ആ രഹസ്യം പുറത്തായി... ചാര്‍ലിയില്‍ ദുല്‍ഖറിനൊപ്പം മമ്മൂട്ടിയും ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

പ്രതീക്ഷിക്കാത്ത വാര്‍ത്തകളാണ് സിനിമാ ലോകം കേള്‍ക്കുന്നത്. ദുല്‍ഖറിന്റെ ചാര്‍ലി വിജയിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വിശ്വാസിക്കുന്നത്. എന്നാല്‍ മമ്മൂട്ടിയും കൂടി ആ ചിത്രത്തില്‍ ഉണ്ടെങ്കിലോ. മാര്‍ട്ടിന്‍ പ്രാകാട്ട് സംവിധാനം ചെയ്യുന്ന ചാര്‍ലിയില്‍ ദുല്‍ഖറിനൊപ്പം മമ്മൂട്ടിയും പ്രത്യക്ഷപ്പെടുന്നുവത്രേ.
ഡിസംബര്‍ 18ന് റിലീസ് ചെയ്യുന്ന ചാര്‍ലിയുടെ പല രഹസ്യങ്ങളും അണിയപ്രവര്‍ത്തകര്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. അതിനിടയിലാണ് ഇങ്ങനെ ഒരു വാര്‍ത്ത കേള്‍ക്കുന്നത്. എന്തായാലും ഈ വാര്‍ത്ത ശരിയാണെങ്കില്‍ ചാര്‍ലി വന്‍വിജയം തന്നെ നേടുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.
ഇപ്പോള്‍ ചാര്‍ലിയില്‍ ദുല്‍ഖറിനൊപ്പം മമ്മൂട്ടി എത്തുന്നത്, ചിത്രത്തിന്റെ പ്രൊമോഷനു വേണ്ടി അണിയറ പ്രവര്‍ത്തകര്‍ രഹസ്യമായി വച്ചതാണെന്നുമാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. പാര്‍വ്വതിയാണ് ചിത്രത്തിലെ നായിക. ഏതായാലും ഈ വാര്‍ത്ത പുറത്ത് വന്നതോടെ ദുല്‍ഖര്‍ ആരാധകരും മമ്മൂട്ടി ഫാന്‍സും വളരയെധികം പ്രതീക്ഷയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























