Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

തല്ലോ, വഴക്കോ ഇല്ലാത്ത ദാമ്പത്യം: വിവാഹമോചനം നേടാൻ ഉണ്ടായ കാരണം വെളിപ്പെടുത്തി നടി ലെന....

17 JANUARY 2023 03:49 PM IST
മലയാളി വാര്‍ത്ത

ഏത് പ്രായത്തിലുള്ള കഥാപാത്രവും അനായാസം ചെയ്യാന്‍ കഴിയുന്ന മലയാളത്തിലെ അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് ലെന. ഇരുപത്തിയഞ്ച് വര്‍ഷത്തോളം നീണ്ട സിനിമാ ജീവിതത്തില്‍ പ്രമുഖരായ താരങ്ങളുടെ നായികയായും അവരുടെ അമ്മയായിട്ടുമൊക്കെ നടി അഭിനയിച്ച് കഴിഞ്ഞു. ഇപ്പോഴിതാ മുന്‍ഭര്‍ത്താവ് അഭിലാഷിനെ കുറിച്ചും, പുതിയ ചിത്രത്തെക്കുറിച്ചും മനസ് തുറക്കുകയാണ് നടി. ഒരു ചാനൽ പരിപാടിക്കിടെയായിരുന്നു ലെന മനസ് തുറന്നത്. 1998 ലാണ് ഞാന്‍ സിനിമയിലേക്ക് എത്തിയത്.

അച്ഛനും അമ്മയും ടീച്ചര്‍മാരുമൊക്കെ എന്നെ സപ്പോര്‍ട്ട് ചെയ്തു. പക്ഷേ കൂടെ ഉണ്ടായിരുന്ന സഹപാഠികള്‍, പ്രത്യേകിച്ച് ബോയ്ഫ്രണ്ടും അതിനോട് എതിര്‍പ്പാണ് പറഞ്ഞത്. ആ ബോയ്ഫ്രണ്ടിനെയാണ് പിന്നീട് കല്യാണം കഴിച്ചത്. അദ്ദേഹം പറഞ്ഞത് സിനിമയില്‍ പോയാല്‍ ആളുകള്‍ നമ്മളെ വളരെ മോശമായി കാണുമെന്നാണ്. ചെറുപ്പമായത് കൊണ്ട് അതിനെപ്പറ്റി വലിയ ധാരണയില്ലായിരുന്നു.

ആറാം ക്ലാസിലെ മലയാളത്തിന്റെ പിരീഡിലാണ് ആളെ കണ്ട് ഇഷ്ടത്തിലാവുന്നത്. ആ സൗഹൃദം തുടര്‍ന്ന് വിവാഹത്തിലേക്ക് എത്തി. കല്യാണം കഴിഞ്ഞിട്ട് ഏഴ് വര്‍ഷം ഒരുമിച്ച് ജീവിച്ചു. കുറേ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് തന്നെ ബോറടിച്ചു. പന്ത്രണ്ട് വയസ് മുതല്‍ കാണുന്നതാണ്. ഇനി നീ പോയി വേറൊരു ലോകം കാണൂ, ഞാനും പോകട്ടെ എന്ന് പറഞ്ഞാണ് ആ ബന്ധം അവസാനിപ്പിക്കുന്നത്.

 

ഞങ്ങള്‍ക്കിടയില്‍ ഒരു തല്ലോ വഴക്കോ ഉണ്ടായിരുന്നെങ്കില്‍ പിന്നെയും മുന്നോട്ട് ജീവിച്ച് പോയെനെ. തല്ല് കൂടാത്തതാണ് പ്രശ്നമെന്ന് പിന്നീട് എനിക്ക് മനസിലായെന്ന് ലെന പറയുന്നു. അടുത്തിടെ അഭിമുഖങ്ങളിലെല്ലാം ഭര്‍ത്താവിനെ കുറിച്ച് ലെന പറഞ്ഞിരുന്നു. അവതാരകന്റെ ചോദ്യത്തിന് മുന്‍ഭര്‍ത്താവായിരുന്ന അഭിലാഷ് ഇപ്പോള്‍ എന്ത് ചെയ്യുകയാണെന്നും ആരാണെന്നും നടി വെളിപ്പെടുത്തിയിരിക്കുകയാണ്. ആഷിക് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയുടെ സഹ എഴുത്തുകാരില്‍ ഒരാളാണ്. ഇപ്പോള്‍ ചട്ടമ്പി എന്ന സിനിമ സംവിധാനം ചെയ്ത അഭിലാഷാണ് എന്റെ മുന്‍ ഭര്‍ത്താവെന്ന് ലെന പറയുന്നു.

ഞങ്ങളുടെ റിലേഷന്‍ വളരെ മുകളില്‍ നില്‍ക്കുന്നതായിരുന്നു. ഇതിന് മുകളിലേക്ക് ഇനിയില്ലെന്ന് മനസിലായപ്പോഴാണ് ആ ബന്ധം അവസാനിപ്പിക്കുന്നത്. വേര്‍പിരിഞ്ഞെന്ന് കരുതി ശത്രുക്കളായി ജീവിക്കുകയല്ലെന്നും ഇപ്പോഴും അഭിലാഷും താനും നല്ല സുഹൃത്തുക്കളാണെന്ന് ലെന പറയുന്നു. ഏഴ് വര്‍ഷം ദമ്പതിമാരായിരുന്നെങ്കിലും കുട്ടികള്‍ ഇല്ലേ എന്ന് കൂടി അവതാരകന്‍ ചോദിച്ചിരുന്നു.

എന്നാല്‍ കുട്ടികള്‍ വേണ്ടെന്ന് വളരെ നേരത്തെ ഞങ്ങള്‍ തീരുമാനിച്ചിരുന്നതായിട്ടാണ് നടി പറയുന്നത്. അത്തരത്തില്‍ പല തീരുമാനങ്ങളും ഞങ്ങള്‍ നേരത്തെ എടുത്തിരുന്നു. അതൊക്കെ നന്നായി. എനിക്ക് എന്നെ ബോറടിക്കുന്നില്ലെന്നതാണ് അതിലെ ഏറ്റവും മനോഹരമായ കാര്യമെന്നും ലെന പറയുന്നു. എന്നാല്‍ നടിയുടെ വിവാഹമോചന കഥ കേട്ടിട്ട് ഇത്രയും സിംപിളായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമോന്ന് ചോദിക്കുകയാണ് ആരാധകര്‍.

വിവാഹമോചനം നേടാന്‍ ഇതൊക്കെ ഒരു കാരണമാണോന്നാണ് പലരുടെയും ചോദ്യം. എന്തായാലും ലെനയും അഭിലാഷും ശരിക്കും മാതൃകയാണ്. ഒരുമിച്ച് ദമ്പതിമാരെ പോലെ ജീവിച്ച് വേര്‍പിരിഞ്ഞവരൊക്കെ പില്‍ക്കാലത്ത് ശത്രുക്കളായി മാറുകയാണ് ചെയ്തിട്ടുള്ളത്. അവിടെയാണ് വേര്‍പിരിയലിന്റെ മനോഹരമായ കഥ കേള്‍ക്കാന്‍ സാധിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (6 minutes ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (13 minutes ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (21 minutes ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (37 minutes ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (57 minutes ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (1 hour ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (1 hour ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (1 hour ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ  (2 hours ago)

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ  (2 hours ago)

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (9 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (10 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (10 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (11 hours ago)

Malayali Vartha Recommends