Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ബേസിലിന് പുതിയ മുഖം നൽകി മരണ മാസ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

17 FEBRUARY 2025 05:05 PM IST
മലയാളി വാര്‍ത്ത

പുതിയ രൂപത്തിലും ഭാവത്തിലുമായി ബേസിൽ ജോസഫ്. ചെമ്പിച്ച മുടി, പുതിയ ഹെയർ സ്റ്റൈൽ, നേരിയ പൊടിമീശ, ചുവന്ന ടീഷർട്ട്, അതിൽത്തന്നെ ഒരു ഭയപ്പെടുത്തുന്ന ഭീകര രൂപം, കഴുത്തിൽ ചെയിൻ........ അങ്ങനെ നാം ഇതുവരെ കാണാത്ത രൂപത്തിലും വേഷത്തിലും ബേസിൽ ജോസഫ് പ്രേക്ഷകരെ ഞെട്ടിക്കുന്നു... കൗതുകമാകുന്നു. ആകാംക്ഷയുണർത്തുന്നു.

മരണമാസ് എന്ന ചിത്രത്തിൻ്റെ പുറത്തുവിട്ട പോസ്റ്ററാണ്. ബേസിൽ ജോസഫ് പ്രേക്ഷകരെ ഏറെ വശീകരിക്കുകയും സ്വാധീനിക്കുകയും ചെയ്ത നടനാണ്. വന്ന കഥാപാത്രങ്ങളൊക്കെ റിയലിസ്റ്റിക്ക് കഥാപാത്രങ്ങളായിരുന്നു. നമ്മുടെ സമൂഹത്തോടു ചേർന്നുനിന്നവ. ഇപ്പോഴിതാ മുൻവിധികളെ കാറ്റിൽ പറത്തി പുതിയ കഥാപാത്രമായി എത്തുന്നു.

നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം റാഫേൽ പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്    വേൾഡ് വൈഡ് ഫിലിംസിൻ്റെ ബാനറിൽ ടിങ്സ്റ്റൺ തോമസ്, ടൊവിനോ തോമസ്, തൻസീർ സലാം, റാഫേൽ പൊഴാലിപ്പറമ്പിൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഗോകുൽനാഥ്. ജി. യാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ.

ഡാർക്ക് ഹ്യൂമറിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൻ്റെ കഥാപരമായ മറ്റു വിവരങ്ങൾ ഒന്നും അണിയറ പ്രവർത്തകർ പുറത്തുവിടുന്നില്ല. അതുകൊണ്ടുതന്നെ ബേസിൽ ജോസഫിൻ്റെ ഈ കഥാപാത്രത്തെ ക്കുറിച്ചും ഏറെ ദുരൂഹതകൾ നിലനിൽക്കുന്നു. ചിരിയും, ചിന്തയും, സസ്പെൻസുമൊക്കെ കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.

പുതുമുഖം അനിഷ്മ അനിൽകുമാറാണ്  നായിക. ബാബു ആൻ്റെണി സുരേഷ് കൃഷ്ണ. സിജു സണ്ണി. പുലിയാനം പൗലോസ് എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. സിജു സണ്ണിയുടെ കഥക്ക് സിജു സണ്ണിയും, ശിവപ്രസാദും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. വരികൾ- മൊഹ്സിൻ പെരാരി, സംഗീതം - ജയ് ഉണ്ണിത്താൻ.

ഛായാഗ്രഹണം - നീരജ് രവി. എഡിറ്റിംഗ് - ചമനം ചാക്കോ. പ്രൊഡക്ഷൻ ഡിസൈനർ - മാനവ് സുരേഷ്. മേക്കപ്പ് -ആർ.ജി.വയനാടൻ. കോസ്റ്റ്യും ഡിസൈൻ- മഷർ ഹംസ. നിശ്ചല ഛായാ ഗ്രഹണം - ഹരികൃഷ്ണൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - ഉമേഷ് രാധാകൃഷ്ണൻ., ബിനു നാരായൺ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - രാജേഷ് മേനോൻ, അപ്പു, പ്രൊഡക്ഷൻ മാനേജർ - സുനിൽ മേനോൻ. പ്രൊഡക്ഷൻ കൺട്രോളർ-എൽദോസെൽവരാജ്. കൊച്ചിയിലും പരിസരങ്ങളിലും ധനുഷ്ക്കോടിയിലുമായിചിത്രീകരണം പൂർത്തിയായ ഈ ചിത്രം പ്രദർശന സജ്ജമായി വരുന്നുവെന്നും പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (57 minutes ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (1 hour ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (1 hour ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (1 hour ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (1 hour ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (1 hour ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (1 hour ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (2 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (2 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (2 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (5 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (5 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (5 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (6 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (6 hours ago)

Malayali Vartha Recommends