Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

കാട്ടുവഴിയിൽ വെച്ച് സാരിയുടെ മറവിൽ നിന്ന് കനക വസ്ത്രം മാറേണ്ടി വന്നു: സെറ്റിലുള്ളവർ അത്ഭുതപ്പെട്ടു: അന്ന് ക്യാമറയും, ഫോണും ഇല്ലാതിരുന്നത് രക്ഷയായി...

30 NOVEMBER 2022 03:39 PM IST
മലയാളി വാര്‍ത്ത

തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്ന താരമാണ് കനക. സൗന്ദര്യം കൊണ്ടും അഭിനയമികവുകൊണ്ടും തെന്നിന്ത്യന്‍ സിനിമകളില്‍ സൂപ്പര്‍താര നായികയായി തിളങ്ങിയ നടി രജനീകാന്ത്, മമ്മൂട്ടി, മോഹൻലാൽ, വിജയ് കാന്ത്, പ്രഭു, കാർത്തിക് തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിക്കുകയും ചെയ്തു. മലയാളം, തമിഴ് ഭാഷകളില്‍ തിരക്കുള്ള നായികയായി ശോഭിക്കുമ്പോഴായിരുന്നു കനകയുടെ വിവാഹം. തുടര്‍ന്ന് സിനിമാ ലോകത്ത് നിന്നും താരം വിടവാങ്ങുകയായിരുന്നു. എന്നാല്‍ സിനിമയില്‍ നിന്നും വിട പറഞ്ഞതിന് പിന്നില്‍ നടിയുടെ അമ്മയും തെലുങ്ക് നടിയുമായ ദേവികയാണെന്ന തരത്തിൽ വാര്‍ത്തകള്‍ മുമ്പ് പ്രചരിച്ചിരുന്നു.

1989 ൽ ഇറങ്ങിയ കരകാട്ടക്കാരൻ എന്നാ തമിഴ് ചിത്രത്തിലൂടെ സിനിമാ രംഗത്തേയ്ക്ക് കടന്നുവന്ന കനകയെ അന്നും ഇന്നും കനകയെ മലയാളികൾ ഓർക്കുന്നത് ​ഗോഡ്ഫാദറിലെ മാലുവെന്ന കഥാപാത്രമായിട്ടാണ്. അത്രത്തോളം ബ്ലോക്ക് ബസ്റ്റർ ഹിറ്റായിരുന്നു സിനിമയും, സിനിമയിലെ പാട്ടുകളും. ഇപ്പോഴിത മുമ്പൊരു തമിഴ് സിനിമയ്ക്ക് ‌വേണ്ടി കാട്ടുവഴിയിൽ വെച്ച് സാരിയുടെ മറവിൽ നിന്ന് കനക വസ്ത്രം മാറേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഒട്ടനവധി സിനിമകൾക്ക് ചുക്കാൻ പിടിച്ച ബാബു ഷാഹിർ. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് പഴയകാല സിനിമ അനുഭവങ്ങൾ ബാബു ഷാഹിർ പങ്കുവെച്ചത്. പ്രസാദ് സ്റ്റുഡിയോ, എവിഎം സ്റ്റുഡിയോ എന്നിവ മാത്രമാണുള്ളത്. പണ്ടൊക്കെ മദ്രാസിൽ ചെല്ലുമ്പോൾ യൂണിറ്റ് ബസ്സുകൾ റോഡിലൂടെ തുരുതുര പായുന്നുണ്ടാകും.

 

ഇന്ന് ആ കാഴ്ച എറണാകുളത്താണ് കാണാൻ സാധിക്കുന്നത്. കാരവാൻ അടക്കം പായുന്നത് കാണാം. മമ്മൂട്ടി, കനക, നാസർ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത കിളിപേച്ച് കേൾക്കവ സിനിമയുടെ ഷൂട്ടിങ് മദ്രാസിലും താംമ്പരത്തും പൂർത്തിയാക്കിയ ശേഷം പിന്നെ ഒരു കാട്ടിൽ സോങ് ഷൂട്ട് ചെയ്യാൻ വേണ്ടിയാണ് പോയത്. ഉൾക്കാട്ടിലായിരുന്നു ഷൂട്ടിങ്. ശിവകാമി നെനപ്പിനിലെ എന്ന് തുടങ്ങുന്ന നല്ലൊരു പാട്ടിന്റെ ഷൂട്ടായിരുന്നു നടന്നത്. കനകയ്ക്ക് ഡ്രസ് ചെയ്ഞ്ച് ചെയ്യണമായിരുന്നു അടുത്ത ഷോട്ടിന് വേണ്ടി. പക്ഷെ ആ പരിസരത്തൊന്നും ഒരു വീടോ കുളക്കടവോ ഷെഡ്ഡോ ഒന്നും തന്നെയുണ്ടായിരുന്നില്ല. പരസ്യമായി നിന്ന് വസ്ത്രം മാറാൻ സാധിക്കില്ലല്ലോ.

