ആരാകും ഈ വര്‍ഷത്തെ മികച്ച നടി?

മലയാളത്തില്‍ നായികമാര്‍ കുറവാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. നായികമാര്‍ കുറവാണെങ്കിലും ഉള്ളവര്‍ മതിയല്ലോ. 2015ലെ വര്‍ഷത്തെ മികച്ച നടി ആരാകും എന്നാണ് മലയാളികള്‍ ഉറ്റുനോക്കുന്നത്.
നായകന് പിന്നാലെ ഓടി നടക്കുന്ന നായിക എന്ന നിലയില്‍ നിന്നും മലയാള സിനിമ ഒരുപാട് മുന്നോട്ട് സഞ്ചരിച്ചിരിയ്ക്കുന്നു. പ്രാധാന്യമുള്ള വേഷങ്ങള്‍ ഇപ്പോള്‍ നടിമാര്‍ക്കും ലഭിയ്ക്കുന്നുണ്ട്. മൂന്ന് നാല് സ്ത്രീ പക്ഷ ചിത്രങ്ങളും ഈ വര്‍ഷം ഇറങ്ങി.
തനിക്ക് ഇണങ്ങുന്ന വേഷങ്ങള്‍ കണ്ടെത്തുന്നതില്‍ മഞ്ജു വാര്യര്‍ ശ്രദ്ധിച്ചപ്പോള്‍ ചാലഞ്ചുള്ള കഥാപാത്രത്തെ തിരഞ്ഞെടുക്കാനാണ് പാര്‍വ്വതി ശ്രദ്ധിച്ചത്. രചന നാരായണന്‍ കുട്ടിയും ഹണി റോസുമൊക്കെ ലഭിച്ച വേഷങ്ങള്‍ മികവുറ്റതാക്കാന്‍ ശ്രമിച്ചു. ഈ വര്‍ഷം മിലി, ലൈല ഓ ലൈല എന്നീ രണ്ട് മലയാള സിനിമകളിലാണ് അമല പോള്‍ അഭിനയിച്ചത്. ലൈല ഓ ലൈല പരാജയമായിരുന്നെങ്കിലും മിലിയില്‍ താരത്തിന്റെ അഭിനയം പ്രശംസ അര്‍ഹിയ്ക്കുന്നു.സഹ നായിക വേഷങ്ങളില്‍ നിന്ന് മുന്നോട്ട് വരാന്‍ രചന നാരായണന്‍ കുട്ടിയും ഈ വര്‍ഷം ശ്രദ്ധിച്ചു.
ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലെ അഭിനയം ഉദാഹരണം. തിലോത്തമ എന്ന സ്ത്രീപക്ഷ ചിത്രത്തിലും രചന നായികയായെത്തി.പോയ വര്‍ഷം മലയാളത്തിന് പുതമുഖ നായകയായിരുന്നു നിക്കി ഗല്‍റാണി. എന്നാല്‍ ഈ വര്‍ഷം ലഭിച്ച വേഷങ്ങള്‍ തന്നാല്‍ കഴിയുന്ന വിധം മനോഹരമാക്കാന്‍ നിക്കിശ്രമിച്ചു. രുദ്ര സിംഹാസനം എന്ന ചിത്രത്തിലെ അഭിനയം പ്രശംസ അര്‍ഹിയ്ക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















