Widgets Magazine
01
Oct / 2023
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


10 വര്‍ഷത്തെ പ്രണയത്തിന് ഒടുവിൽ പ്രണയിനിയെ വിവാഹം കഴിച്ചു കൂടെ താമസിച്ചത് വെറും മൂന്നു ദിവസം . ഉടനെ വരാമെന്നുപറഞ്ഞു ഖത്തറിലേക്ക് പോയ അരുൺ ചെയ്യാത്ത തെറ്റിന് ഖത്തർ ജയിലിലായി.. നല്ല ഒരു ജീവിതം തേടി ഉറ്റവരെയും ബന്ധുക്കളെയും വിട്ട് പ്രവാസ ലോകത്തേയ്ക്ക് പറന്ന അരുണിനെ ചതിച്ചത് ജോലി ചെയ്ത സ്ഥാപനത്തിന്‍റെ ഉടമകളായ നാല് മലയാളികൾ


കെഎസ്ഇബിയുടെ അടുത്ത പണി കെഎസ്ആർടിസിക്ക്; വൈദ്യുതി ബിൽ അടയ്‌ക്കാത്തതിനെ തുടർന്ന് തമ്പാനൂർ ഡിപ്പോയിലെ ഫ്യൂസ് ഊരി... 41,000 രൂപയാണ് വൈദ്യുതി ബില്‍ ഇനത്തില്‍ കെഎസ്ആര്‍ടിസി കെഎസ്ഇബിയില്‍ അടയ്ക്കാന്‍ ഉണ്ടായിരുന്നത്....


ഗണേശ വിഗ്രഹം പുഴയിൽ ഒഴുക്കിയ കാരണം വിചിത്രം... ക്‌ളൈമാക്‌സ് ഇങ്ങനെ...


എന്തൊക്കെ നാടകങ്ങൾ കാണേണ്ടി വരും...ഇപ്പോൾ കണ്ണന്റെ സമയമാണ്.... ഇ ഡി ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉടക്ക് വർത്തമാനം പറയുന്നു....ദില്ലി ആസ്ഥാനത്തേക്ക് എം കെ കണ്ണനേ കൊണ്ടുപോകുമോ? സാധ്യത തള്ളാനാവില്ല....ദില്ലിയിൽ ആകുമ്പോൾ പാർട്ടിയുടേയും പോലീസിന്റെയും കവചം ഇല്ല....


തന്റെ ബിസിനസ് സാമ്രാജ്യം തകര്‍ക്കാന്‍ സുഹൃത്ത് മനഃപൂർവം കഞ്ചാവ് ബാഗ് നായ വളർത്തൽ കേന്ദ്രത്തിൽ വച്ചുവെന്ന് റോബിന്‍:- അനന്തുവിനെതിരെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു...

എനിക്ക് ക്യാഷ് വാങ്ങി ചെയ്യേണ്ട കാര്യമില്ല: ഞാൻ എന്റെ വിശ്വാസം കൊണ്ട് ചെയ്തതാണ്- ട്രോളുന്നവർക്ക് മറുപടിയുമായി ധന്യ മേരി വർഗീസ്

