സംവിധായകന്‍ ശ്രീജിത്ത് പലേരിയെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

സിനിമാ-സീരിയല്‍ സംവിധായകനും സംസ്ഥാന അവാര്‍ഡു ജേതാവുമായ ശ്രീജിത്ത് പലേരിയെ പോലീസ് ക്രൂരമായി മര്‍ദിച്ചു എന്ന് പരാതി. കഴിഞ്ഞ ദിവസം പയ്യന്നൂര്‍ പോലീസാണ് ശ്രീജിത്ത് പലേരിയെ മര്‍ദിച്ചതായി പറയുന്നത്. ശ്രീജിത്ത് പലേരിയെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം പയ്യന്നൂര്‍ ബൈപ്പാസ് റോഡിലായിരുന്നു സംഭവം നടന്നത്. ശ്രീജിത്ത് പലേരിയുടെ സുഹൃത്ത് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ വയലിലേക്കു തെന്നിയിറങ്ങിയിരുന്നു. കാര്‍ ഉയര്‍ത്താനായി ക്രെയിനുമായി വന്ന തന്നെ പയ്യന്നൂര്‍ എസ്‌ഐ അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നെന്നു ശ്രീജിത്ത് പലേരി നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് സ്‌റ്റേഷനിലേക്ക് വരാന്‍ എസ്‌ഐ ആവശ്യപ്പെട്ടപ്പോള്‍ കാര്‍ റോഡില്‍ കയറ്റിയ ശേഷം വരാം ശ്രീജിത്ത് പലേരി മറുപടിയും നല്‍കി. ഇതില്‍ വൈരാഗ്യം തോന്നിയ എസ് ഐ തന്നെയും കൂടെയുണ്ടായിരുന്ന തന്റെ സഹോദരനെയും റോഡില്‍ വച്ചു തന്നെ മര്‍ദിച്ചെന്ന് ശ്രീജിത്ത് പറഞ്ഞു. തുടര്‍ന്ന് സ്‌റ്റേഷനില്‍ വച്ചും മര്‍ദിച്ചതായി പറയുന്നു. തനിക്കും സഹോദരനും നേരെയുണ്ടായ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ ആഭ്യന്തരവകുപ്പിനും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ടെന്നും ശ്രീജിത്ത് പലേരി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























