ഇത്തവണയും ഞാന്‍ രക്ഷപെട്ടു; ഇന്നസെന്റ്

കൂട്ടാകരനെ ഇത്തവണയും പറഞ്ഞയച്ചെന്ന് ഇന്നസെന്റ്. ക്യാന്‍സറിനെ തോല്‍പിച്ച് വീണ്ടും ഇന്നസെന്റ് സിനിമയിലും രാഷ്ട്രീയത്തിലും സജീവമാകാന്‍ ഒരുങ്ങുന്നു. രണ്ടാമതും തന്നെ ബാധിച്ച കാന്‍സര്‍ രോഗം ഭേദമായതിന്റെ സന്തോഷം പങ്കുവച്ചത് ഫേസ്ബുക്കിലൂടെ ആയിരുന്നു. രണ്ട് ദിവസം മുന്‍പ് നടത്തിയ സ്‌കാനിംഗില്‍ രോഗം പൂര്‍ണമായി മാറി എന്നാണ് ന്യൂഡല്‍ഹി എയിംസിലെ ഡോ: ലളിത് കുമാറും ഡോ: ഗംഗാധരനും പറഞ്ഞതെന്നും ഇന്നസെന്റ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇന്നസെന്റിന്റെ മകന്‍ സോണറ്റ് ഫേസ്ബുക്കിലൂടെ ഇന്നലെത്തന്നെ വിവരം അറിയിച്ചിരുന്നു. ഇന്നസെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രിയമുളളവരെ, എന്റെ സുഹൃത്തായ ക്യാന്‍സര്‍ രണ്ടാമതും വന്നു എന്ന വിവരം ഞാന്‍ നിങ്ങളെ അറിയിച്ചിരുന്നുവല്ലോ. രണ്ടു ദിവസം മുന്‍പ് നടത്തിയ സ്‌കാനിങ്ങില്‍ എന്റെ രോഗം പൂര്‍ണമായി മാറി എന്ന് ഡോക്ടര്‍ ലളിത്കുമാര്‍, ഡോ. ഗംഗാധരന്‍ എന്നിവര്‍ അറിയിച്ചു.ഇനിയുളള കാലം പഴയതുപോലെ ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഒരായിരം നന്ദി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