22 NOVEMBER 2022 02:47 PM IST
മലയാളി വാര്‍ത്ത

മലയാള ബിഗ് സ്ക്രീൻ മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളാണ് നടി ധന്യ മേരി വർഗീസും ഭർത്താവ് ജോണും. വളരെ പെട്ടെന്ന് തന്നെയായിരുന്നു ബിഗ് സ്ക്രീനിൽ നിന്ന് മിനിസ്ക്രീനിലെത്തിയ ധന്യ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരുന്നത്. എന്നാൽ വിവാഹിതയായതോടെ സിനിമയിൽ നിന്നും താരം ബ്രേക്ക് എടുത്തിരുന്നു. താരം സിനിമയിൽ എത്തുന്നത് മോഡലിംഗിലൂടെയായിരുന്നു. പിന്നീട് ബിഗ്‌ബോസിലൂടെ പ്രേക്ഷകരുടെ ഇഷ്ട്ട മത്സരാർത്ഥിയായി മാറുകയും ചെയ്തു. ഇപ്പോഴിതാ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ധന്യ മേരി വർ​ഗീസിനെ സോഷ്യൽമീഡിയ വഴി വലിയ രീതിയിലുള്ള പരിഹാസവും ട്രോളുമാണ് ലഭിക്കുന്നത്. അതിന് കാരണം ആലപ്പുഴയിൽ പ്രവർത്തിക്കുന്ന കൃപാസനം എന്ന സ്ഥാപനത്തിൽ പോയി ധന്യ സാക്ഷ്യം പറഞ്ഞതിന്റെ വീഡിയോയാണ്. കൃപാസനം എന്ന സ്ഥാപനത്തിനെതിരെ വലിയ രീതിയിൽ കുറച്ച് നാളുകളായി വിമർശനം നടക്കുന്നുണ്ട്. കൃപാസനത്തിൽ നിന്നും വിതരണം ചെയ്യുന്ന പത്രത്തിന് പോലും രോ​ഗങ്ങൾ ബേധമാക്കാനുള്ള കഴിവുണ്ടെന്ന് ചില ആളുകൾ സാക്ഷ്യം പറഞ്ഞതിന്റെ വീഡിയോ വൈറലായതോടെയാണ് കൃപാസനം സോഷ്യൽമീഡിയയിൽ ചർച്ച ചെയ്യപ്പെട്ട് തുടങ്ങിയത്. ഇത്തരം ചർച്ചകൾ സോഷ്യൽമീഡിയയിൽ ധന്യയുടെ സാക്ഷ്യം പറച്ചിലിന്റെ വീഡിയോ വൈറലായത്. കൃപാസനത്തിൽ നിന്നും കാശ് വാങ്ങിയാണ് ധന്യ സാക്ഷ്യം പറഞ്ഞത് എന്നാണ് വിമർശനം.


കാരണം വീഡിയോയിൽ ധന്യ പറയുന്ന കാര്യങ്ങളെല്ലാം പരസ്പര വിരുദ്ധമാണെന്നും വിമർശകർ പറയുന്നു. തന്റെ ജീവിത്തിലുണ്ടായ ചില പ്രശ്നങ്ങളുടേയും കേസിന്റേയും പേരിൽ‌ സഹോദരന്റെ വിവാഹം നടക്കുന്നില്ലായിരുന്നുവെന്നും കൃപാസനത്തിൽ വന്ന് ഉടമ്പടിയെടുത്ത് പ്രാർഥിച്ച ശേഷമാണ് തന്റെ സഹോദരന്റെ വിവാഹം നടന്നത് എന്നാണ് ധന്യ സാക്ഷ്യം പറഞ്ഞത്. തന്റെ സാക്ഷ്യം പറച്ചിലിനേയും വിശ്വാസത്തേയും പരിഹസിച്ചവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ധന്യ ഇപ്പോൾ. ധന്യയ്ക്കൊപ്പം ജോണും വിമർശനങ്ങൾക്ക് മറുപടി പറയാൻ എത്തിയിരുന്നു. സാക്ഷ്യം പറഞ്ഞപ്പോൾ തെറ്റിപ്പോയ തിയ്യതികളും വർഷവും പുതിയ മറുപടി വീഡിയോയിൽ ധന്യ ശരിയായാണ് പറയുന്നത്. അന്ന് പരിഭ്രമത്തിൽ തെറ്റി പറഞ്ഞതാണെന്നും ധന്യ പറയുന്നുണ്ട്. 'ഞാൻ കൃപാസനത്തിൽ ക്യാഷ് വാങ്ങിച്ചിട്ടാണ് സാക്ഷ്യം പറഞ്ഞതെന്ന് ഒരു സഹോദരൻ പറയുകയുണ്ടായി.'

