Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..


അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..


മിനി കൂപ്പര്‍ അപകട കേസ് അട്ടിമറിക്കാന്‍ ഉന്നതതല നീക്കം.. ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയക്കാനുള്ള തീരുമാനം പോലും ഉന്നതങ്ങളിൽ നിന്നുണ്ടായതാണ്...

ഞാനെന്നല്ല ഏതൊരു അച്ഛനും തളർന്ന് പോകും; ചെറിയതും അൽപ്പം വലുതുമായ പോരായ്മകൾ ആർക്കും ഉണ്ടാകും- കുറിപ്പുമായി കണ്ണൻ സാഗർ

05 OCTOBER 2022 04:55 PM IST
മലയാളി വാര്‍ത്ത

മിമിക്രി വേദികളിൽ നിന്ന് മിനി സ്‌ക്രീനിലേക്കും ബിഗ് സ്‌ക്രീനിലേക്കും എത്തിയ കലാകാരനാണ് കണ്ണൻ സാഗർ. കോമഡി വേഷങ്ങളിലാണ് താരം കൂടുതലും എത്തിയിട്ടുള്ളത്. മലയാളികൾക്ക് സുപരിചിതനായ മിമിക്രി താരങ്ങളിൽ ഒരാളായ കണ്ണൻ സാഗർ സോഷ്യൽ മീഡിയയിലും സജീവമാണ്. കോവിഡ് കാലം മുതൽ കണ്ണൻ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ച പല പോസ്റ്റുകളും വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ കണ്ണന്റെ പുതിയ കുറിപ്പും ശ്രദ്ധനേടുകയാണ്.

സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത മേ ഹൂം മൂസ എന്ന ചിത്രത്തിൽ മിമിക്രി താരമായ കണ്ണൻ സാഗർ വേഷമിട്ടിരുന്നു. മലയാളികൾക്ക് സുപരിചിതനായ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. കോവിഡ് കാലം മുതൽ കണ്ണൻ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ച പല പോസ്റ്റുകളും വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ കുടുംബസമ്മേതം സിനിമ തിയേറ്ററിൽ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം. കുടുംബം സന്തോഷത്തിൽ ആണെന്നും ഇനിയും തന്റെ കഴിവ് തെളിയിക്കാനുള്ള അവസരങ്ങളാണ് തനിക്ക് വേണ്ടതെന്നും അദ്ദേഹം പറയുന്നുണ്ട്. കണ്ണൻ സാഗറിന്റെ കുറിപ്പ് ഇങ്ങനെ...


'ഞങ്ങൾ കുടുംബമായി പോയി കണ്ടു "മേ ഹും മൂസാ", ഭാര്യയുടേയും മക്കളുടെയും അഭിപ്രായം എന്തെന്ന ചോദ്യം, നന്നായി ആസ്വദിച്ചു എന്ന മറുപടി... സിനിമയിലെ എന്റെ രംഗപ്രവേശം എന്റെ മക്കളും ഭാര്യയും എങ്ങനെ ഏറ്റെടുക്കും എന്നൊരു ആശങ്കയും സംശയവും നിലനിന്നിരുന്നു,''കാരണം കുടുംബത്തിലെ നാഥൻ, അച്ഛൻ, ഭർത്താവ്, കർക്കശകാരൻ, കണിശകാരൻ, വീടിന്റെ വെളിച്ചം, വിളക്കിലെ തിരി, പോറ്റുന്നവൻ, കാക്കുന്നവൻ, നോക്കുന്നവൻ, അങ്ങനെ കുടുംബ പരിവേഷങ്ങൾ ഒരുപാടു ചാർത്തി ഞെളിഞ്ഞും, ഒളിഞ്ഞും, നിവർന്നും നിൽക്കുന്ന കുടുംബത്തിന്റെ കാഴ്ചപാടിലുള്ള ഞാനെന്ന സങ്കല്പത്തെ ചില സമയങ്ങളിലും കഴിവുകളിലും, പ്രവർത്തികളിലും, പുറം ലോകത്തും എന്റെ പരിവേഷങ്ങൾക്ക് കുടുംബം എത്രമാത്രം വിലയിടുന്നെന്നും അതിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ചിലപ്പോൾ ഇതിലൂടെയോ ചെയ്യുന്ന തൊഴിലൂടെയോ ഒക്കെ തിരിച്ചറിയാൻ, അല്ലെങ്കിൽ വിലയിടാനും ഒക്കെ ഈ ചേർന്നു നിൽക്കുന്നവർക്ക് പറ്റും,..'


