Widgets Magazine
13
Jan / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഞ്ജു വാര്യർ കോസ്മെറ്റിക് സർജറികളൊന്നും ചെയ്തിട്ടില്ല! ഇത് കഷ്ടപ്പെട്ട് വന്ന മാറ്റം- ഡോ. ഫാത്തിമ നിലുഫർ ഷെരിഫ്


നെയ്യാറ്റിൻകരയിലെ ദുരൂഹ സമാധി തൽക്കാലം തുറക്കേണ്ടെന്ന് തീരുമാനം; കുടുംബത്തിന്റെ ഭാഗം കേൾക്കുമെന്ന് സബ് കലക്ടർ...


ദുരൂഹ സമാധി തുറക്കാൻ ഉത്തരവിട്ട് കളക്ടർ; സമാധി തുറക്കാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് ഗോപൻസ്വാമിയുടെ മകൻ...


വിറയലും അവശതകളും എല്ലാം മാറി! നിങ്ങൾ വിചാരിച്ചതല്ല സത്യം! മാധ്യമങ്ങൾക്ക് മുൻപിൽ വിശാൽ


പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചു... ഇന്ന് രാവിലെ സ്പീക്കര്‍ എഎന്‍ ഷംസീറിനെ നേരില്‍ കണ്ടാണ് അന്‍വര്‍ രാജിക്കത്ത് കൈമാറിയത്

ആരാണ് ബെസ്റ്റി?, കോമഡി ത്രില്ലറായി ഉടൻ തിയേറ്ററുകളിലേയ്ക്ക്!!

06 JANUARY 2025 05:03 PM IST
മലയാളി വാര്‍ത്ത

ആധുനിക കാലത്ത്, സൗഹൃദ കൂട്ടായ്മയിലും, സോഷ്യൽ മീഡിയായിലും ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന ഒരു പ്രയോഗമാണ് ബസ്റ്റി. ആരാണ് ബസ്റ്റി എന്നു ചോദിക്കുമ്പോൾ ഉത്തരങ്ങൾ പലതാണ്. ഇപ്പോൾ ബസ്റ്റി എന്ന പേരിൽ ഒരു സിനിമ എത്തുമ്പോൾ ആകാംഷയും ഏറെയാണ്. ഷാനു സമദ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാള സിനിമയിൽ അഭിമാനിക്കാനാവുംവിധത്തിലുള്ള നിരവധി ചിത്രങ്ങൾ നിർമ്മിച്ചിച്ചു പോരുന്ന ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസറാണ് നിർമ്മിക്കുന്നത്.

സൗഹൃദത്തിനും, കുടുംബത്തിനും ഏറെ പ്രാധാന്യം നൽകുന്ന ഒരു കോമഡി ത്രില്ലറാണ് ഈ ചിത്രം. പുതിയ തലമുറക്കാരേയും, കുടുംബങ്ങളേയും ഒരുപോലെ ആകർഷിക്കാൻ കഴിയുംവിധത്തലുള്ളക്ലീൻ എൻ്റെർടൈനറായി ട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. കൺവിൻസിങ് സ്റ്റാറായി പുതിയ താരപരിവേഷം ലഭിച്ച സുരേഷ് കൃഷ്ണ, അബു സലിം എന്നിവർ ശക്തമായ കഥാപാത്രങ്ങളെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നുവെന്നും പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിക്കുന്നു.

യുവനിരയിലെ അപ്ക മിംഗ്, താരങ്ങളായ അഷ്ക്കർ സൗദാൻ, ഷഹീൻ സിദ്ദിഖ്, സാക്ഷി അഗർവാൾ ശ്രവണ,എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ, ജോയ് മാത്യു. സുധീർ കരമന,. ജാഫർ ഇടുക്കി, സാദിഖ് ഹരീഷ് കണാരൻ, ഗോകുലൻ, നിർമ്മൽ പാലാഴി, ഉണ്ണിരാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സോനാ നായർ, മെറീനാ മൈക്കിൾ അംബികാ മോഹൻ, പ്രതിഭ പ്രതാപചന്ദ്രൻ, സന്ധ്യ മനോജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

കഥ - പൊന്നാനി അസീസ്. പാർക്കിംഗ് എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രത്തിൻ്റെ ഛായാഗ്രാഹകനും, മലയാളിച്ചമായ ജിജു സണ്ണി ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർമ്മഹിക്കുന്നു എന്നത് ഈ ചിത്രത്തിൻ്റെ ഏറെ ആകർഷക ഘടകമാണ്. സിനിമയുടെ സംഗീതമേഖലയിലും ഉണ്ട് പ്രത്യേകതകൾ. മലയാളത്തിലെ എവർഗ്രീൻ കൂട്ടുകെട്ടായ ഔസേപ്പച്ചൻ - ഷിബു ചക്രവർത്തി ടീം ഇടവേളക്കുശേഷം ഒന്നിക്കുന്ന സിനിമയാണ് ബെസ്റ്റി. 5 മനോഹര ഗാനങ്ങളാണ് ബെസ്റ്റിയിലുള്ളത്. ജലീൽ കെ. ബാവ, ഒ.എം. കരുവാരക്കുണ്ട്, ശുഭം ശുക്ല എന്നിവരാണ് മറ്റു പാട്ടുകൾ എഴുതിയത്. ഔസേപ്പച്ചനെ കൂടാതെ അൻവർ അമൻ, മൊഹ്‌സിൻ കുരിക്കൾ, അഷറഫ് മഞ്ചേരി, ശുഭം ശുക്ല എന്നിവരാണ് സംഗീതസംവിധായകർ. പശ്ചാത്തല സംഗീതവും ഔസേപ്പച്ചൻ നിർവഹിക്കുന്നു.