'എനിക്ക് ക്യാഷ് വാങ്ങി അത് ചെയ്യേണ്ട കാര്യമില്ല. ഞാൻ എന്റെ വിശ്വാസം കൊണ്ട് ചെയ്തതാണ്. ഞാൻ കൃപാസനത്തിൽ പോയ സമയത്ത് കോവിഡ് വന്നത് 2018ൽ ആണെന്ന് പറയുന്നുണ്ട്. അത് തെറ്റിപോയതാണ്. എനിക്ക് കൃത്യമായി അറിയാം കോവിഡ് വന്ന സമയം എന്നാൽ ആ ഒരു ടെൻഷന്റെ പുറത്ത് പറഞ്ഞ് പോയതാണെന്ന്. അതിനാണ് എന്നെ ചിലർ ട്രോളിയത്.' 'ട്രോളിക്കോട്ടെ പക്ഷെ ക്യാഷ്‌ വാങ്ങിക്കൊണ്ടാണ് ഞാൻ സാക്ഷ്യം പറഞ്ഞതെന്ന് പറയുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഞാൻ എനിക്ക് അനുഭവപ്പെട്ട കാര്യങ്ങളാണ് സാക്ഷ്യത്തിൽ പറഞ്ഞത്.

 

വിശ്വാസം അത് ഓരോരുത്തരുടെയും അവകാശമാണ്. കാശ് വാങ്ങിയിട്ടാണ് ഞാൻ അത് ചെയ്തതെങ്കിൽ അവർക്ക് അത് എഡിറ്റ് ചെയ്ത് വർഷം മാറ്റാമല്ലോ.' 'പക്ഷെ ഞാൻ എന്റെ അനുഭവമാണ് അവിടെ പറഞ്ഞത്. നമ്മൾ ഓരോ അനുഭവം അനുഭവിച്ച് തീർത്തിട്ട് നല്ല അനുഭവം കിട്ടുമ്പോൾ പറയുന്നതാണ് അനുഭവ സാക്ഷ്യം. ജിത്തുവിന്റെ വിവാഹത്തിന് പോയ സമയത്ത് വണ്ടി ഓവർ ഹിറ്റായി അത് ഓഫായിപ്പോയി. അത് കൃപാസനത്തിന് തൊട്ട് അടുത്താണ്. ഞങ്ങൾ വണ്ടി അവിടെ പാർക്ക് ചെയ്തിട്ട് വിവാഹത്തിന് പോയി.' 'തിരികെ വന്നാണ് ഞങ്ങൾ വണ്ടി എടുക്കുന്നത്. ആ ഏരിയ അത്ര പരിചയം ഇല്ല. വണ്ടി ശരിയാക്കുന്ന സമയമാണ് ധന്യ കൃപാസനത്തിൽ പോയാലോയെന്ന ആഗ്രഹം പറയുന്നതും' ധന്യയ്ക്ക് വേണ്ടി ജോണും വിശദീകരിച്ചു.


'ഞാൻ അവിടെ പോയത് എന്റെ വിശ്വാസം. അതിന്റെ തൊട്ട് അടുത്ത് എത്തിയപ്പോൾ വണ്ടി ഓഫായത് ഒരുപക്ഷെ ഇത് പറയാനുള്ള ഒരു നിമിത്തമാകാമെന്ന് ഞാൻ ചിന്തിച്ചു. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ നമ്മൾ വിശ്വസിക്കുന്ന കാര്യത്തിൽ നിൽക്കാനുള്ള അവകാശം നമ്മൾക്കുണ്ട്. എന്റെ വിശ്വാസത്തെയാണ് നിങ്ങൾ ചോദ്യം ചെയ്തത്.' 'സുവിശേഷപ്രവർത്തനം ചെയ്യുന്ന ആളുകൾ തട്ടിപ്പ് ചെയ്യുന്നുണ്ടാകാം. അത് ഞങ്ങൾ എതിർക്കുന്നില്ല. മാതാവിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.

