Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

നടി കനകയെ തകർത്തത് അമ്മയുടെ മരണം ..ഓജോബോര്‍ഡ് ഉപയോഗിച്ച് അമ്മയുടെ ആത്മാവിനെ വിളിച്ചുവരുത്താന്‍ ശ്രമിച്ചു ;അമ്മയുടെ ആത്മാവുമായി സംസാരിക്കാൻ കൊതിച്ചു ....കനകയുടെ ജീവിതത്തിൽ സംഭവിച്ചത്

28 FEBRUARY 2024 06:13 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയില്‍ സ്ഥാനം പിടിക്കാന്‍ കനകയ്ക്കായി. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ തീയേറ്ററില്‍ പ്രദര്‍ശനം നടത്തിയ സിനിമ ആയിരുന്ന ഗോഡ് ഫാദറില്‍ നായികയായി എത്തിയ കനക, സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനും മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം നായികയായി തിളങ്ങി നില്‍ക്കവെ ആയിരുന്നു  അപ്രതീക്ഷിത പിന്‍വാങ്ങല്‍.

ഇന്നും കനകയുടെ ജീവിതം വാര്‍ത്തകളില്‍ നിറയാറുണ്ട്. പ്രേക്ഷകര്‍ക്ക് നടിയുടെ വിശേഷങ്ങളറിയാന്‍ ഇപ്പോഴും ഏറെ ഇഷ്ടമാണ്. കനകയുടെ ഇപ്പോഴത്ത ജീവിതം തികച്ചും ദുരൂഹമാണ്. അമ്മയായിരുന്നു കനകയ്ക്ക് എല്ലാം. അമ്മയുടെ മരണശേഷം തന്നിലേക്ക് തന്നെ ഉള്‍വലിഞ്ഞ കനക ആഴ്‌വാര്‍പേട്ടിലെ വീട്ടില്‍ ഒതുങ്ങിക്കൂടി. ഒരാളുമായും കനകയ്ക്ക് യാതൊരു അടുപ്പവും ഉണ്ടായിരുന്നില്ല. കനക എല്ലാവരില്‍ നിന്നും അകലം പാലിച്ചതുകൊണ്ട് തന്നെ നടിക്ക് മാനസിക രോഗമാണെന്നത് മുതല്‍ മയക്കുമരുന്നിന്റെ സ്വാധീനത്തിലാണ് അവരെന്ന് വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 



എന്നാല്‍ അമ്മയുടെ വേര്‍പാടോടു കൂടി കനകയുടെ ജീവിതം സഞ്ചരിച്ചത് ദുരൂഹമായ മറ്റൊരു വഴിയിലൂടെയായിരുന്നു. വളരെ കുറച്ച് കാലം മാത്രമേ കരിയറില്‍ ശോഭക്കുവാന്‍ സാധിച്ചിരുന്നുള്ളൂ എങ്കിലും ജീവിതം കാലം മുഴുവന്‍ കഴിയാനുള്ളത് കനക സമ്പാദിച്ചിരുന്നു. ദേവിക സമ്പാദിച്ചത് വേറെയും. അമ്മയുടെ വേര്‍പാടിന്റെ തീരാദുഃവും പേറിയായിരുന്നു കനകയുടെ ജീവിതം. അമ്മയെ ഏറെ ഇഷ്ടപ്പെട്ടിരുന്ന, അമ്മയായിരുന്നു ലോകമെന്ന് കരുതി ജീവിച്ചിരുന്ന കനകയ്ക്ക് അമ്മയുടെ മരണം ഉള്‍ക്കൊള്ളാനേ സാധിച്ചിരുന്നില്ല. തന്റെ അമ്മയുടെ ആത്മാവിനോട് സംവിദിക്കാമെന്ന കപട വാഗ്ദാനത്തില്‍ മയങ്ങി കനകയ്ക്ക് നഷ്ടമായത് ഭീമന്‍ തുകയായിരുന്നു.

പിന്നീട് ഓജോബോര്‍ഡ് ഉപയോഗിച്ച് അമ്മയുടെ ആത്മാവിനെ വിളിച്ചുവരുത്താന്‍ കനക ശ്രമിച്ചിരുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനായി ചില്ലറക്കാശൊന്നുമല്ല കനക പൊടിപൊടിച്ചത്. കനക കരുതിയിരുന്നതു പോലെയൊന്നും സാധിക്കാതെ വന്നതോടെ കനക മാനസികമായി തളര്‍ന്നു. അമ്മയോട് സംസാരിക്കാനും കഴിഞ്ഞില്ല കയ്യിലെ കാശും നഷ്ടപ്പെട്ട കനക മറ്റുള്ളവരെ വെറുക്കാനും അവരുമായി ഇടപഴകുന്നതെയും വന്നു. ജീവിച്ചിരുന്നപ്പോള്‍ കനകയ്ക്ക് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് അമ്മയായിരുന്നു, എന്തിനേറെ പലപ്പോഴു കനകയ്ക്ക് വേണ്ടി സംസാരിച്ചിരുന്നത് ദേവിക തന്നെയായിരുന്നു.

