലും ആകാം... നിങ്ങളുടെ അഭിപ്രായം കമെന്റ് ആയി പോസ്റ്റ് ചെയ്യൂ..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (30 minutes ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (32 minutes ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (1 hour ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (1 hour ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (1 hour ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (1 hour ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (1 hour ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (1 hour ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (2 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (5 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (5 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (5 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (5 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (6 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (7 hours ago)

Malayali Vartha Recommends