ആ ഒരു പ്രാർത്ഥനയാണ് ബിഗ് ബോസിൽ നൂറ് ദിവസം നിൽക്കാൻ തുണ ഏകിയത്. 'ജീവിതത്തിൽ നമ്മളെ കൊണ്ട് നിയന്ത്രിക്കാൻ പറ്റാത്ത പല കാര്യങ്ങളുണ്ട്. ആ സമയത്ത് നമ്മൾ അറിയാതെ നമ്മൾ ദൈവമെ എന്ന് വിളിച്ചുപോകും. കൃപാസനം എന്നത് എന്റെ വിശ്വാസമാണ്. അനുജന്റെ വിവാഹം നടക്കുക എന്നത് എന്റെ ആവശ്യം ആയിരുന്നു.' 'രണ്ട്, മൂന്ന് കാര്യങ്ങൾ അവിടെ വെച്ചിരുന്നുവെങ്കിലും പ്രയോരിറ്റി അനുജന്റെ വിവാഹത്തിന് ആയിരുന്നു. ചില ആളുകളുടെ വിശ്വാസം കൊണ്ട് രോഗങ്ങൾ വരെ മാറിയിട്ടുണ്ട്. അതൊക്കെ ഓരോരുത്തരുടെയും വിശ്വാസമാണ്' പരിഹസിച്ചവരോട് ധന്യ വിശദമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്‍ട്ടൂണിസ്റ്റ് സുകുമാറിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു  (4 hours ago)

കാർട്ടൂണിസ്റ്റ് സുകുമാറിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചിച്ചു.  (4 hours ago)

ഇ.കെ. നായനാരെപ്പോലെ ജനമനസ്സുകളോട് ചേർന്നുനിന്ന മറ്റൊരു നേതാവിനെ കേരളം കണ്ടിട്ടുണ്ടാവില്ലെന്ന് മന്ത്രി ആര്‍.ബിന്ദു.  (4 hours ago)

അതിദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ കേരളത്തിന് വന്‍ പുരോഗതി കൈവരിക്കാനായി: മുഖ്യമന്ത്രി.... കേരളം പുതിയ ഭരണസംസ്‌കാരത്തിലേക്ക് മുന്നേറുന്നു  (4 hours ago)

എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസിന് രാഷ്ട്രീയ സംരക്ഷണം നല്‍കുന്നത് സി.പി.എം; മുഖ്യമന്ത്രിയുടെയും എല്‍.ഡി.എഫ് നേതൃത്വത്തിന്റെയും മൗനം ദുരൂഹം; പ്രതിപക്ഷ നേതാവ്  (4 hours ago)

അറബിക്കടലിൽ കൊങ്കൺ - ഗോവ തീരത്തിന് സമീപം തീവ്രന്യൂനമർദം  (4 hours ago)

കെ.കരുണാകരന്‍ സെന്റര്‍ മന്ദിര നിര്‍മ്മാണ പ്രവര്‍ത്തന ഫണ്ടിന്റെ ഉദ്ഘാടനം ഗാന്ധിജയന്തി ദിനത്തില്‍ കെപിസിസിയില്‍  (4 hours ago)

പിടി തോമസ് സ്മാരക ഗ്രന്ഥശാലയുടെ ഉദ്ഘാടനം ഗാന്ധിജയന്തി ദിനത്തില്‍ കെപിസിസിയില്‍  (4 hours ago)

പടിയിറങ്ങിയ വിദ്യാലയങ്ങളിലേക്ക് അറിവുത്സവത്തിനായി കുടുംബബശ്രീ അംഗങ്ങള്‍ ഇന്ന് മുതൽ വീണ്ടും  (5 hours ago)

ഭാവിയിലേക്ക് കുതിപ്പിന് സിയാൽ; 7 വൻ പദ്ധതികൾ മുഖ്യമന്ത്രി അനാവരണം ചെയ്യും  (5 hours ago)

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : കൈമനം ഗാന്ധിമന്ദിരം പുന:സ്ഥാപിക്കാൻ പുരാവസ്തു ഡയറക്ടർക്ക് നിർദ്ദേശം നൽകി  (5 hours ago)

കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന: യുഡിഎഫ്-എൽഡിഎഫ് സഹകരണത്തിൻ്റെ തെളിവ്: കെ.സുരേന്ദ്രൻ  (5 hours ago)

എന്റെ തൊഴില്‍, എന്റെ അഭിമാനം 2.0 പദ്ധതി സംസ്ഥാനതല ഉദ്ഘാടനം 29 ന് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും  (5 hours ago)

മേഖലാതല അവലോകന യോഗം ഒക്‌ടോബര്‍ 3ന് ബോള്‍ഗാട്ടി പാലസില്‍​​​​​​​; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും  (5 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടുദിവസം ജില്ലയില്‍  (5 hours ago)

Malayali Vartha Recommends