തിയേറ്റര്‍ സമരം അവസാനിപ്പിച്ചു, മലയാള സിനിമ വീണ്ടും സജീവമാകുന്നു

തിയേറ്റര്‍ ഉടമകളുടെ സമരം അവസാനിപ്പിച്ചു. അഞ്ച് രൂപ സെസ് പിരിക്കാനാണ് പുതിയ തീരുമാനം. അഞ്ച് രൂപയില്‍ 2 രൂപ നിര്‍മ്മാതാക്കള്‍ക്കും 1.50 തീയേറ്റര്‍ ഉടമകള്‍ക്കും ഒരു രൂപ ക്ഷേമധിയിലേക്കും നല്‍കാന്‍ തീരുമാനമായി. ചലച്ചിത്ര അക്കാദമി എന്നിവയ്ക്ക് 25 പൈസ വീതം നല്‍കാനുമാണ് തീരുമാനം. നേരത്തെ മൂന്ന് രൂപ സെസ് പിരിച്ചതില്‍ നിന്ന് നിര്‍മ്മാതാക്കള്‍ക്കും തീയേറ്ററുടമകള്‍ക്കും നല്‍കാനുള്ള തുക കൃത്യമായി ലഭിച്ചില്ലെന്ന് ചൂണ്ടി കാണിച്ചാണ് എ ക്ലാസ് തിയേറ്റര്‍ ഉടമകള്‍ തിങ്കളാഴ്ച മുതല്‍ സമരം പ്രഖ്യാപിച്ചത്.സമരം ക്രിസ്തുമസ് റിലീസുകളെ ബാധിച്ചതോടെയാണ് സമരം ഒത്ത് തീര്‍ക്കാന്‍ ധാരണയായത്. വെള്ളിയാഴ്ച തീയേറ്ററുകളിലേക്ക് എത്തേണ്ട ചാര്‍ലിയുടെ റിലീസ് 24ലേക്ക് നീട്ടിയിരുന്നു. മലയാള സിനിമയുടെ ഏറ്റവും മികച്ച വര്‍ഷങ്ങളില്‍ ഒന്നായാണ് 2015നെ വിലയിരുത്തുന്നത്. തിയേറ്റര്‍ ഉടമകളുടെ സമരം അവസാനിപ്പിച്ചതോടെ ആശ്വാസമാകുന്നത് പുതിയ റിലീസിനായി കാത്ത് കിടക്കുന്ന സിനിമകള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























