Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ആ വഴി ദിലീപ് പാസ് ചെയ്തപ്പോൾ ദിലീപിനെ ചീത്ത വിളിച്ചു: ഡ്രസ് മാറാൻ പോയ കാവ്യയ്ക്ക് തെറി... ഒരു യൂണിറ്റ് മൊത്തം ഇളകി: ഷൂട്ടിങ് സെറ്റിലുണ്ടായ അനുഭവം വെളിപ്പെടുത്തി ലാൽ ജോസ്....

08 MARCH 2023 02:38 PM IST
മലയാളി വാര്‍ത്ത

ബാലതാരമായിട്ടാണ് കാവ്യ മാധവൻ മലയാള സിനിമാ ലോകത്തേക്ക് കടക്കുന്നത്. പൂക്കാലം വരവായി , അഴകിയ രാവണൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചപ്പോൾ തന്നെ ആ വിടർന്ന കണ്ണുള്ള സുന്ദരിക്കുട്ടി മലയാളികളുടെ മനസ്സിലേക്ക് കയറി കൂടിയിരുന്നു. വർഷങ്ങൾക്കിപ്പുറം ചന്ദ്രനുദിക്കുന്ന ദിക്കിൽ രാധയായി വേഷമിട്ടപ്പോൾ മുതൽ മലയാളികളുടെ നായിക ആയി കാവ്യ വളരുകയും ചെയ്തു. ഈ സിനിമയ്ക്കിടെയുണ്ടായ സംഭവത്തെക്കുറിച്ച് മുമ്പൊരിക്കൽ സംവിധായകൻ ലാൽ ജോസ് സഫാരി ടിവിയിൽ സംസാരിച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ വാക്കുകളാണ്.

രാവിലെ മുതൽ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പോവുന്ന ഷൂട്ടിം​ഗ് സ്ഥലത്ത് മുഴുവൻ മാരുതി ഒമ്നി കാർ ഫോളോ ചെയ്യുന്നുണ്ട്. ആ കാറിൽ കൊള്ളാവുന്നതിനേക്കാൾ ചെറുപ്പക്കാർ ഉണ്ട്. രാവിലെ മുതൽ വെള്ളമടിച്ച് ഫിറ്റായ ആളുകൾ കറങ്ങുന്നുണ്ട്. ചെറിയൊരു ആശങ്കയോടെയാണ് നമ്മൾ നോക്കുന്നത്. കാരണം ​ഗുണ്ടൽപേട്ട് ഭാ​ഗത്ത് ആളുകൾ സാധുക്കളാണെങ്കിലും പെട്ടെന്ന് വയലന്റ് ആവുന്ന സ്വഭാവമുള്ളവരാണ്. വിചാരിക്കാത്ത സമയത്ത് അവർ വയലന്റാവും. നാട്ടുകാർ ഇവരെ കൈകാര്യം ചെയ്താൽ അതിന്റെ ഉത്തരവിദിത്വം നമുക്കാവും. പോവുന്ന സമയത്ത് ദിലീപെന്നോട് പറഞ്ഞു, ലാലൂ ഒന്ന് സൂക്ഷിക്കണേ ഇത്തിരി പിശകാണ്. അവർ കാറിലിരുന്ന് അസഭ്യം പറയുന്നുണ്ടെന്ന്.

ആ വഴി ദിലീപ് പാസ് ചെയ്തപ്പോൾ ദിലീപിനെ ചീത്ത വിളിക്കുകയും ചെയ്തു. ഒരു തടാകത്തിന്റെ കരയിൽ കുറച്ച് ഭാ​ഗങ്ങൾ ഷൂട്ട് ചെയ്യണം. ഇടയ്ക്കിടയ്ക്ക് ഡ്രസ് ചേഞ്ച് വേണ്ടി വരും. എന്റെ കൂടെയുണ്ടായിരുന്ന നിധീഷ് ബൈക്കിൽ കാവ്യയെ ഡ്രസ് മാറ്റാൻ കൊണ്ട് പോവും. കാവ്യയുടെ അമ്മ യൂണിറ്റ് ബസിലുണ്ടാവും.

