മോട്ടോര്‍ വാഹന വകുപ്പിന്റെ ഹ്രസ്വചിത്രത്തില്‍ ദുല്‍ഖര്‍

റോഡ് സുരക്ഷയുടെ സന്ദേശവുമായി ചോക്ലേറ്റ് നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍. മോട്ടോര്‍ വാഹന വകുപ്പിന് വേണ്ടി ചങ്ങനാശേരി സെന്റ് ജോസഫ് സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ഒരുക്കുന്ന ഹ്രസ്വചിത്രത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. മാറ്റത്തിന് സമയമായി നമുക്ക് കൈകോര്‍ക്കാം എന്നാണ് ചിത്രത്തിന്റെ പേര്. പ്രീമിയം ബൈക്കില്‍ ചെത്ത് സ്‌റ്റൈലില്‍ യുവതാരം.
അശ്രദ്ധമായി വാഹമോടിച്ച് അപകടമുണ്ടാക്കുന്നവര്‍ക്ക് സുരക്ഷിത റോഡ് യാത്രയുടെ ഉപദേശം നല്‍കുകയാണ് ദുല്‍ഖര്‍. അപകടകരമായ ്രൈഡവിംഗിനെക്കുറിച്ചും വീട്ടില്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നവരെക്കുറിച്ചും ദുല്‍ഖറിന്റെ കഥാപാത്രം ഓര്‍മിക്കുന്നു.
സിനിമയുടെ ഷൂട്ടിംഗ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. പബ്ലിക് റിലേഷന്‍സ് വകുപ്പുമായി സഹകരിച്ച് വിവിധ മാധ്യമങ്ങളിലൂടെ തീയേറ്ററുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പ്രദര്‍ശിപ്പിക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















