Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്തിരിപ്പാട്ടിന് പിന്നാലെ കല്യാണപ്പാട്ടുമെത്തി; ബെസ്റ്റിയെ പാട്ടുകളെ ഏറ്റെടുത്ത് പ്രേക്ഷകർ

07 JANUARY 2025 03:23 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകമായി ബെസ്റ്റി എന്ന ചിത്രത്തിലെ ഗാനങ്ങൾ. രണ്ടു ഗാനങ്ങൾ ആണ് പുറത്തെത്തിയിരിക്കുന്നത്. ആദ്യം ഒത്തിരി വിഭവങ്ങളുടെ രുചി നിറച്ച പത്തിരിപ്പാട്ട്. തൊട്ടു പിന്നാലെ കല്യാണത്തിൻ്റെ ചന്തം നിറച്ച മഞ്ചാടിപ്പാട്ട്. രണ്ടു പാട്ടുകൾക്കും സംഗീത പ്രേമികളിൽ നിന്ന് ലഭിച്ചത് ഹൃദ്യമായ വരവേൽപ്പ് ആയിരുന്നു.

വ്യത്യസ്തവും മനോഹരവുമായ 5 പാട്ടുകളുമായാണ്ബെസ്റ്റി പ്രദർശനത്തിനെത്തുന്നത്. ജനുവരി ഇരുപത്തിനാലിന് ആണ് ചിത്രം ബെൻസി റിലീസ് പ്രദർശനത്തിന് എത്തിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിച്ച ചിത്രം ഷാനു സമദ് ആണ് സംവിധാനം ചെയ്തത്.

ഒ.എം. കരുവാരക്കുണ്ടിന്റെ രചനയിൽ അൻവർ അമൻ സംഗീതസംവിധാനം നിർവഹിച്ച പത്തിരിപ്പാട്ട് കോഴിക്കോട് നടന്ന ഓഡിയോ ലോഞ്ചിലാണ് പുറത്തിറക്കിയത്. ഷഹജ മലപ്പുറം ആണ് ഈ പാട്ട് പാടിയത്. മഞ്ചാടിക്കടവിലെ കല്യാണ കുരുവിക്ക് മിന്നാര കസവൊത്ത നാണം...എന്ന് തുടങ്ങുന്ന കല്യാണ പാട്ട് സമൂഹമാധ്യമ പേജിലൂടെ സൂപ്പർസ്റ്റാർ മോഹൻലാലാണ് റിലീസ് ചെയ്തത്.

അഫ്സലും സിയ ഉൽ ഹഖും ഫാരിഷ ഹുസൈനുമാണ് ഈ പാട്ട് പാടിയിരിക്കുന്നത്. ജലീൽ കെ ബാവയുടെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് അൻവർ അമൻ ആണ്. മലയാളത്തിലെ സൂപ്പർ ഹിറ്റ് കൂട്ടുകെട്ടായ ഔസേപ്പച്ചനും ഷിബു ചക്രവർത്തിയും വീണ്ടുമൊന്നിക്കുന്ന ബെസ്റ്റിയിലെ മറ്റൊരു മനോഹര ഗാനം അടുത്ത ദിവസം പുറത്തിറങ്ങുമെ്ന്നാണ് പ്രമുഖ പിആർഓ വാഴൂർ ജോസ് പറയുന്നത്.

ഷഹീൻ സിദ്ദിഖ്, അഷ്കർ സൗദാൻ, സുരേഷ് കൃഷ്ണ, ശ്രവണ, സാക്ഷി അഗർവാൾ,അബുസലിം ,ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി,സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഉണ്ണിരാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സോനനായർ, മെറിന മൈക്കിൾ അംബിക മോഹൻ, ശ്രീയ ശ്രീ, ക്രിസ്റ്റി ബിന്നെറ്റ് നിരവധി താരങ്ങൾ ബെസ്റ്റിയിലുണ്ട്. ജോൺകുട്ടി എഡിറ്റിംഗും ജിജു സണ്ണി ക്യാമറയും എം ആർ രാജാകൃഷ്ണൻ സൗണ്ട് ഡിസൈനിങ്ങും ഫീനിക്സ് പ്രഭു സംഘട്ടനവും നിർവഹിക്കുന്ന സിനിമയിൽ തെന്നിന്ത്യയിലെ മുൻനിര സാങ്കേതിക പ്രവർത്തകർ ഒന്നിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (3 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (10 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (10 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (11 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (12 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (12 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (12 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (12 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (18 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (18 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (18 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (19 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (19 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (19 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (19 hours ago)

Malayali Vartha Recommends