നടന്‍ ജയറാമിന് ഇന്ന് പിറന്നാള്‍

മലയാളത്തിന്റെ പ്രിയ നടന്‍ ജയറാമിന് ഇന്ന് അന്‍പതാം പിറന്നാള്‍. ഒരിക്കലും മറക്കാന്‍ പറ്റാത്ത പിറന്നാള്‍ ആഘോഷമായിരുന്നു ഇത്തവണ ജയറാം ആഘോഷിച്ചത്. ഗാനഗന്ധര്‍വന്‍ യേശുദാസ് ജയറാമിന് നല്‍കിയ ആ സമ്മാനം തന്നെയാണ് ജയറാമിനെ ഏറെ സന്തോഷത്തിലാക്കിയത്. 10 ലക്ഷം രൂപയുടെ ചെക്കാണ് പിറന്നാള്‍ സമ്മാനമായി യോശുദാസ് ജയറാമിന് നല്‍കിയത്. ഒരിക്കലും മറക്കാന്‍ പറ്റാത്ത പിറന്നാള്‍ തന്നെയായിരുന്നു ഇതെന്ന് ജയറാം പറഞ്ഞു.
യേശുദാസ് നല്‍കിയ സമ്മാനം തന്റെ അമ്പതാം പിറന്നാള്‍ ദിനത്തില്‍ നടന്ന അവാര്‍ഡ്ദാനം ഇരട്ടി മധുരമാണ് ജയറാമിന് സമ്മാനിച്ചത്. അവാര്‍ഡ്ദാനത്തിനുശേഷം ചടങ്ങില്‍ വച്ച് യേശുദാസ് തന്നെ പിറന്നാള്‍ കേക്ക് മുറിച്ച് ജയറാമിന് നല്‍കകയായിരുന്നു. പിറന്നാള്‍ ആഘോഷത്തില്‍ കേക്ക് മുറിക്കല്‍ മാത്രമല്ല മറിച്ച് മിമിക്രി കലാപരിപാടികളും ഉണ്ടായിരുന്നു.
പാട്ടിന്റെ ഇടവേളയില്‍ മിമിക്രി അവതരിപ്പിക്കുന്നത് നടന്‍ ജയറാം തന്നെ. ഒന്നാന്തരം കൈയടി വാങ്ങി മിമിക്രി കഴിഞ്ഞപ്പോള്‍ യേശുദാസ് തന്നെ വന്ന് ജയറാമിന്റെ കൈയിലൊരു പൊതി വച്ചു കൊടുത്തു. അതില്‍ 250 രൂപ. മിമിക്രിയുടെ പ്രതിഫലമാണെന്നും യോശുദാസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