കനകയ്ക്ക് ഡ്രസ്സ് മാറാൻ എങ്ങനെ സൗകര്യമുണ്ടാക്കുമെന്ന ചിന്തയായി. മമ്മൂക്ക പക്ഷെ അവിടെ വെച്ച് തന്നെ മുണ്ടൊക്കെ മാറ്റിയുടുത്ത് എത്തി. ആണുങ്ങളെപ്പോലെ പറ്റില്ലല്ലോ കനക ഒരു പെണ്ണല്ലെ. അങ്ങനെ ഞാൻ സെറ്റിലുള്ള മറ്റുള്ളവരോട് പറഞ്ഞു നമ്മുടെ കൈയ്യിലുള്ള സാരികളെല്ലാം എടുത്ത് കൊണ്ടുവരാൻ. അങ്ങനെ അവർ കൊണ്ടുവന്ന സാരികൾ വട്ടത്തിൽ ചേർത്ത് പിടിച്ച് മറയുണ്ടാക്കി.

അങ്ങനെ ആ നടുവഴിയിൽ വെച്ച് കനക സാരിയും ബ്ലൗസും മാറ്റി തിരികെ ഷോട്ടിന് റെഡിയായി ഷൂട്ടിങ് സ്പോട്ടിൽ എത്തിച്ചു. കനക ഡ്രസ് മാറി വരുന്നത് ​കണ്ട് സെറ്റിലെ മറ്റുള്ളവർ അത്ഭുതപ്പെട്ടു. മറപ്പുര പോലുമില്ലാത്തിടത്ത് എങ്ങനെ സാധിച്ചുവെന്നാണ് അവരെല്ലാം ചോദിച്ചത്. അന്ന് ആരുടേയും കൈയ്യിൽ കാമറയും മൊബൈലും ഇല്ലാത്തത് രക്ഷയായി. ഇല്ലേൽ പണികിട്ടിയേനെ. അന്നത്തെ കാലഘട്ടം അതുപോലെയായിരുന്നു. വസ്ത്രം മാറാൻ പോലും ബുദ്ധിമുട്ടേണ്ടി വന്നു. അതുകൊണ്ട് തന്നെ കാരവാനിനെ കൊണ്ട് ഉപകാരമില്ലെന്ന് ഞാൻ ഒരിക്കലും പറയില്ല. ഓരോ സിനിമയും ഓരോ പാഠപുസ്തകമാണ്' ബാബു ഷാഹിർ പറഞ്ഞു.

തൊണ്ണൂറുകളില്‍ ഏറെ തിരക്കുള്ള ഒരു നടി കൂടിയായിരുന്നു കനക . സംവിധായകര്‍ ഡേറ്റിനായി കാത്തിരുന്ന ഒരു നല്ല കാലം കനകയ്ക്കും ഉണ്ടായിരുന്നു. 1989-ല്‍ പുറത്തിറങ്ങിയ ‘കരകാട്ടക്കാരന്‍’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ കനക ‘ഗോഡ് ഫാദര്‍’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പ്രിയപ്പെട്ട നടിയായി മാറി. മോഹന്‍ ലാലിനൊപ്പം ‘വിയറ്റ്നാം കോളനി’, മമ്മൂട്ടിക്കൊപ്പം ‘ഗോളാന്തരവാര്‍ത്ത’ , ജയറാമിനൊപ്പം ‘കുസൃതിക്കുറുപ്പ്’ തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയില്‍ നായികയായി വളര്‍ന്നു.

പിൻഗാമി’,’വാർദ്ധക്യപുരാണം’, ‘മന്നാഡിയാർ പെണ്ണിന് ചെങ്കോട്ടച്ചെക്കൻ’ ,’നരസിംഹം’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. രണ്ടായിരത്തി ഒന്നില്‍ പുറത്തിറങ്ങിയ ‘ഈ മഴ തേന്‍ മഴ’ എന്ന മലയാള ചിത്രത്തിന് ശേഷം തരാം വെള്ളിത്തിരയിൽ നിന്ന് അപ്രത്യക്ഷയാവുകയായിരുന്നു. കാലിഫോര്‍ണിയയിൽ മെക്കാനിക്കല്‍ എഞ്ചിനീയറായ മുത്തുകുമാറിനെ ഏറെ നാൾ പ്രണയിച്ച ശേഷമാണ് 2007ല്‍ കനക വിവാ​​ഹം ചെയ്തത്. എന്നാല്‍ പതിനഞ്ച് ദിവസം മാത്രമെ ഇരുവരും ഒരുമിച്ച്‌ ജീവിച്ചുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (1 hour ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 hour ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (6 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends