Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം .... സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്... നാളെ നാലു ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു‌


ആര്‍എസ്എസ് പ്രവര്‍ത്തകന്റെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്....


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..

രണ്ടാം യാമം ഒഫീഷ്യൽ ട്രെയിലർ പ്രകാശനം ചെയ്തു

18 FEBRUARY 2025 08:05 PM IST
മലയാളി വാര്‍ത്ത

നേമം പുഷ്പരാജിന്റെ സംവിധാനത്തിൽ പുറത്തെത്താനിരിക്കുന്ന രണ്ടാംയാമം എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വിട്ടു. ഫോർച്യൂൺ ഫിലിംസിൻ്റെ ബാനറിൽ ആർ. ഗോപാലാണ് ഈ ചിത്രം തിരക്കഥ രചിച്ച് നിർമ്മിക്കുന്നത്. കാലങ്ങളായി സ്ത്രീകൾ നേരിട്ടു കൊണ്ടിരിക്കുന്ന ചതിയുടേയും വഞ്ചനയുടേയും അനാചാരങ്ങൾക്കുമെതിരേ വിരൽ ചൂണ്ടുന്ന ഈ കാലഘട്ടത്തിലെ സ്ത്രീകളുടെ പോരാട്ടത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ നേമം പുഷ്പരാജ് അവതരിപ്പിക്കുന്നത്.

വ്യത്യസ്ഥ കാഴ്ച്ചപ്പാടുകൾ ഉള്ള ഇരട്ട സഹോദരന്മാരുടെ ജീവിതത്തിനും ഈ ചിത്രത്തിൽ ഏറെ സ്ഥാനമുണ്ട്. ചിത്രത്തിലെ ഈ പശ്ചാത്തലങ്ങളിലെ ഹൃദ്യമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൻ്റെ മൊത്തം ജോണർ വ്യക്തമാക്കും വിധത്തിലാണ് ട്രയിലറിലെ രംഗങ്ങൾ.

ത്രില്ലറും, ആക്ഷനും, ഇമോഷനും, ഗാനങ്ങൾക്കുമൊക്കെ ഏറെ പ്രാധാന്യം നൽകിയിട്ടുള്ള ഒരു ക്ളീൻ എൻ്റെർടൈനറാണ് ഈ ചിത്രം. നേമം പുഷ്പരാജിൻ്റെ ഏറ്റവും മികച്ച എൻ്റെർടൈനർ ആയിരിക്കും രണ്ടാം യാമം. സാസ്വികയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സാസ്വികയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ കഥാപാത്രമായിരിക്കും ഇതിലെ സോഫിയ. യുവനിരയിലെ ശ്രദ്ധേയരായ ധ്രുവനും ഗൗതം കൃഷ്ണയുമാണ് ഈ ചിത്രത്തിലെ നായകന്മാർ. ജോയ് മാത്യു, സുധീർ കരമന, നന്ദു,ഷാജു ശ്രീധർ, രാജസേനൻ, ജഗദീഷ് പ്രസാദ്, രേഖ രമ്യാ സുരേഷ് , ഹിമാശങ്കരി, ഏ.ആർ.കണ്ണൻ , അംബികാ മോഹൻ, രശ്മി സജയൻ എന്നിവരും പ്രധാന താരങ്ങളാണെന്നും പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിച്ചു.

സംഭാഷണം -എം. പ്രശാന്ത്. നേമം പുഷ്പരാജിൻ്റെ ഗാനങ്ങൾക്ക് മോഹൻ സിതാര ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം - അഴകപ്പൻ. എഡിറ്റിംഗ്- വി. എസ്.വിശാൽ. കലാസംവിധാനം -ത്യാഗു തവനൂർ, മേക്കപ്പ് - പട്ടണം റഷീദ്, പട്ടണംഷാ. തൃത്തസംവിധാനം - സമുദ്ര മധു ഗോപിനാഥ്,വക്കം സജി. ആക്ഷൻ മാഫിയാ ശശി. ശബ്ദമിശ്രണം - എൻ. ഹരികുമാർ.

നിശ്ചല ഛായാഗ്രഹണം - ജയപ്രകാശ് അതളൂർ. കോസ്റ്റ്യും ഡിസൈൻ - ഇന്ദ്രൻസ് ജയൻ, എസ്.ബി. സതീഷ്. പ്രൊഡക്ഷൻ കൺട്രോളർ പ്രതാപൻ കല്ലിയൂർ. പ്രൊജക്റ്റ് ഡിസൈൻ- ഏ.ആർ. കണ്ണൻ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഫോർച്യൂൺ ഫിലിംസും, ഫിയോക്കും ചേർന്നു പ്രദർശനത്തിനെത്തിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡ്രൈവര്‍ സീറ്റില്‍ കുടുങ്ങി... ഓട്ടോറിക്ഷയുടെ മുന്‍ഭാഗം വെട്ടിമാറ്റിയാണ് ഡ്രൈവറെ പുറത്തെടുത്തത്  (31 minutes ago)

ശബരിമല ധർമശാസ്താക്ഷേത്രം ഇന്ന് തുറക്കും  (40 minutes ago)

കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത    (54 minutes ago)

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിൽ കേരളം ഇന്ന് മധ്യപ്രദേശിനെതിരെ  (1 hour ago)

സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല  (1 hour ago)

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം  (8 hours ago)

വിമാനം ലാന്‍ഡ് ചെയ്തതിനിടയില്‍ റണ്‍വേയില്‍ വിഹരിക്കുന്ന ആളെ കണ്ട് ഞെട്ടി അധികൃതര്‍  (8 hours ago)

വട്ടിയൂര്‍ക്കാവില്‍ ഗര്‍ഭിണിയായ ദളിത് യുവതിയുടെ വീട് കയറി ആക്രമണം  (8 hours ago)

പാലത്തായി പീഡനക്കേസ് പ്രതി കെ പത്മരാജനെ ജോലിയില്‍ നിന്ന് പുറത്താക്കി  (9 hours ago)

മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

പാലത്തായി പീഡനക്കേസിലെ പ്രതി കെ പത്മരാജന് മരണംവരെ ജീവപര്യന്തം : വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ ടീച്ചര്‍  (11 hours ago)

ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; കാര്യങ്ങള്‍ വിശദീകരിച്ച് കുറ്റം സമ്മതിച്ച് പ്രതി  (11 hours ago)

ഡബിൾ മോഹൻ, സാൻ്റെൽ മോഹൻ, ചിന്ന വീരപ്പൻ വിലായത്ത് ബുദ്ധയിലെ പ്രഥി രാജ് സുകുമാരൻ്റെ കഥാപാത്രങ്ങൾ; വിലായത്ത് ബുദ്ധ ഒഫീഷ്യൽ ട്രയിലർ എത്തി!!  (11 hours ago)

43 കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 10 സെന്റിമീറ്റര്‍ നീളത്തിലുള്ള വിര  (11 hours ago)

കാസര്‍ഗോഡ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍  (13 hours ago)

Malayali Vartha Recommends