ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായി... ഷാരൂഖിനെ നേരിട്ട് കണ്ടതിന്റെ സന്തോഷത്തില്‍ നടന്‍ നിവിന്‍ പോളി

സ്‌കൂള്‍ കാലം മുതല്‍ കണ്ട സ്വപ്‌നത്തെ തൊട്ടിരികില്‍ കണ്ടതിന്റെ വിസ്മയത്തിലായിരുന്നു മലയാളത്തിന്റെ യംഗ് സ്റ്റാര്‍, നിവിന്‍ പോളി. ആ സ്വപ്‌നം മറ്റാരുമായിരുന്നില്ല. സാക്ഷാല്‍ കിംഗ് ഖാന്‍ ആയിരുന്നു അത്. കഴിഞ്ഞ ദിവസം ദുബൈ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ ഷാരൂഖ് ഖാനൊപ്പം ആദരമേറ്റുവാങ്ങാനുള്ള ഭാഗ്യമുണ്ടായി നിവിന്. ഫിലിം ഫെയര്‍ മിഡില്‍ ഈസ്റ്റ് മാഗസിന്റെ അഞ്ചാം പിറന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് നിവിന്‍ ഷാരൂഖ് ഖാനെ കണ്ടുമുട്ടിയത്.
തന്റെ ആരാധന നിവിന്‍ നേരിട്ട് വെളിപ്പെടുത്തുകയും ചെയ്തു. \'ഷാരൂഖ്ജി, ഞാന്‍ താങ്കളുടെ കടുത്ത ആരാധകനാണ്. ഇപ്പോള്‍ ഇവിടെ താങ്കളുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ അനുഭവിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല. താങ്കളും കാജോളും വീണ്ടും സ്‌ക്രീനില്‍ ഒന്നിച്ചെത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ഞാന്‍\' നിവിന്‍ പറഞ്ഞിരുന്നു.
ആ വിസ്മയ നിമിഷങ്ങളുടെ രണ്ട് ചിത്രങ്ങളാണ് നിവിന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഇപ്പോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ക്കൊപ്പം ഒരു വരിയും കുറിച്ചിട്ടുണ്ട് നിവിന്‍. \'സ്‌കൂള്‍കാലം മുതലുള്ള എന്റെ സ്വപ്‌നം :):):) ഷാരൂഖ് ഖാന്‍.\' മഞ്ജു രമണനാണ് ഫോട്ടോഗ്രാഫര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























