അസഹിഷ്ണുതയെ ആട്ടിയോടിക്കാന്‍ നൃത്തച്ചുവടുകളുമായി റിമ

വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ കൊച്ചിയില്‍ നടക്കുന്ന മനുഷ്യസംഗമത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് നടി റിമ കല്ലിങ്കല്‍. സമരനൃത്തത്തില്‍ എല്ലാവരും പങ്കളികളാകണമെന്നും നൃത്തമറിയാത്തവര്‍ക്കും വീഡിയോയിലൂടെ പഠിക്കാമെന്നും യുട്യൂബിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെ റിമ പറയുന്നു.
വര്‍ഗ്ഗിയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ മനുഷ്യ സംഗമം ഈ മാസം 19,20 തിയതികളിലാണ് കൊച്ചിയില്‍ സംഘടിപ്പിക്കുന്നത്. നാല്‍പ്പതോളം സംഘടനകള്‍ ചോര്‍ന്നാണ് പീപ്പിള്‍ എഗൈന്‍സ്റ്റ് ഫാസിസം സംഘടിപ്പിക്കുന്നത്. റിമയുടെ ഫേസ് ബുക്ക് പേജിലാണ് പരിപാടിയുടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
19ന് വൈകിട്ട് കൊച്ചി രാജേന്ദ്ര മൈതാനത്തു നിന്നും ആരംഭിക്കുന്ന ഫ്രീഡം വോക്കോടെ പരിപാടിക്ക് തുടക്കമാകും. 20ന് ടൗണ്‍ ഹാളിലാണ് പരിപാടി നടക്കുന്നത്. നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























