ലാലേട്ടാ സന്തോഷമായി... പോളണ്ടുകാരന്‍ മോഹന്‍ലാലിനെ കണ്ടു

ചിരകാലാഭിലാഷം യാഥാര്‍ത്ഥ്യമയതിന്റെ നിറവില്‍ ബര്‍ത്തോഷ് ഷര്‍നോട്ട. നിറചിരിയോടെ തന്നെ കാണാന്‍ പോളണ്ടില്‍ നിന്നെത്തിയ ആരാധകന്റെ മുന്നില്‍ മോഹന്‍ലാല്‍ നിന്നു. അദ്ദേഹവുമായി സംസാരിച്ച ശേഷം ഫോട്ടോയ്ക്കും പോസ് ചെയ്തു. തിരുവനന്തപുരത്ത് വച്ചാണ് പോളണ്ട് സ്വദേശിയായ ബര്‍ത്തോഷിന് മോഹന്‍ലാലിനെ കാണാന്‍ കഴിഞ്ഞത്.
തന്റെ പ്രിയ താരത്തെ കാണാനായി ഒരാഴ്ച്ചയായി കൊച്ചിയിലെത്തിയ ബര്‍ത്തോഷ് കാത്തിരിക്കുകയായിരുന്നു. ലാല്‍ ബര്‍ത്തോഷിനെ കാണാനായി സമയം കണ്ടെത്തിയത് നാലാഞ്ചിര മാര്‍ ബസേലിയേസ് എഞ്ചിനിയറങ് കോളേജില്‍ അവയവദാന സൗഹൃദ ക്യാപസ് പ്രഖ്യാപനചടങ്ങില്‍ എത്തിയതിനിടെയാണ്. മുട്ടുകുത്തി നിന്നാണ് വീല്‍ച്ചെയറില്‍ എത്തിയ ആരാധകന് മുന്നില്‍ ലാല്‍ സംസാരിച്ചത്.
ജന്മനാ ശാരീരിക വളര്‍ച്ച ഇല്ലാത്തതിനാല്‍ തെക്ക് പടിഞ്ഞാറാന്‍ പോളണ്ടിലെ സ്വഡ്‌നിക്ക സ്വദേശിയായ ബര്‍ത്തോഷ് ഇലക്ട്ട്രിക് വീല്‍ച്ചെയറിലാണ് സഞ്ചാരം. ലാലിന് നേരത്തെ തന്നെ പോളണ്ടിലുള്ള ആരാധകന്റെ കാര്യം അറിയാമായിരുന്നു ബര്‍ത്തോഷ് കൊച്ചിയിലെത്തിയത് ലാല്‍ തെലുങ്ക് ചിത്രത്തില്‍ ജോയിന്‍ ചെയ്ത സമയമാണ്. ചെന്നൈ പ്രളയം കാരണം ചെന്നൈയില്‍ വച്ച് ലാലിനെ കാണാനുള്ള മോഹം നടന്നിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























