സിനിമ അവതാരകനായാല്‍ എന്താ കുഴപ്പം?

മലയാളത്തിന്റെ പ്രിയ ഹാസ്യനടന്‍ സുരാജ് വെഞ്ഞാറമൂടിന് ഇപ്പോള്‍ കൈനിറയെ സിനിമകളും കഥാപാത്രങ്ങളുമാണ്. സിനിമകള്‍ ഉണ്ടെങ്കിലും ടെലിവിഷന്‍ ഷോകളില്‍ അവതാരകനായാണ് സുരാജ് ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്നത്. എന്നാല്‍ സുരാജിനെ പെട്ടന്ന് അവതാരക വേഷത്തില്‍ കണ്ടപ്പോള്‍ പലരും ചോദിച്ച ഒരു ചോദ്യമുണ്ട്. പുതിയ ഓഫറുകള്‍ ഒന്നും വരാത്തതുക്കൊണ്ടാണോ അവതാരകനായി ടെലിവിഷന്‍ ഷോകളില്‍ തുടരുന്നത്?
പക്ഷേ ആ ചോദ്യത്തിന് സുരാജ് പറയുന്ന മറുപടി ഇങ്ങനെ. എല്ലാം എന്റെ ഇഷ്ടങ്ങളാണ്, ഒരു അവതാരകനായി എത്തുമ്പോഴാണ് പ്രേക്ഷകരുമായി കൂടുതല്‍ അടുത്ത് നില്‍ക്കുവാന്‍ കഴിയൂ. അതു പോലെ വ്യത്യസ്തമായ അനുഭവങ്ങളാണെല്ലോ അഭിനയത്തിനും ആവശ്യമെന്ന് സുരാജ് പറയുന്നു.
അവതാരകനാകുമ്പോള്‍ ഞാന്‍ ഞാനായിട്ടാണ്. ഒരിക്കലും മറ്റൊരാളെ അനുകരിക്കാറില്ലെന്നും സുരാജ് പറയുന്നു. താങ്കളുടെ അവതരണം കൊള്ളാട്ടോ, മറ്റുള്ളവരില്‍ നിന്ന് ഇങ്ങനെ കേള്‍ക്കുമ്പോള്‍ വല്ലാത്ത സന്തോഷം തോന്നാറുണ്ട്. അവാര്‍ഡിന് ശേഷം നായക വേഷങ്ങള്‍ വരുന്നുണ്ട്. എന്നാല്‍ തനിയ്ക്ക് നല്ലതെന്ന് തോന്നുന്ന വേഷങ്ങള്‍ മാത്രമേ സ്വീകരിക്കൂമെന്നും സുരാജ് പറഞ്ഞു.
മികച്ച ഹാസ്യ കഥാപാത്രത്തിന് അവാര്‍ഡ് ലഭിച്ചപ്പോഴാണ് താന്‍ ഏറെ സന്തോഷിച്ചത്. കാരണം നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തിയ്ക്കുള്ള അംഗീകാരമാണല്ലോ പുരസ്‌കാരം എന്ന് പറയുന്നതെന്നും സുരാജ് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
Https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























