ഭാവന പരാതി തന്നാല്‍ അന്വേഷിക്കുമെന്ന് ഇടവേള ബാബു

തന്റെ അവസരങ്ങള്‍ മലയാളത്തിലെ ഒരു നടന്‍ ഇടപെട്ട് കുറയ്ക്കുന്നുവെന്ന് ഒരു പ്രമുഖ പത്രത്തിലൂടെ ആരോപണം ഉന്നയിച്ച നടി ഭാവന പരാതി തന്നാല്‍ അന്വേഷിക്കുമെന്ന് നടനും അമ്മയുടെ സെക്രട്ടറിയുമായ ഇടവേള ബാബു. ഭാവനയുടെ ആരോപണം ശ്രദ്ധയില്‍ പെട്ടിട്ടില്ല. അങ്ങനെ ഒന്നിനെ കുറിച്ച് ഇതുവരെ കേട്ടില്ല. അങ്ങനെയുണ്ടെങ്കില്‍ അമ്മ അത് അന്വേഷിക്കുമെന്നും ഇടവേള ബാബു മലയളി വാര്‍ത്തയോട് പറഞ്ഞു.
ഡക്കാന്‍ക്രോണിക്കല്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യം പറഞ്ഞത്. തന്റെ അടുത്ത സുഹൃത്തായ ഒരാളെ സഹായിച്ചതിന്റെ പേരില്‍ തനിക്ക് മലയാള സിനിമയില്‍ അവസരം ഇല്ലാതായിയെന്നാണ് ഭാവന ആരോപിച്ചത്. അത് വെറുമൊരു ഗോസിപ്പല്ല, ഒരു സത്യമാണ്. തന്റെ ഒരു പെണ്‍ സുഹൃത്ത് ഒരു സഹായം അഭ്യര്‍ത്ഥിച്ചു. അവരുടെ കുടുംബ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അതില്‍ താന്‍ സഹായിക്കണമെന്നുമായിരുന്നു അഭ്യര്‍ത്ഥന. ഒന്നു ചിന്തിച്ചപ്പോള്‍ തന്റെ ജീവിതത്തിലും ഈ സാഹചര്യങ്ങള്‍ ഉണ്ടയേക്കാം. അതിനാല്‍ താന്‍ അവരെ സഹായിച്ചെന്നാണ് ഭാവന ഡക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഭാവന കൊളുത്തി വിട്ട വിവാദം സിനിമാ ലോകത്ത് ചൂടേറിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























