ട്രിവാന്‍ഡ്രം ലോഡ്ജിന് രണ്ടാം ഭാഗം വരുന്നു

അനൂപ് മേനോന്‍ വി.കെ പ്രകാശ് ടീമിന്റെ ട്രിവാന്‍ഡ്രം ലോഡ്ജിന് രണ്ടാം ഭാഗം വരുന്നു. അനൂപ് മേനോന്‍ വി.കെ പ്രകാശ് ടീ തന്നെയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നത്. അനൂപ് മേനോന്‍ ചിത്രത്തിന്റെ തിരക്കഥയുടെ പണിപ്പുരയിലാണ്. കഥയും കഥാപാത്രങ്ങളും ആദ്യ ചിത്രത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്നും 2016 ല്‍ ചിത്രകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ചിത്രത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജിന്റെ ഉടമയായി എത്തിയ അനൂപ് മേനോനും ചിത്രത്തിലുണ്ടാകും. എന്നാല്‍ ആദ്യ ഭാഗത്തിലെ എല്ലാ അഭിനേതാക്കളും ചിത്രത്തില്‍ ഉണ്ടാകില്ല. സിനിമയില്‍ ഒരു കഥാപാത്രം തന്നെയായ ട്രിവാന്‍ഡ്രം ലോഡ്ജും ചിത്രത്തില്‍ ഉണ്ടാകില്ല. പകരം മറ്റൊരു പേരിലുള്ള ലോഡ്ജിന്റെ പശ്ചാത്തലത്തിലാകും പുതിയ സിനിമ. എറണാകുളത്തിന് പുറത്താകും പുതിയ ചിത്രത്തിന്റെ പശ്ചാത്തലം.
2012ല്‍ റിലീസായ ട്രിവാന്‍ഡ്രം ലോഡ്ജ് വി കെ പ്രകാശ്അനൂപ് മേനോന്‍ ടീമിന്റെ ഏറ്റവും ജനപ്രീതി ആര്‍ജിച്ച ചിത്രമാണ്. ജയസൂര്യ, ഹണി റോസ്, അനൂപ് മേനോന്‍, ഭാവന, സൈജു കുറുപ്പ്, പി ബാലചന്ദ്രന്‍, നന്ദു തുടങ്ങിയവരാണ് ട്രിവാന്‍ഡ്രം ലോഡ്ജിലെ താരനിരയില്‍ ഉള്ളത്. ബ്യൂട്ടിഫുള്‍ ആണ് അനൂപ് മേനോന്‍ വി.കെ.പി കൂട്ട് കെട്ടിന്റെ മറെറരു വിജയ ചിത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















