വിമര്‍ശകരുടെ വായടപ്പിക്കാന്‍ പേളി, പേര്‍ളിയുടെ ആ ഗാനം ഹിറ്റ്

ടെലിവിഷന്‍ അവതാരക പേളി മാണിയുടെ തെലുങ്ക് ഗാനം സൂപ്പര്‍ഹിറ്റ്. കല്ല്യാണ വൈബോഗമേ എന്ന തെലുങ്ക് ഗാനമാണ് പേളി പാടി പുറത്തിറങ്ങിയിരിക്കുന്നത്. പേളിമാണിയും രാഹുല്‍ നമ്പ്യാരും ചേര്‍ന്ന് പാടിയ പാട്ട് ഒരു തട്ടുപൊളിപ്പന്‍ നമ്പരാണ്.
പോളി തന്നെയാണ് തന്റെ തെലുങ്ക് ഗാനം പുറത്തിറങ്ങിയ വിവരം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ചിത്രത്തില്‍ പേളി അഭിനയിച്ചിട്ടുമുണ്ട്. പല്‍ പല്‍ എന്നു തുടങ്ങുന്ന ഗാനമാണ് പേളി പാടിയിരിക്കുന്നത്.
ജി.പിയുമായി ചേര്‍ന്ന് പേളി പുറത്തിറക്കിയ തേങ്ങാകൊല മാങ്ങാതൊലി എന്ന ആല്‍ബത്തിലാണ് പേളി മാണി മുമ്പ് പാടിയത്.
ചാനലിന് വേണ്ടി പാടിയ ഈ ഗാനത്തിന്റെ പേരില്‍ പേളിയും ജി.പിയും ഏറെ വിമര്‍ശനം കേള്‍ക്കേണ്ടിയും വന്നു. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന കിടിലം പാട്ടുമായാണ് പേളി വീണ്ടും വന്നിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























