പാര്‍വ്വതിയുടെ ആത്മസമര്‍പ്പണത്തെ താന്‍ അഭിനന്ദിക്കുന്നുവെന്ന് തിരക്കഥാകൃത്ത് ഉണ്ണി

മലയാളികളുടെ പ്രിയ നടി പാര്‍വ്വതിയെ കുറിച്ച് തിരക്കഥാകൃത്ത് ഉണ്ണി പറയുന്നത് ഇങ്ങനെ. പാര്‍വ്വതിയ്ക്ക് തന്റെ ജോലിയോടുള്ള സമീപനത്തെ താന്‍ അഭിനന്ദിക്കുന്നുവെന്ന് തിരക്കാഥാകൃത്ത് ഉണ്ണി. ലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് പാര്‍വ്വതിയെന്നും അദ്ദേഹം പറഞ്ഞു.
ബാംഗ്ലൂര്‍ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍ എന്നീ ചിത്രങ്ങളിലൂടെ പാര്‍വ്വതി ഏറെ ശ്രദ്ധ നേടി. ഒട്ട് ഓഫ് സിലബസിലോ, നോട്ട് ബുക്കിലോ, വിനോദയാത്രയിലോ കണ്ട പാര്‍വ്വതിയല്ല ഇന്ന്. മലയാളത്തില്‍ അഭിനയിക്കാന്‍ അറിയാവുന്ന ചുരുക്കം ചില നടിമാരുടെ പട്ടികയിലാണ് ഇപ്പോള്‍ പാര്‍വ്വതി.
ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം ദുല്‍ഖര്‍ സല്‍മാനും പാര്‍വ്വതിയും ഒന്നിക്കുന്ന ചിത്രമാണ് ചാര്‍ലി. ബിഗ് ബി, മുന്നറിയിപ്പ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഉണ്ണി ആറാണ് ഈ ചിത്രത്തിന്റെയും തിരക്കഥാകൃത്ത്. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി പാര്‍വ്വതിയെ കുറിച്ച് സംസാരിക്കുകയുണ്ടായി.
പാര്‍വതിയുടെ ടെസ്സ എന്ന കഥാപാത്രമായി ആരെ കാസ്റ്റ് ചെയ്യണമെന്ന ആലോചനയില്‍ ഏറ്റവും കൂടുതല്‍ പേര്‍ സജസ്റ്റ് ചെയ്യപ്പെട്ട പേര് പാര്‍വതിയുടേതായിരുന്നു എന്ന് ഉണ്ണി ആര്‍ പറഞ്ഞു. ഇത്രയധികം ആത്മസമര്‍പ്പണമുള്ള അഭിനേത്രിയെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല എന്നാണ് ഉണ്ണി ആര്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























