ആസിഫ് അലി ചിത്രം ബ്യൂട്ടിഫുള്‍ ഗെയിം

മലപ്പുറത്തിന്റെ ഫുട്‌ബോള്‍ പ്രേമം പ്രമേയമാക്കി ഒരു ആസിഫലി ചിത്രം ബ്യൂട്ടിഫുള്‍ ഗെയിം. പൃഥ്വിരാജാണ് ബ്യൂട്ടിഫുള്‍ ഗെയിമിന്റെ നായകന്‍. അടുത്തവര്‍ഷം മലപ്പുറം ജില്ലയിലെ അരീക്കോട് ചിത്രത്തിന്റെ ഷൂട്ടിംങ് ആരംഭിക്കും. കോഹിനൂര്‍ എന്ന ചിത്രത്തിലൂടെ നിര്‍മ്മാണരംഗത്തെത്തിയ ആസിഫിന്റെ അടുത്ത നിര്‍മ്മാണസംരംഭമാണ് ബ്യൂട്ടിഫുള്‍ ഗെയിം.
ഫാഷന്‍ ഫോട്ടോഗ്രാഫറായ ജമേഷ് കോട്ടക്കലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് നവാഗതനായ അജയ്കുമാറാണ്. മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ആവേശത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ചിത്രത്തില്‍ പൃഥ്വിക്കൊപ്പം പഴയ ഫുട്‌ബോള്‍ താരങ്ങളും ആഫ്രിക്കന്‍ ഫുട്‌ബോള്‍ താരങ്ങളും അഭിനയിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