'മറ്റൊരു നോട്ടത്തിലോ പ്രവർത്തിയിലോ ഞാൻ ചെയ്യുന്ന തൊഴിലിൽ അവരെങ്ങനെയെന്നോ അറിയാൻ ഞാൻ ഒരുപാട് ശ്രമിക്കാറില്ല, കാരണം പേടിയാണ് സമീപനവും വാക്കുകളും എന്റെ കഴിവിലെ പോരായിമയും, അരങ്ങത്തെ പ്രകടനവും ഒക്കെ വിലയിരുത്തുക പ്രേക്ഷകർ പലരും പല രീതിയിലും വാക്കുകളിലും ആയിരിക്കും, അത് ഉൾക്കൊണ്ടു തിരുത്തുകയോ, മാറി ചിന്തിക്കുകയോ, അനുഭാവപ്പൂർവ്വം സ്വീകരിക്കുകയോ ഒക്കെ ചെയ്യും, മുന്നോട്ടുള്ള ജീവിതത്തിൽ തിരുത്തലുകൾക്ക് ഒരു കലാകാരൻ ഒരുപാട് കീഴ്‌പ്പെടണം മനസിലാക്കണം..'

'എന്നാൽ കുടുംബത്തിൽ നിന്നും ഇഷ്ട്ടമല്ലാത്ത ഒരുവാക്കു വരാൻ താല്പര്യമില്ലാത്ത, അച്ഛന് വേറെ പണിയില്ലേ എന്നൊരു ചോദ്യം വന്നാൽ പിന്നെ ഞാൻ ഈ ഭൂമുഖത്ത് ഉണ്ടാകേണ്ടവൻ അല്ല എന്ന ചിന്തയിലേക്ക് പോകും, കാരണം എന്നെ പ്രോത്സാഹിപ്പിക്കും കൂടെ നിൽക്കും എന്നു ഉറപ്പുള്ള സ്ഥലത്തുനിന്നും വേദനിപ്പിക്കുന്ന ഒരുവാക്ക് വന്നാൽ ഞാൻ തളർന്നു പോകും,

'ഞാനെന്നല്ല ഏതൊരു അച്ഛനും തളർന്നുപോകും, ചെറിയതും അൽപ്പം വലുതുമായ പോരായ്മകൾ ആർക്കും ഉണ്ടാകും അത് പരിഹരിച്ചു പരസ്പരം മനസിലാക്കിയും, ഉള്ളതുകൊണ്ട് സന്തോഷമായി കഴിയുവാൻ പ്രാപ്തി ഉണ്ടാകണേ എന്ന പ്രാർത്ഥനക്കൊപ്പം നിറമനസ്സാൽ അവരുടെയും പ്രോത്സാഹനത്തിൽ ഞാൻ അങ്ങനെ പോകുന്നു,'

'അവർ ഹാപ്പിയാണ് എന്നിൽ ഇനിയും നല്ല പ്രതീക്ഷയുണ്ട് അച്ഛൻ നന്നായി ഈ സിനിമയിൽ എന്ന മക്കളുടേയും, കുറച്ചുകൂടി വേണ്ടതായിരുന്നു എന്ന ഭാര്യയുടെയും വാക്കുകൾക്ക് അവർ കാണാതെ കണ്ണുകൾ നനഞ്ഞിറങ്ങി, എനിക്ക് ഏറ്റവും കൂടുതൽ സപ്പോർട്ട് വേണ്ടതും എന്റെ കുടുംബത്തിൽ നിന്നുമാണ് എന്ന ബോധമായിരിക്കാം അതിനു കാരണം..'

'ഒത്തിരി ആർഭാടമല്ല എനിക്ക് വേണ്ടത്, ഇത്തിരി വേഷങ്ങളാണ്, ഓർക്കപ്പെടാനും കുറച്ചു കഴിവ് തെളിയിക്കാനുമായി, കാത്തിരുപ്പുകൾ കൂടെ പരമാവധി ശ്രമങ്ങളും തുടരും, പ്രിയപ്പെട്ടവരുടെ അനുഗ്രഹം മാത്രംമതി അത് വന്നുചേരാൻ, എന്റെ കുഞ്ഞു കുടുംബം എല്ലാവർക്കും എല്ലാറ്റിനും ഒരുപാട് നന്ദിയുള്ളവർ.. കുടുംബസമേതം കണ്ടു ആസ്വദിക്കാൻ പറ്റിയ സിനിമയാണ്, ഇത് സിനിമാശാലയിൽ തന്നെപ്പോയി കാണുക,' കണ്ണൻ സാഗർ കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (16 minutes ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (55 minutes ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (57 minutes ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (59 minutes ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (1 hour ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (1 hour ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (1 hour ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (4 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (4 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (4 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (5 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (5 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (6 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (6 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (6 hours ago)

Malayali Vartha Recommends