പ്രേമം താടിയോടെന്ന് നടന്‍ ദുല്‍ഖര്‍

പ്രേമത്തിന് ശേഷം കേരളത്തിലെങ്ങും ഇപ്പോള്‍ ചാര്‍ലി തംരഗമാണ്. കട്ട താടിയും വെള്ള കുര്‍ത്തയും ധരിച്ച് കേരളത്തിലെ യുവത്വങ്ങള്‍ ശരിയ്ക്കും ചാര്‍ലി ലുക്ക് ആസ്വദിക്കുന്നുണ്ട്. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം, വിദേശത്ത് പോകുമ്പോള്‍ താടി വച്ച് പോകുന്നത് അത്ര നല്ലതല്ല, താടിയില്ലാതെ പോകുന്നതാണ് നല്ലത്.
ഇത് മാറ്റാരും പറഞ്ഞതല്ല. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ഇക്കാര്യം പറയുന്നത്. ദുല്‍ഖറിന് ഇപ്പോള്‍ താടിയോട് പ്രേമം തന്നെ. ചാര്‍ലിയ്ക്ക് വേണ്ടി വച്ച താടി വടിയ്ക്കാന്‍ ദുല്‍ഖറിന് തോന്നുന്നില്ലത്രേ. പക്ഷേ അടുത്തിടെ കുടുംബത്തോടൊപ്പം വിദേശത്ത് പോയപ്പോള്‍ താടിക്കൊണ്ട് ഒരു പണികിട്ടി.
താടി മാത്രമല്ല ജുപ്പയും ലുക്കും ഇപ്പോള്‍ കൗമാരക്കാര്‍ക്ക് ട്രെന്റായിരിക്കുകയാണ്. സിനിമ റിലീസാകുന്നതിന് മുമ്പേ ചിത്രത്തിലെ ദുല്‍ഖര്‍ സല്‍മാന്‍ ഗെറ്റപ്പമായി ഇറങ്ങിയിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍.
വെള്ള കുര്‍ത്തയും കാപ്പിപ്പൊടി നിറത്തിലുള്ള മുണ്ടും ധരിച്ച് നില്‍ക്കുന്ന ദുല്‍ഖറിന്റെ അതേ വേഷത്തിലുള്ള ഒരു കൂട്ടം യുവാക്കളുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഇതൊരു തുടക്കം മാത്രമാണ്, ചിത്രം റിലീസായാല്‍ എന്താകും പുകില്‍ എന്ന് പറയാന്‍ കഴിയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