ജാവേദ് അലി, മാർക്കോസ് അഫ്സൽ, സച്ചിൻ ബാലു, സിയാ ഉൾഹക്ക്, നിത്യാ മാമ്മൻ, അസ്മ കൂട്ടായി ഷഹജ മലപ്പുറം, ഫാരിഷ ഹുസൈൻ, റാബിയ അബ്ബാസ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഫിനിക്സ് പ്രഭു ഒരുക്കിയ സംഘട്ടനരംഗങ്ങളും ബെസ്റ്റിക്ക് കരുത്തുപകരുന്നു.
എഡിറ്റർ-ജോൺ കുട്ടി, സൗണ്ട് ഡിസൈൻ - എം. ആർ. രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- എസ് മുരുകൻ, കല-ദേവൻ കൊടുങ്ങല്ലൂർ, ചമയം- റഹിംകൊടുങ്ങല്ലൂർ, സ്റ്റിൽസ് - അജി മസ്കറ്റ്, കോസ്റ്റ്യൂംസ്-ബുസി ബേബി ജോൺ.

പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ മാനേജർ- കുര്യൻജോസഫ്, ചീഫ് അസോസിയറ്റ് ഡയറക്ടർ-തുഫൈൽ. പൊന്നാനി,അസോസിയറ്റ് ഡയറക്ടർ- തൻവിൻ നസീർ, അസിസ്റ്റന്റ് ഡയറക്ടർ- രനീഷ് കെ ആർ,സമീർ ഉസ്മാൻ, ഗ്രാംഷി എ എൻ,സാലിഹ് എം വി എം,സാജൻ മധു, പ്രൊഡക്ഷൻ ഇൻ ചാർജ്-റിനി അനിൽകുമാർ. കൊറിയോഗ്രാഫി- രാകേഷ് മാസ്റ്റർ, സഹീർ അബ്ബാസ്, മിഥുൻഭദ്ര, മാർക്കറ്റിങ്-ടാഗ് 360ഡിഗ്രി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചൂരല്‍മല സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പതിനായിരം രൂപയുടെ പുസ്തകം നല്‍കുമെന്ന് പ്രീമിയര്‍ ബുക്ക്സ്  (16 minutes ago)

എംഡിഎംഎ വില്‍പ്പന നടത്തുന്നതിനിടെ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി  (39 minutes ago)

നടന്‍ ജയം രവി ഇനി മുതല്‍ രവി മോഹന്‍.... എല്ലാവരും എന്നെ രവി മോഹന്‍ എന്ന് അഭിസംബോധന ചെയ്യണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു  (49 minutes ago)

കായംകുളത്ത് ഗ്യാസ് ടാങ്കര്‍ മറിഞ്ഞ സംഭവം: വാതക ചോര്‍ച്ച ഇല്ലാത്തതിനാല്‍ ക്രെയിന്‍ ഉപയോഗിച്ച് ബുള്ളറ്റ് ടാങ്കര്‍ നീക്കുന്നതിനുള്ള നടപടി ആരംഭിച്ചു  (1 hour ago)

ഹണി റോസിനെ അധിക്ഷേപിച്ചുവെന്ന പരാതി: മുന്‍കൂര്‍ ജാമ്യം തേടിയ രാഹുല്‍ ഈശ്വറിന് ഹൈക്കോടതിയില്‍ തിരിച്ചടി; കേസ് ഈ മാസം 27-ലേക്ക് മാറ്റി  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍  (1 hour ago)

ചക്രവാതച്ചുഴി: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാക്കുന്നതായി മുന്നറിയിപ്പ്  (1 hour ago)

'ഹൃദയപൂര്‍വം' ഹൃദയാരോഗ്യ പദ്ധതിയുടെ രജതജൂബിലി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു  (1 hour ago)

നാളെ മകരവിളക്ക്: പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി 5,000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്; 1,800 പേരെ സന്നിധാനത്തും ബാക്കിയുള്ളവരെ പമ്പ, നിലയ്ക്കല്‍, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലും വിന്യസിച്ചിട്ടുണ്  (2 hours ago)

പത്തനംതിട്ട പീഡന കേസില്‍ 4 പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി; ഇന്ന് മാത്രം 15 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്; ജില്ലയിലെ നാല് സ്റ്റേഷനുകളിലായി അറസ്റ്റിലായവരുടെ എണ്ണം 43 ആയി  (2 hours ago)

കാമുകിയുടെ ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി; കൊലപ്പെടുത്തിയത് മറ്റൊരാളെ;സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍  (3 hours ago)

പെട്രോള്‍ ബോംബേറില്‍ രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്  (3 hours ago)

പിണങ്ങിക്കഴിയുകയായിരുന്ന ഭാര്യയെ വെട്ടികൊലപ്പെടുത്തി യുവാവ്  (3 hours ago)

ഗോപനെ സമാധിയാക്കി കൊണ്ട് വച്ചുവോ? പൊട്ടിത്തെറിച്ച് നാട്ടുകാർ  (3 hours ago)

വ്യാഴം വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

Malayali Vartha Recommends