ഒരു തവണ ഡ്രസ് മാറാൻ വേണ്ടി പോയി തിരിച്ച് വരുമ്പോൾ ഒരു സ്ഥലത്ത് ആ മാരുതി ഒമിനിയിൽ ചെറുപ്പക്കാർ ഇരിക്കുന്നുണ്ട്. ബൈക്കിൽ അവൾ പാസ് ചെയ്യുമ്പോൾ ഇവൻമാർ കണ്ണ് പൊട്ടുന്ന തെറി പറഞ്ഞു, മോശം കമന്റുകളും. നിധീഷ് നല്ല ആരോ​ഗ്യവാനും ദേഷ്യക്കാരനുമാണ്. അവൻ ഷൂട്ടിം​ഗ് സ്പോട്ടിൽ കാവ്യയെ കാെണ്ടിറക്കി തിരിച്ച് പോവുന്നത് കണ്ടപ്പോൾ എനിക്ക് പിശക് തോന്നി.

നിധീഷിനെ വിളിച്ച് എവിടെ പോവുകയാണെന്ന് ചോദിച്ചു. അവൻമാർ തെറി പറഞ്ഞു, സൂക്കേട് തീർത്തിട്ട് വരാമെന്ന് പറഞ്ഞു. നിൽക്കെന്ന് ഞാൻ പറഞ്ഞു. അന്ന് ഷൂട്ടും​ഗിന്റെ അവസാന ദിവസമാണ്. വിവരമറിഞ്ഞ് യൂണിറ്റ് മുഴുവൻ വിഷമിച്ചു. എല്ലാവരുടെയും പെറ്റാണ് കാവ്യ. അന്ന് ചെറിയ കുട്ടിയാണ്. ഷൂട്ടിം​ഗ് തീർന്നാൽ പെരുന്നാളായിരിക്കും. അത് കൊണ്ട് വേ​ഗം സ്ഥലം വിടാൻ പറ, ഇവൻമാരൊക്കെ വയലന്റായാണ് നിൽക്കുന്നതെന്ന് അവരോട് പറയാൻ ഞാൻ അസിസ്റ്റന്റിനെ ഏൽപ്പിച്ചു. കാവ്യയെയും ഡാൻസേർസിനെയും വെച്ച് അവസാന ഷോട്ടെടുക്കുകയാണ്. കട്ട് പറയാൻ നേരെ പെട്ടെന്നൊരു ശബ്ദം കേട്ടു.

നോക്കുമ്പോൾ ഞാൻ പറഞ്ഞു വിട്ട അസിസ്റ്റന്റ് വിനു ആ ചെറുപ്പക്കാരുടെ കൂട്ടത്തിലെ പൊക്കമുള്ളൊരുത്തന്റെ ചെകിട്ടത്ത് അടിക്കുന്നതാണ്. അത് കണ്ട സെറ്റിലുണ്ടായിരുന്ന ആജാനുബാഹുക്കളായവരെല്ലാം വന്ന് യൂണിറ്റ് മൊത്തം നിന്ന് ചെറുപ്പക്കാരെ അടിച്ച് നശിപ്പിക്കുകയാണ്. ഇവൻമാർ ഓടാൻ തുടങ്ങി. റോഡിൽ യൂണിറ്റിലെ ഒരു ബാച്ച് അവിടെ ഉണ്ടായിരുന്നു. ഇവൻമാർക്ക് അതറിയില്ലായിരുന്നു.

 

അവർ സംഭവം കണ്ട് വന്നു. പിന്നെ വളഞ്ഞിട്ടുള്ള അടിയാണ്. അതിനിടയിൽ ഒരുത്തൻ പറഞ്ഞു ഞാനൊരു അഡ്വക്കേറ്റാണ് എന്നെ തല്ലിയാൽ നിങ്ങൾ പാഠം പഠിക്കുമെന്ന്. അയാൾക്ക് വിവരിക്കാൻ പറ്റാത്ത തരത്തിലുള്ള അടിയായിരുന്നു. അവർ ഓടി കാറിൽ കയറി. ഡ്രെെെവറെ തല്ലിയിരുന്നില്ല. നിങ്ങൾ രാത്രി ബത്തേരി വഴിയല്ലേ പോവുക കാണിച്ച് തരാമെന്ന് ഡ്രൈവർ പറഞ്ഞു. അതോടെ ഡ്രൈവറെ വിൻഡോയിലൂടെ വലിച്ച് പുറത്തേക്കിട്ടു. കാർ ചാലിൽ പോയി വീണു. പിന്നെ പൊരിഞ്ഞ അടിയാണ്,' ലാൽ ജോസ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (6 minutes ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (13 minutes ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (21 minutes ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (37 minutes ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (57 minutes ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (1 hour ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (1 hour ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (1 hour ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ  (2 hours ago)

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ  (2 hours ago)

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (9 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (10 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (10 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (11 hours ago)

Malayali Vartha Recommends