ഞാനും അനിയനും തമ്മില്‍ പ്രേമിക്കുന്ന ചിത്രമല്ല വാക്ക്: പാര്‍വ്വതി

മധുരനാരങ്ങ എന്ന ചിത്രത്തിലൂടെയാണ് രതീഷിന്റെ മകള്‍ പാര്‍വ്വതി രതീഷ് വെള്ളിത്തിരയിലെത്തിയത്. ഫയര്‍മാന്‍, അച്ചാദിന്‍ എന്നീ ചിത്രങ്ങളിലൂടെ അനുജന്‍ പദ്മരാജ് രതീഷും വെള്ളിത്തിരയില്‍ എത്തിയിരുന്നു. ഇപ്പോള്‍ മറ്റൊരു സഹോദരനായ പ്രണവും വെള്ളിത്തിരയില്‍ എത്തുന്നു. അതും പാര്‍വ്വതിയ്‌ക്കൊപ്പം.
സിനിമാ ചരിത്രത്തില്‍ ആദ്യമായി സഹോദരിസഹോദരങ്ങള്‍ നായിക നായകന്മാരായി എത്തുന്നു എന്ന് കേട്ടതോടെ ഇരുവരും തമ്മില്‍ റൊമാന്‍സ് അഭിനയിക്കുകയാണെന്ന് പലരും തെറ്റിദ്ധരിച്ചു. വാര്‍ത്ത പുറത്തുവന്നതോടെ പാര്‍വ്വതിയ്ക്ക് നിര്‍ത്താതെ ഫോണ്‍ കോളുകളും. ഇപ്പോള്‍ കഥയിലെ സത്യവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി.
സുജിത്ത് സംവിധാനം ചെയ്യുന്ന വാക്ക് എന്ന പുതിയ ചിത്രത്തിലാണ് പാര്‍വ്വതിയും പ്രണവും ഒരുമിച്ചഭിനയിക്കുന്നത്. വാര്‍ത്ത കേട്ടതോടെ ഇരുവരും ജോഡി ചേര്‍ന്ന് അഭിനയിക്കുകയാണെന്ന് പലരും തെറ്റിദ്ധരിച്ചു.വാര്‍ത്ത വന്നതോടെ തനിക്ക് ഒരുപാട് ഫോണ്‍കോളുകള്‍ വന്നു എന്ന് പാര്‍വ്വതി പറയുന്നു. അനിയന്റെ നായികയായി അഭിനയിക്കാന്‍ പോകുകയാണോ എന്ന് ചോദിച്ചാണ് ഫോണ്‍കോള്‍.എന്നാല്‍ ഇല്ല, ഞാനും അനിയനും തമ്മില്‍ പ്രേമിക്കുന്ന ചിത്രമല്ല വാക്ക് എന്ന് പാര്‍വ്വതി വ്യക്തമാക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























