കുടുംബത്തെ കുറിച്ച് ചിന്തിക്കാത്ത നടിമാരാണ് വിവാഹമോചനം നേടുന്നതെന്ന് ആനി

കുടുംബത്തേക്കാള്‍ വലുതല്ല മറ്റൊന്നും എന്നു ചിന്തിച്ചാല്‍ ഒരു കുഴപ്പവുമുണ്ടാകില്ലെന്ന് നടി ആനി. ഒരു പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആനി മനസ് തുറന്നത്. ഒറ്റയ്ക്കാണെങ്കില്‍ നമ്മള്‍ നമ്മളെ കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതി. പക്ഷേ കുടുംബമൊക്കെ ആയികഴിഞ്ഞാല്‍ ഭര്‍ത്താവ് മക്കള്‍ അവരുടെ മനസറിഞ്ഞ് വേണം നമ്മള്‍ ജീവിക്കാന്‍. എന്റേത് മാത്രമെന്നു പറയുന്ന ഒരു ലോകം വിവാഹത്തോടെ താനുപേക്ഷിച്ചെന്നും ആനി പറഞ്ഞു. ഇപ്പോള്‍ തന്റെ ലോകം ഭര്‍ത്താവും മക്കളും ചേര്‍ന്നതാണ്. ഇത് മറന്ന് എപ്പോള്‍ നമ്മള്‍ നമ്മളെ കുറിച്ച് മാത്രം ചിന്തിക്കുന്നുവോ അപ്പോഴാണ് കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്നാണ് ആനിയുടെ അഭിപ്രായം.
എന്നാല്‍ താനിനി സിനിമയിലേക്കില്ല. കുടുംബവും സിനിമയും ഒരുമിച്ചുകൊണ്ടുപോകാന്‍ പറ്റില്ലെന്ന തോന്നിയതുകൊണ്ടാണ് താന്‍ സിനിമ ഉപേക്ഷിച്ചത്. ഷാജിയേട്ടന്‍ എന്നെ സിനിമയില്‍ തുടരാന്‍ നിര്‍ബന്ധിച്ചു.പക്ഷേ എനിക്ക് താല്‍പര്യമില്ലായിരുന്നു. അഭിനയത്തിലോട്ട് തിരിച്ചുവന്നാല്‍ നമ്മുടെ ശ്രദ്ധ മുഴുവന്‍ അതിലേക്ക് മാറും. കുടുംബം രണ്ടാമതാകും. അത് തന്നെ സംബന്ധിച്ച് ഓര്‍ക്കാന്‍ പോലും പറ്റാത്ത കാര്യമാണെന്നും ആനി പറഞ്ഞു.ഷാജിയേട്ടനും മക്കളും ഞാനുമുള്‍പ്പെട്ട ആലോകത്ത് കഴിയുന്നതിനേക്കാള്‍ സന്തോഷം മറ്റൊന്നുമില്ലെന്നും ആനി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























