Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

മാളികപ്പുറത്തിന് അയ്യപ്പ കടാക്ഷം, കളക്ഷനിലും റെക്കോർഡ് ഇട്ട് ഉണ്ണിമുകുന്ദൻ ചിത്രം, കണ്ണടച്ചുതുറന്നപ്പോൾ 40 കോടി കളക്ഷൻ

17 JANUARY 2023 05:05 PM IST
മലയാളി വാര്‍ത്ത

കളക്ഷനിലും റെക്കോർഡ് ഇട്ട് ഉണ്ണിമുകുന്ദന്റെ മാളികപ്പുറം. പതിനേഴ് ദിവസം കൊണ്ട് നേടിയത് 40 കോടി ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്‍റര്‍ടെയ്‍നര്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ശശിശങ്കര്‍ ആണ്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഡിസംബര്‍ 30 ന് കേരളത്തില്‍ മാത്രം റിലീസ് ചെയ്യപ്പെട്ട ചിത്രം പിന്നീട് മറ്റ് മാര്‍ക്കറ്റുകളിലേക്കും എത്തി. ഇപ്പോഴിതാ ചിത്രം 17 ദിവസം കൊണ്ട് നേടിയിരിക്കുന്ന ആഗോള ഗ്രോസ് എത്രയെന്ന് അറിയിക്കുകയാണ് അണിയറക്കാര്‍.17 ദിവസം കൊണ്ട് ചിത്രം 40 കോടിയിലേറെ നേടിയെന്നാണ് പുറത്തെത്തിയിരിക്കുന്ന കണക്കുകള്‍.

റിലീസിനു ശേഷം ചിത്രം നേടിയ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ ഞായറാഴ്ച നേടിയതാണെന്നും അണിയറക്കാര്‍ അറിയിക്കുന്നു. ഞായറാഴ്ച കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് 3 കോടി ആണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും യുഎഇ, ജിസിസി അടക്കമുള്ള മറ്റ് വിദേശ മാര്‍ക്കറ്റുകളില്‍ നിന്നും ചിത്രം നേടിയത് 2 കോടിയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 5 കോടിയിലേറെ നേടിയിരിക്കുകയാണ് ചിത്രമെന്നും അണിയറക്കാര്‍ അറിയിക്കുന്നു.


ഡിസംബര്‍ 30 ന് കേരളത്തിലെ തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് പുതുവത്സര വാരാന്ത്യത്തില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ ദിനം തന്നെ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടിയ ചിത്രത്തിന് കുടുംബ പ്രേക്ഷകരും ധാരാളമായി എത്തി. ജിസിസി, യുഎഇ റിലീസ് ജനുവരി 5 നും കേരളമൊഴികെ ഇന്ത്യയിലെ മറ്റു സെന്‍ററുകളിലെ റിലീസ് 6 നും ആയിരുന്നു. പല വിദേശ മാര്‍ക്കറ്റുകളിലേക്കും ചിത്രം പിന്നാലെയെത്തി. രണ്ടാം വാരത്തില്‍ കേരളത്തിലെ സ്ക്രീന്‍ കൌണ്ട് വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു ചിത്രം. 140 തിയറ്ററുകളിലായിരുന്നു റിലീസ് ചെയ്‍തിരുന്നതെങ്കില്‍ രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ 170 സ്ക്രീനുകളിലായി ചിത്രത്തിന്‍റെ പ്രദര്‍ശനം.

മലയാള സിനിമയില്‍ സമീപകാലത്തെ ശ്രദ്ധേയ വിജയമാവുകയാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം. ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്‍റര്‍ടെയ്‍നര്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ശശിശങ്കര്‍ ആണ്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡിസംബര്‍ 30 ന് കേരളത്തില്‍ മാത്രം റിലീസ് ചെയ്യപ്പെട്ട ചിത്രം പിന്നീട് മറ്റ് മാര്‍ക്കറ്റുകളിലേക്കും എത്തി. ഇപ്പോഴിതാ ചിത്രം 17 ദിവസം കൊണ്ട് നേടിയിരിക്കുന്ന ആഗോള ഗ്രോസ് എത്രയെന്ന് അറിയിക്കുകയാണ് അണിയറക്കാര്‍.

കുടുംബ പ്രേക്ഷകരാണ് മാളികപ്പുറം കാണാൻ പ്രധാനമായും തീയേറ്ററിൽ എത്തുന്നത്. അജിത്തിന്റെയും വിജയിയുടെയും വമ്പൻ ചിത്രങ്ങൾ തീയേറ്ററിൽ എത്തിയിട്ടും മാളികപ്പുറം ഇപ്പോഴും നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് നിരവധി തീയേറ്ററുകളിൽ ഷോകളുടെ എണ്ണം വർധിപ്പിക്കുകയും സ്‌ക്രീനുകളുടെ എണ്ണം കൂട്ടുകയും ചെയ്തിട്ടുണ്ട്.

അതേസമയം ഉണ്ണിമുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമാണ് മാളികപ്പുറം നേടിയിരിക്കുന്നത്. ഇത് കൂടാതെ 2022 ലെ ആദ്യ ഹിറ്റ് മേപ്പടിയാനിലൂടെ സ്വന്തമാക്കിയ ഉണ്ണി മുകുന്ദൻ 2022 ലെ അവസാന ഹിറ്റ് മാളികപ്പുറത്തിലൂടെ സ്വന്തമാക്കിയിരിക്കുകായാണ്. ചിത്രത്തിന്റെ തമിഴ്,തെലുങ്ക് പതിപ്പുകൾ ഈ ആഴ്ച റിലീസിന് എത്തുമെന്നാണ് അണിയറപ്രവർത്തകർ സൂചിപ്പിക്കുന്നത്.

അയ്യപ്പ ഭക്തയായ മാളികപ്പുറത്തമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. ഇതൊരു ഫാന്റസി ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുന്ന സിനിമയാണ്. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ടൈറ്റിൽ റോളാണ് ദേവനന്ദ കൈകാര്യം ചെയ്തിരിക്കുന്നത്.

സംഗീതം- രഞ്ജിൻ രാജ്, ക്യാമറാമാൻ- വിഷ്ണു നാരായണൻ നമ്പൂതിരി. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (6 minutes ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (13 minutes ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (21 minutes ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (37 minutes ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (57 minutes ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (1 hour ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (1 hour ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (1 hour ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ  (2 hours ago)

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ  (2 hours ago)

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (9 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (10 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (10 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (11 hours ago)

Malayali Vartha Recommends