അതിനാല്‍ തന്നെ കപടത നിറഞ്ഞ ഈ ലോകത്ത് കാപട്യം നിറഞ്ഞ മനുഷ്യരുമായി ഇടപഴകി ജീവിക്കാന്‍ കനകയ്ക്ക് സാധിച്ചിരുന്നില്ല. പതിയെ എല്ലാവരില്‍ നിന്നും വിട്ട് മാറി ഏകാന്തവാസം നയിക്കാന്‍ തുടങ്ങി. 1992 ല്‍ പുറത്തിറങ്ങിയ ഏഴരപൊന്നാനയില്‍ അശ്വതിയെന്ന മാനസിക രോഗിയുടെ വേഷത്തിലായിരുന്നു കനക എത്തിയിരുന്നത്. ആ സിനിമയിലെ സീനുകള്‍ അതേപടി ജീവിതത്തില്‍ ആവര്‍ത്തിക്കുമെന്ന് നടി സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല. കനക ഇപ്പോള്‍ എല്ലാം അതിജീവിക്കാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്.

 



അടുത്തിടെ നടിയുടെ വീടിന് തീ പിടിച്ചത് വാര്‍ത്തയായിരുന്നു. ആ ബംഗ്ലാവ് കണ്ടാല്‍ പ്രേത ഭവനം പോലെയുണ്ടെന്നാണ് അന്ന് പലരും അഭിപ്രായപ്പെട്ടത്. അത്രയും ശോഷിച്ച നിലയിലായിരുന്നു അത്. ഫയര്‍ഫോഴ്‌സിനെ പോലും അകത്ത് കയറ്റാന്‍ കനക മടി കാണിച്ചിരുന്നു. പിന്നീട് ഒരുപാട് നേരം ഉദ്യോഗസ്ഥര്‍ സംസാരിച്ചതിനു ശേഷമാണ് കനക വാതില്‍ തുറന്നത് തന്നെ. വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ടപ്പോള്‍ ആണ് അയല്‍വാസികള്‍ ഫയര്‍ ഫോസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് മൈല പുരിയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് സ്ഥലത്ത് എത്തി.

എന്നാല്‍ രക്ഷിക്കാന്‍ എത്തിയവരെ ആദ്യം നടി വീട്ടിലേയ്ക് കയറ്റിയിരുന്നില്ല. ഫയര്‍ ഫോഴ്‌സ് സങ്കത്തോടും പൊലീസിനോടും കനക വളരെ മോശം ആയും രൂക്ഷമായും ആണ് നടി പ്രതികരിച്ചത്. എന്നാല്‍ അയല്‍വാസികള്‍ അവരുടെ മാനസിക നില തെറ്റിയ അവസ്ഥയില്‍ ആണെന്നും നാട്ടുകരെയും അങ്ങോട്ട് അടുപ്പിക്കറില്ല എന്നും ഉദ്യോഗസ്ഥരോട് വ്യക്തമാക്കുക ആയിരുന്നു.

 



തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ കനയോട് കൂടുതല്‍ സൗമ്യമായി ഇടപെട്ട് വീടിന്റെ അകത്തേയ്ക്ക് കയറുകയും തീ അണക്കുകയും ചെയ്തത്. എന്നാല്‍ അപ്പോഴെല്ലാം കനക പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ സംസാരിക്കുകയും മുറ്റത്തു കൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുക ആയിരുന്നു എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. നിരവധി വസ്ത്രങ്ങളും സാധനങ്ങളും കത്തി നശിച്ചിരുന്നു. ഇതിനെ കുറിച്ചു അന്വേഷിച്ചപ്പോള്‍ പൂജ മുറിയില്‍ വിളക്ക് കൊളുത്തുന്നതിനിടെ തീ പൊരി ആളി കത്തുകയും വീടിനു അകത്ത് തീ പടരുക ആയിരുന്നുവെന്നുമാണ് പറഞ്ഞിരുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (2 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (2 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (3 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (5 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (7 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (8 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends